ന്യൂഡല്‍ഹി:ക്രിക്കറ്റിലേക്ക് താൻ ഉടനെ തിരിച്ചുവരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി. ടെസ്റ്റ് മത്സരങ്ങളിൽ 700-ലധികം വിക്കറ്റുകൾ നേടിയ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്.
കഴിഞ്ഞ മാസം ലോർഡ്‌സിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിന് ശേഷം താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരമിച്ച് ഒരു മാസത്തിന് ശേഷം ഇംഗ്ലണ്ടിന്‍റെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ 'ദ ഹണ്ട്രഡിലേക്ക്' തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന സൂചന നല്‍കി ആന്‍ഡേഴ്‌സണ്‍. തന്‍റെ കരിയറിൽ മറ്റ് ഫോർമാറ്റുകളിലുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് താരം പ്രസ് അസോസിയേഷൻ (പിഎ) വാർത്താ ഏജൻസിയോട് പറഞ്ഞു. ഫിറ്റായി തുടരുകയാണെങ്കിൽ, അടുത്ത സീസണിൽ അദ്ദേഹത്തിന് ‘ദ ഹൺഡ്രഡ്’ കളിക്കാം.