ETV Bharat / state

ആദ്യ മെയ്‌ഡ് ഇൻ കേരള സ്‌കൂട്ടർ; നിരത്തുകളിൽ പായുംപുലി 'അറ്റ്‌ലാന്‍റ'യുടെ കഥ - ATLANTA FIRST INDIAN MADE SCOOTER

തിരുവനന്തപുരം കൈമനം സ്വദേശിയായ എന്‍എച്ച് രാജ്‌കുമാര്‍ എന്ന വ്യവസായ വകുപ്പ് ജോയിന്‍റ് ഡയറക്‌ടറുടെ ബുദ്ധിയിൽ വിരിഞ്ഞ ആശയമാണ് അറ്റലാന്‍റ. 1962ലാണ് അറ്റ്ലാന്‍റ സ്‌കൂട്ടറിന്‍റെ നിര്‍മാണം ആരംഭിച്ചത്.

ATLANTA SCOOTER HISTORY  ATLANTA SCOOTER MADE IN KERALA  അറ്റ്‌ലാന്‍റയുടെ കഥ  FIRST INDIAN MADE SCOOTER ATLANTA
Atlanta The First Indian Made Scooter (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 17, 2024, 9:50 PM IST

തിരുവനന്തപുരം: മറന്നോ നമ്മുടെ നിരത്തുകളിലൂടെ പാഞ്ഞിരുന്ന അറ്റ്ലാന്‍റ സ്‌കൂട്ടറിനെ, അറിയുമോ മലയാളിയുടെ സ്വപ്‌നത്തില്‍ പിറവിയെടുത്ത ആദ്യ തദ്ദേശീയ സ്‌കൂട്ടറായ അറ്റ്ലാന്‍റയുടെ കഥ. ഇന്നത്തേത് പോലെയല്ല. ഇരു ചക്രവാഹനങ്ങള്‍ നിരത്തുകളില്‍ വിരളമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഇരുചക്ര വാഹനമുള്ളവരെ ജനം ആരാധനയോടെ കണ്ടിരുന്ന ഒരു കാലം.

അറ്റ്‌ലാന്‍റയുടെ കഥ (ETV Bharat)

അക്കാലത്താണ് തിരുവനന്തപുരം കൈമനം സ്വദേശിയായ എന്‍ എച്ച് രാജ്‌കുമാര്‍ സ്വന്തമായി ഒരു സ്‌കൂട്ടര്‍ നിര്‍മാണ കമ്പനി രൂപീകരിക്കാന്‍ ഇറങ്ങി തിരിക്കുന്നത്. അങ്ങനെ 1961ല്‍ അദ്ദേഹം രൂപീകരിച്ച രഞ്ജന്‍ മോട്ടോര്‍ കമ്പനിയെയോ ആ കമ്പനി നിര്‍മ്മിച്ച അറ്റ്ലാന്‍റ സ്‌കൂട്ടറിനെയോ പുതു തലമുറയ്ക്ക് പരിചയമേ ഉണ്ടാകില്ല. രഞ്ജൻ മോട്ടോർ കമ്പനി അറ്റ്ലാന്‍റ എന്ന പേരിലായിരുന്നു സ്‌കൂട്ടർ പുറത്തിറക്കിയത്.

ATLANTA SCOOTER HISTORY  ATLANTA SCOOTER MADE IN KERALA  അറ്റ്‌ലാന്‍റയുടെ കഥ  FIRST INDIAN MADE SCOOTER ATLANTA
Atlanta Scooter (ETV Bharat)

ആദ്യമായി നിര്‍മിച്ച സ്‌കൂട്ടറിന് കെഎല്‍ടി 5732 രജിസ്‌ട്രേഷന്‍ നമ്പരായി ലഭിച്ചു. ഇന്നും സന്തത സഹചാരിയായി രാജ്‌കുമാറിന്‍റെ മകനും ഡോക്‌ടറുമായ എച്ച് വിനയ രഞ്ജനൊപ്പം ആ പഴയ പടക്കുതിര ഏത് സമയത്തും സവാരിക്ക് തയ്യാറായുണ്ട്. ഇന്നും നിധിപോലെ സൂക്ഷിക്കുന്ന ആ സ്‌കൂട്ടര്‍ പതിവ് പോലെ പൊടി തുടച്ചുവയ്ക്കുന്നതിനിടെ ഡോ. വിനയ രഞ്ജന്‍ അറ്റ്ലാന്‍റയുടെ പോയ കാല പ്രൗഢിയിലേക്ക് കടന്നു.

