അസുൻസിയോന്‍ (പരാഗ്വേ): ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്‍റീനയും പരാഗ്വെയും തമ്മിലുള്ള മത്സരത്തിനിടെ സൂപ്പര്‍ താരം ലയണൽ മെസ്സിക്ക് നേരെ കുപ്പിയെറിഞ്ഞു. മത്സരത്തിൽ പരാഗ്വെ 2-1നാണ് ലയണൽ മെസി നയിച്ച ടീമിനെ തകർത്തുവിട്ടത്.
മെസിക്ക് നേരെയുണ്ടായ കുപ്പിയേറ് പുറത്തുവന്നതോടെ പരാഗ്വെ ഫുട്ബോൾ താരം ഒമർ ആൽഡെറെറ്റെ മെസിയോട് ക്ഷമാപണം നടത്തി. അഗാധമായ അനാദരവ് നിറഞ്ഞ കാര്യത്തെ താരം അപലപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'പ്രിയപ്പെട്ട മെസി, ആരോ നിങ്ങൾക്ക് നേരെ കുപ്പി എറിഞ്ഞ നിർഭാഗ്യകരമായ സംഭവത്തിന് എന്‍റെ രാജ്യത്തിന് വേണ്ടി മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് നിങ്ങൾ ഒരു ഒരു മാതൃകയാണ് താരം സമൂഹമാധ്യമമായ എക്‌സില്‍ എഴുതി.
അർജന്‍റീന- പരാഗ്വെ മത്സരത്തില്‍ അന്‍റോണിയോ സനബ്രിയ (19–ാം മിനിറ്റ്), ഒമർ ആൽഡെരെറ്റ് (47) എന്നിവരാണ് എന്നിവരാണ് ആതിഥേയർക്കായി ലക്ഷ്യം കണ്ടത്. 11–ാം മിനിറ്റിൽ ലൊതാരോ മാർട്ടിനസിലൂടെ മുന്നിട്ടുനിന്ന അർജന്‍റീനയുടെ താളം പിന്നീട് പിഴക്കുകയായിരുന്നു.
11 മത്സരങ്ങളിൽ നിന്ന് 22 പോയിന്‍റുമായി അർജന്‍റീനയാണ് പട്ടികയില്‍ ഒന്നാമത്. നവംബര്‍ 20ന് നടക്കുന്ന മത്സരത്തില്‍ പെറുവിനെ അര്‍ജന്‍റീന ഏറ്റുമുട്ടും. പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് പരാഗ്വെ. 2008 ന് ശേഷം പരാഗ്വെ ആദ്യമായാണ് അഞ്ച് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും അപരാജിതരായി മുന്നേറുന്നത്. കഴിഞ്ഞമാസം കരുത്തരായ ബ്രസീലിനേയും പരാഗ്വെ തോല്‍പ്പിച്ചിരുന്നു.
Also Read:മലേഷ്യയുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം; മാര്‍ക്വസിന് കീഴില്‍ ഇന്നെങ്കിലും ഇന്ത്യ ജയിക്കുമോ..?