ഐസിസി പുറത്തിറക്കിയ വനിതാ താരങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യൻ വനിതാ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയ്‌ക്ക് മുന്നേറ്റം. ഏകദിന, ടി20 റാങ്കിങ്ങിൽ മന്ദാന ആദ്യ മൂന്നിൽ ഇടംപിടിച്ചു. ഏകദിന റാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് രണ്ടാം സ്ഥാനത്തെത്തിയ താരം ടി20 റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ് പരമ്പരകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് താരം റാങ്ക് മെച്ചപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ റോക്കറ്റ് പോലെ ഉയർന്നുവന്ന മന്ദാന സൂപ്പർ സെഞ്ച്വറി (105) നേടി. അടുത്തിടെ വെസ്റ്റ് ഇൻഡീസിനെതിരെ സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ ടി20യിൽ അർധസെഞ്ചുറി (54) സ്വന്തമാക്കിയിരുന്നു. കൂടാതെ ടീം ഇന്ത്യയുടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഏകദിനത്തിൽ രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് 13-ാം സ്ഥാനത്തെത്തി. ടി20 റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി.
Australia stars shine while one of India’s top batters takes a giant stride.
— ICC (@ICC) December 17, 2024
More on the latest ICC Women’s Player Rankings 👇https://t.co/VKo9767UAR
ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ബാറ്റിങ്ങിനിറങ്ങിയ അനബെൽ സതർലൻഡ് 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 29-ാം സ്ഥാനത്തെത്തി. താലിയ മഗ്രാത്ത് 8 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തും എത്തി. ഓസീസിനെതിരായ ആദ്യ ടി20യിൽ തിളങ്ങിയ ഇന്ത്യയുടെ ജെമീമ റോഡ്രിഗസ് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തിയപ്പോള്‍ ഷഫാലി വർമ 13-ാം സ്ഥാനത്ത് തുടരുന്നു.
ഏകദിന ബൗളിങ് റാങ്കിങ്ങിൽ ദീപ്‌തി ശർമ്മ രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് അഞ്ചാം സ്ഥാനത്തെത്തിയപ്പോൾ അരുന്ധതി റെഡ്ഡി 48 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 51-ാം സ്ഥാനത്തെത്തി. ടി20 ബൗളിങ് റാങ്കിംഗിൽ ദീപ്‌തി രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി.
ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡ് ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മന്ദാന, ശ്രീലങ്കൻ താരം ചമരി അടപ്പട്ട്, ഇംഗ്ലണ്ടിന്‍റെ നതാലി സീവർ ബ്രണ്ട്, ഓസീസ് താരം എല്ലിസ് പെറി എന്നിവരാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ നില്‍ക്കുന്നത്. ഇംഗ്ലണ്ട് ബാറ്റര്‍ ബെത്ത് മൂണിയാണ് ടി20യിൽ ഒന്നാം സ്ഥാനത്തുള്ളത്.
Also Read: ഫോളോ ഓൺ ഒഴിവായി; ബുംറ–ആകാശ്ദീപ് സഖ്യം രക്ഷകരായി, രാഹുൽ-ജഡേജ ഫിഫ്‌റ്റിയടിച്ചു - AUS VS IND GABBA TEST