തദ്ദേശീയമായി നിര്‍മിച്ച സ്‌കൂട്ടര്‍ മാത്രമല്ല ആദ്യ ഗിയര്‍ ലെസ് സ്‌കൂട്ടര്‍ കൂടിയാണ് അറ്റ്‌ലാന്‍റ. രണ്ട് ലിറ്റര്‍ പെട്രോളിന് മൂന്ന് ഔണ്‍സ് ഓയില്‍ മിക്‌സാക്കി ഒഴിച്ചാല്‍ 35 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന അറ്റ്‌ലാന്‍റ സ്‌കൂട്ടറിന്‍റെ ആദ്യ മോഡല്‍ ഇന്നും ചരിത്ര സ്‌മാരകമെന്നോണം പൊന്നുപോലെ കൊണ്ടു നടക്കുകയാണ് മകന്‍ വിനയ രഞ്ജന്‍. കുട്ടിക്കാലത്ത് അച്‌ഛനും കൂട്ടാളികളും സ്‌കൂട്ടറിന്‍റെ മോഡല്‍ വരച്ച് തയ്യാറാക്കിയ കാലം മുതല്‍ ഓര്‍മയിലുണ്ടെന്ന് ഡോ. എച്ച് വിനയ രഞ്ജന്‍ പറയുന്നു.

Atlanta Scooter Sketch (ETV Bharat)

എംജി പ്രഭാകരൻ ആശാരിയുടെ പിന്തുണയിൽ രൂപരേഖ തയ്യാറാക്കി പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ കമ്മ്യൂണിറ്റി എഞ്ചിനീയറിങ് വിഭാഗത്തിന്‍റെ സഹായത്തോടെ ആദ്യ പ്രൊട്ടോടൈപ്പ് പുറത്തിറക്കിയ ശേഷമാണ് രാജ്‌കുമാര്‍ രഞ്ജന്‍ മോട്ടോര്‍ കമ്പനി സ്ഥാപിക്കാന്‍ തയ്യറെടുക്കുന്നത്.

Atlanta Scooter Made In Kerala (ETV Bharat)

അറ്റ്ലാന്‍റ സ്‌കൂട്ടറിന്‍റെ നിര്‍മാണം: 1959 മുതൽ 1961 വരെ രാമൻകുട്ടി പിള്ളയുടെ സഹായത്തോടെയാണ് രാജ്‌കുമാർ തന്‍റെ സ്വപ്‌നം പടുത്തുയർത്തിയത്. 1961 മുതൽ 1963 വരെ മാർട്ടിൻ എന്ന രഞ്ജൻ മോട്ടോർ കമ്പനിയുടെ വർക്‌സ്‌മാനും അറ്റ്ലാന്‍റ നിരത്തിലിറക്കാൻ വലിയ പങ്കുവഹിച്ചെന്ന് മകൻ വിനയ രഞ്ജൻ പറഞ്ഞു.

Ranjan Motor Company (ETV Bharat)

കുടുംബാംഗങ്ങളും തിരുവിതാംകൂര്‍ രാജകുടുംബവും ആദ്യ ഷെയര്‍ ഹോള്‍ഡര്‍മാരായി അഞ്ച് ലക്ഷം രൂപയുടെ മൂലധന നിക്ഷേപവും 12 ജീവനക്കാരുമായി 1962ല്‍ അറ്റ്ലാന്‍റ സ്‌കൂട്ടറിന്‍റെ നിര്‍മാണം ആരംഭിച്ചു. 10,500 ഓളം സ്‌കൂട്ടര്‍ അന്ന് പുറത്തിറക്കി. കേരളത്തിലെ എല്ലാ ജില്ലയിലും ഡിസ്ട്രിബ്യൂഷന്‍ ആരംഭിച്ചു. 1200 രൂപയായിരുന്നു ആദ്യ സ്‌കൂട്ടറിന്‍റെ വില. ഹൈദരാബാദ്, ഗുണ്ടൂര്‍, കര്‍ണാടക, ഹുബ്ലി എന്നീ സ്ഥലങ്ങളിലെ സ്‌കൂട്ടര്‍ വില്‍പനയെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ടെന്ന് മകന്‍ വിനയ രഞ്ജന്‍ ഓര്‍ത്തു.

തിരുവനന്തപുരം കൈമനത്തെ ഇപ്പോഴത്തെ ലക്ഷ്‌മി കല്യാണ മണ്ഡപത്തിന്‍റെ സ്ഥലം വാങ്ങിയായിരുന്നു രാജ്‌കുമാര്‍ അറ്റ്‌ലാന്‍റയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിക്കുന്നത്. 1963 മുതൽ 1971 വരെ രഞ്ജൻ മോട്ടോർ കമ്പനിയിലെ സജീവ സാന്നിധ്യമായിരുന്ന രാജന്‍റെ ഇടപെടലും അറ്റ്‌ലാന്‍റയുടെ യാത്രക്ക് ഇന്ധനമായി.

