ETV Bharat / state

'ക്രിസ്‌മസിന് എത്താ'മെന്ന് മകൻ; എത്തിയത് ചേതനയറ്റ്; ഉരുളൻ തണ്ണിയുടെ തീരാനോവായ എല്‍ദോസിന് വിട - ELDOS BODY CREMATED

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് കൊല്ലപ്പെടുന്നത്.

WILD ELEPHANT ATTACK Eldos  എല്‍ദോസ് കാട്ടാന ആക്രമണം  കോതമംഗലം കാട്ടാന ആക്രമണം  Eldos Body Cremated
Eldhose Cremation (ETV Bharat)
author img

By ETV Bharat Kerala Team

Published : 5 hours ago

Updated : 5 hours ago

എറണാകുളം: ക്രിസ്‌മസ് ആഘോഷത്തിനായി എത്തുമെന്നായിരുന്നു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ നേരത്തെയെത്തിയത് മരണത്തിലേക്കുള്ള യാത്രയായി. സെക്യൂരിറ്റി ജോലി ചെയ്‌തിരുന്ന എൽദോസ് ഒന്നോ രണ്ടോ ആഴ്‌ച കൂടുമ്പോഴായിരുന്നു വീട്ടിലെത്തിയിരുന്നത്. തൃശൂരിൽ നിന്നും തിങ്കളാഴ്‌ച ജോലി കഴിഞ്ഞെത്തി ബസിറങ്ങി കാട്ടാനയിറങ്ങിയത് അറിയാതെ വീട്ടിലേക്ക് നടക്കുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കാട്ടാനയെ പല തവണ കണ്ടതിനാൽ നേരം ഇരുട്ടിയതോടെ ആളുകൾ ഈ ഭാഗത്ത് കൂടുതലായി പുറത്തിറങ്ങിയിരുന്നില്ല. എൽദോസ് ഈ സമയം വരുമെന്ന് വീട്ടുകാരോ, അയൽവാസികളോ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ജോലി കഴിഞ്ഞ് ബസിറങ്ങി വെളിച്ചമില്ലാത്ത ഇടറോഡിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ റോഡിലൂടെ നടന്ന് നീങ്ങിയ എൽദോസ് റോഡരികിൽ ഇരുട്ടിൽ നിൽക്കുകയായിരുന്ന ആനയെ കണ്ടിരുന്നില്ല.

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ മൃതദേഹം സ്വവസതിയിൽ കൊണ്ടുവന്നപ്പോൾ. (ETV Bharat)

മുന്നിൽപ്പെട്ടതോടെ കാട്ടാന എൽദോയെ ക്രൂരമായി ആക്രമിച്ചു. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു റോഡരികിൽ കിടന്നത്. ആന്തരിക അവയവങ്ങൾക്കെല്ലാം ക്ഷതമേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഒരു വഴിവിളക്കെങ്കിലും കത്തിയിരുന്നെങ്കിൽ തങ്ങളുടെ പ്രിയപ്പെട്ടവന് ഈ ദാരുണാന്ത്യം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

വന്യമൃഗങ്ങൾക്ക് മനുഷ്യരായ തങ്ങളെ അധികൃതർ ഇട്ടുകൊടുക്കുകയാണെന്ന വികാരമാണ് വനമേഖലയോട് ചേർന്നു കഴിയുന്ന ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ പങ്കുവയ്ക്കു‌ന്നത്. അതേസമയം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയാണ് കുട്ടമ്പുഴ ഉരുളൻ തണ്ണിയിലെ വീട്ടിൽ എൽദോസിൻ്റെ മൃതദേഹമെത്തിച്ചത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. വൈകുന്നേരം 4 മണിയോടെ ഉരുളൻതണ്ണിയിലെ മാർത്തോമപള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്‌തു.

കാട്ടാന ആക്രമണത്തിൽ എൽദോസ് കൊല്ലപ്പെട്ടത് മുതൽ തുടങ്ങിയ പ്രതിഷേധം സംസ്‌കാരത്തിന് ശേഷവും നാട്ടുകാർ തുടർന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ സമിതി ഹർത്താല്‍ ആചരിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോതമംഗലം ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം തിങ്കളാഴ്‌ച രാത്രി മൃതദേഹം തടഞ്ഞുവച്ച് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചത് ജില്ലാ കലക്‌ടർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലായിരുന്നു.

എല്‍ദോസിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്ന് കലക്‌ടര്‍ അറിയിച്ചു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവസ്ഥലത്ത് വച്ചു തന്നെ കുടുംബത്തിന് കൈമാറിയതോടെ പ്രതിഷേധം താത്‌കാലികമായി നാട്ടുകാര്‍ അവസാനിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ മറ്റ് ആവശ്യങ്ങളും നിറവേറ്റുമെന്ന് കലക്‌ടര്‍ ഉറപ്പു നല്‍കി.

നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം ട്രഞ്ചുകളുടെ നിര്‍മാണവും പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് മുതൽ തന്നെ ആരംഭിച്ചു. സോളാര്‍ ഫെൻസിങ്ങിന്‍റെ ജോലികൾ 21ന് ആരംഭിക്കുമെന്നും കലക്‌ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരും. കലക്‌ടറുടെ ഉറപ്പുകള്‍ക്ക് പിന്നാലെയായിരുന്നു മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാര്‍ സമ്മതിച്ചത്.

Also Read: ബൈക്ക് യാത്രികർക്ക് നേരെ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട്‌ സഹോദരങ്ങൾ, വീഡിയോ കാണാം

Last Updated : 5 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.