ന്യൂഡൽഹി:ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇംഗ്ലണ്ട് ടീമിന് വൻ തിരിച്ചടി. ക്യാപ്‌റ്റന്‍ ബെൻ സ്റ്റോക്‌സിന്‍റെ പരുക്കാണ് ടീമിനെ വലക്കുന്നത്. ദി ഹണ്ട്രഡ് മത്സരത്തിനിടെയാണ് താരത്തിന് പരുക്ക് പറ്റിയത്. നേര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് താരമായ ബെന്‍ സ്റ്റേക്‌സിന് മാഞ്ചസ്റ്റര്‍ ഒര്‍ജിനല്‍സിനെതിരായ മത്സരത്തിനിടെയാണ് പണികിട്ടിയത്.
കളിക്കുന്നതിനിടെ സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പിന്‍തുട ഞരമ്പിനേറ്റ പരുക്കാണ് താരത്തിന് പ്രശ്‌നമായത്. തുടര്‍ന്ന് മൈതാനം വിട്ട് പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. ശ്രീലങ്കയ്‌ക്കെതിരെ ഓഗസ്റ്റ് 21 മുതൽ മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ബെൻ കളിക്കുമോയെന്നത് ഇപ്പോള്‍ സംശയമാണ്.