NH Raj Kumar IAS (ETV Bharat)

രഞ്ജൻ മോട്ടോർ കമ്പനിക്ക്‌ ലൈസൻസ് ലഭിക്കാനായി 1963 മുതൽ 1971 വരെ രഞ്ജൻ മോട്ടോർ കമ്പനിയിലെ സജീവ സാന്നിധ്യമായിരുന്ന രാജന്‍റെ ഇടപെടലും നിർണായകമായി. ഡല്‍ഹിയിലെത്തി അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മുന്നില്‍ അറ്റ്‌ലാന്‍റയുടെ പ്രവര്‍ത്തനം വിശദീകരിച്ചത് രാജനായിരുന്നു. ഇതിന് ശേഷമാണ് കേരളത്തില്‍ നിര്‍മാണം ആരംഭിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ ചെറിയ ഷെഡ്ഡില്‍ നിന്നും കൈമനത്തെ നിര്‍മാണ യൂണിറ്റിലേക്ക് വളര്‍ന്നതോടെ നിരത്തുകളില്‍ അന്നത്തെ പ്രമുഖരായ ലാമ്പ്രട്ട, വെസ്‌പ സ്‌കൂട്ടറുകള്‍ക്കൊപ്പം അറ്റ്‌ലാന്‍റയും തലയെടുപ്പോടെ ഓടി തുടങ്ങി. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച സ്‌കൂട്ടറിന്‍റെ ഹെഡ്‌ലൈറ്റും കാര്‍ബറേറ്റരും മാത്രമായിരുന്നു ജപ്പാനില്‍ നിന്നും എത്തിച്ചതെന്നും ഡോ. വിനയ് രഞ്ജന്‍ പറഞ്ഞു.

രഞ്ജന്‍ മോട്ടോര്‍ കമ്പനി ഏറ്റെടുത്ത് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് കമ്പനി: രാജ്‌കുമാറിന്‍റെ സ്വപ്‌നം 1971ല്‍ സഹകരണ സംവിധാനത്തില്‍ തദ്ദേശീയ സ്‌കൂട്ടര്‍ നിര്‍മാണമെന്ന ആശയത്തിന് വഴി മാറി. കേരള സ്‌റ്റേറ്റ് എഞ്ചിനീയറിങ് ടെക്‌നിഷ്യന്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (എന്‍കോസ്) രഞ്ജന്‍ മോട്ടോര്‍ കമ്പനിയെ ഏറ്റെടുത്തു. പിന്നീട് കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് കമ്പനി അറ്റ്‌ലാന്‍റയുടെ നിര്‍മാണം ഏറ്റെടുക്കുകയും ഗിയര്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ പുറത്തിറക്കാന്‍ ആരംഭിക്കുകയും ചെയ്‌തു. പതിയെ തൊഴിലാളി സമരങ്ങള്‍ തലപൊക്കി തുടങ്ങി. സമരം വിൽപനയെ ബാധിച്ചു. ഒടുവില്‍ തലവേദന ഒഴിവാക്കാന്‍ 1973ല്‍ അറ്റ്ലാന്‍റയുടെ നിര്‍മാണം പൂര്‍ണമായി നിലച്ചെന്ന് വിനയ രഞ്ജന്‍ പറഞ്ഞു. ഇതിനിടെ കേരളത്തിന്‍റെ വ്യാവസായിക മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്‌കുമാറിന് സംസ്ഥാനം ഐഎഎസ് നല്‍കി ആദരിക്കുകയും ചെയ്‌തിരുന്നു.

വ്യവസായ വകുപ്പ് ജോയിന്‍റ് ഡയറക്‌ടറായിരുന്ന രാജ്‌കുമാറിന്‍റെയും സുഹൃത്തുക്കളുടെയും അധ്വാനത്തില്‍ പിറവി കൊണ്ട അറ്റ്‌ലാന്‍റ തിരുവനന്തപുരത്തെ കരമന, പൂജപ്പുര ഭാഗങ്ങളില്‍ 1995 വരെ ധാരാളമായി കണ്ടിരുന്നതായി മകന്‍ ഓര്‍ക്കുന്നു. തന്റെ കൈയ്യിലുള്ള അറ്റ്‌ലാന്‍റയ്ക്ക് ലക്ഷങ്ങള്‍ വില പറഞ്ഞു പലരുമെത്തുന്നുണ്ട്. ഇപ്പോള്‍ ഒരു വര്‍ഷമായി വണ്ടി ഓടിക്കാറില്ല. കേരളത്തിന്‍റെ വ്യവസായിക ചരിത്രത്തിലെ സുവര്‍ണ ചിഹ്നമായ അറ്റ്‌ലാന്‍റയ്ക്കായി മ്യൂസിയം ഒരുക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് മകന്‍ ഡോ വിനയ രഞ്ജന്‍.

Also Read: ഈ സർട്ടിഫിക്കറ്റ് കയ്യിലുണ്ടോ? പുതിയ കാറിന് 20,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും; വമ്പൻ ഓഫറുമായി പ്രമുഖ വാഹന നിർമാതാക്കൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.