കാസർകോട്: തീവ്രവാദ കേസിലെ പ്രതി ബംഗ്ലാദേശ് സ്വദേശി കാഞ്ഞങ്ങാട് അറസ്‌റ്റില്‍. എം ബി ഷാബ് ഷെയ്ഖ് (32) ആണ് അറസ്‌റ്റിലായത്. അസമിലെ ഭീകരവാദ കേസിൽ പ്രതിയാണ് ഷാബ് ഷെയ്ഖ്. അസം പൊലീസാണ് പ്രതിയെ പിടികൂടിയത്. പടന്നക്കാട് ഒളിവിൽ കഴിയുന്നതിനിടെ ആണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നാല് മാസം മുൻപാണ് ഇയാൾ കാസർകോട് എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് ദിവസമായി പടന്നക്കാട് ഒളിവിൽ കഴിയുകയായിരുന്നു. അസം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് പിടികൂടിയത്. ഇയാൾ വ്യാജ പാസ്‌പോർട്ടിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും സൂചനയുണ്ട്. വൈകിട്ടോടെ അസമിലേക്ക് കൊണ്ടുപോകും. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് അറസ്‌റ്റ്.