ബ്രിസ്‌ബേൻ: ബോർഡർ ഗവാസ്‌കർ ട്രോഫിയില്‍ എല്ലാ കണ്ണുകളും ഫോളോ ഓണും പിന്നാലെ തോൽവിയും പ്രതീക്ഷിച്ച സമയത്ത് ആകാശ്ദീപും ജസ്പ്രീത് ബുംറയും ഇന്ത്യയുടെ രക്ഷകരായി. ഇരുവരും ചേര്‍ന്ന് 39 റൺസ് കൂട്ടുകെട്ടുമായി മിന്നിയതോടെ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നാലാം ദിനം വെളിച്ചക്കുറവു മൂലം മത്സരം നിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ആകാശ്ദീപ് 27 റൺസുമായും ബുംറ 10 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നുണ്ട്. 54 പന്തിലാണ് ഇരുവരും 39 റൺസ് കൂട്ടിച്ചേർത്തത്. നിലവില്‍ ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ (445) 193 റണ്‍സ് പിന്നിലാണ് ഇന്ത്യ.
39*(54)
— BCCI (@BCCI) December 17, 2024
Jasprit Bumrah 🤜🤛 Akash Deep
Describe this partnership in one word ✍️😎#AUSvIND pic.twitter.com/CbiPFf2gBc
നാലാം ദിനം കെ.എൽ രാഹുലും രവീന്ദ്ര ജഡേജയും തമ്മിലുള്ള അർധസെഞ്ചുറി കൂട്ടുകെട്ടാണ് കണ്ടത്. 139 പന്തിൽ 84 റൺസെടുത്ത രാഹുലിന്‍റെ ഇന്നിങ്സില്‍ 8 ഫോറുകളാണ് പിറന്നത്. അതേസമയം രവീന്ദ്ര ജഡേജ 7 ഫോറും 1 സിക്‌സും ഉൾപ്പെടെ 77 റൺസാണ് നേടിയത്.
ഫോളോ ഓണ് ഒഴിവാക്കാന്‍ 33 റണ്‍സ് കൂടി അകലെ നില്‍ക്കെയാണ് അവസാന സെഷനില്‍ രവീന്ദ്ര ജഡേജയെ (77) പുറത്തായതോടെ ഇന്ത്യ വിഷമത്തിലായി. ക്യാപ്റ്റൻ രോഹിത് ശർമ (27 പന്തിൽ 10), നിതീഷ് കുമാർ റെഡ്ഡി (61 പന്തിൽ 16), മുഹമ്മദ് സിറാജ് (11 പന്തിൽ ഒന്ന്) എന്നിവരാണ് ഇന്ന് പുറത്തായ മറ്റു താരങ്ങൾ.
ഓസ്‌ട്രേലിയക്ക് വേണ്ടി കമ്മിൻസും സ്റ്റാർക്കും ചേർന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ലിയോണും ഹേസിൽവുഡും ഓരോ വിക്കറ്റ് വീഴ്ത്തി.ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡ് മൂന്നാം ടെസ്റ്റിൽ കൂടുതൽ കളിക്കുന്നത് സംശയത്തിലാണ്.
A fine 50-run partnership comes up between @klrahul & @imjadeja 🙌
— BCCI (@BCCI) December 17, 2024
Live - https://t.co/dcdiT9NAoa… #AUSvIND pic.twitter.com/ykePe9Amt9
കളിയുടെ നാലാം ദിവസത്തെ ആദ്യ സെഷനിൽ തന്നെ കാലുവേദനയെ തുടർന്ന് താരം കളം വിട്ടു. കളിയുടെ തുടക്കത്തിൽ ഫീൽഡിൽ വൈകിയെത്തിയ ഹാസിൽവുഡ് തന്‍റെ സ്പെൽ ആരംഭിച്ചപ്പോൾ, ബൗളിംഗിനിടെ ബുദ്ധിമുട്ടുന്നതായി കാണപ്പെട്ടിരുന്നു.
Also Read: നിയമവിരുദ്ധ ബൗളിങ് ആക്ഷന്‍; ബംഗ്ലാദേശ് സൂപ്പര്‍ താരത്തിന് മത്സരങ്ങളില്‍ വിലക്ക് - SHAKIB AL HASAN