ETV Bharat / state

ജനാഭിമുഖ കുര്‍ബാനയ്ക്ക് വേണ്ടി നിലകൊണ്ടു; അങ്കമാലി അതിരൂപതയിലെ 4 വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍ - DISCIPLINARY ACTION AGAINST PRIESTS

വിമത പ്രവര്‍ത്തനം ആരോപിച്ചാണ് വൈദികര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

ANGAMALY DIOCESE  FR VARGEES MANAVALAN  Disciplinary Action Against Priests  അങ്കമാലി വൈദികര്‍ക്ക് സസ്‌പെന്‍ഷന്‍
Priests in Angamaly Diocese (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 18, 2024, 12:49 PM IST

Updated : Dec 18, 2024, 2:18 PM IST

എറണാകുളം: അങ്കമാലി അതിരൂപതയിലെ വൈദികർക്കെതിരെ കൂട്ടനടപടി. ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന വൈദികർക്കെതിരെ വിമത പ്രവർത്തനം ആരോപിച്ചാണ് നടപടി. എറണാകുളം അങ്കമാലി അതിരൂപതയിലെ നാല് വൈദികർക്കെതിരെയാണ് നടപടിയെടുത്തത്. ഫാദർ വർഗീസ് മണവാളന്‍, ഫാദർ ജോഷി വേഴപ്പറമ്പിൽ, തോമസ് വാളൂക്കാരൻ, ബെന്നി പാലാട്ടി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നടപടി നേരിട്ട നാല് വൈദികരെയും ചുമതലകളിൽ നിന്ന് നീക്കി. എറണാകുളം സെന്‍റ്‌മേരീസ് ബസിലിക്കയിലെ അഡ്‌മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളനെ പ്രീസ്റ്റ് ഹോമിലേക്ക് മാറ്റി. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്ന് പേരെയും വിമത പ്രവർത്തനം ആരോപിച്ചാണ് ചുമതലകളിൽ നിന്ന് നീക്കിയത്. നടപടി നേരിട്ട വൈദികർ അതിരൂപത സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്നു.

Also Read; അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണം: വൈദികർക്ക് ഭീഷണിക്കത്തുകൾ - എറണാകുളം അങ്കമാലി അതിരുപത

Last Updated : Dec 18, 2024, 2:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.