ETV Bharat / state

ലോറൻസിന്‍റെ മൃതദേഹം സംസ്‌കരിക്കില്ല, മകളുടെ അപ്പീല്‍ തള്ളി ഹൈക്കോടതി, പോരാട്ടം സുപ്രീം കോടതിയിലേക്ക് - HC REJECTS LAWRENCE DAUGHTERS PLEA

സിം​ഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു. പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.

rejected Daughterss harji  no religious rituals  Highcourt order  Appeal to supreme court
File: MM Lawrence, High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

Updated : 1 hours ago

എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പെൺമക്കളുടെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.

മധ്യസ്ഥ ചർച്ചയിലും പ്രശ്‌ന പരിഹാരം ആകാതിരുന്നതിനെത്തുടർന്നാണ് കോടതി നടപടി. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ഉത്തരവിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെ വൈദ്യ പഠനത്തിന് വിട്ട് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മക്കളായ ആശാ ലോറൻസും സുജാതയുമാണ് കോടതിയെ സമീപിച്ചത്.

കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാഹ, ജനന, മരണ ചടങ്ങുകളെല്ലാം പള്ളികളിലാണ് നടന്നതെന്നും അസുഖ ബാധിതനായി കിടന്ന സമയത്ത് ലോറൻസ് പ്രാർഥന സ്വീകരിച്ചിട്ടുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുതിർന്ന അഭിഭാഷകനെ മധ്യസ്ഥനായി നിയമിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടതായി അഭിഭാഷകൻ അറിയിക്കുകയായിരുന്നു.

സെപ്‌റ്റംബർ 21നാണ് എം എം ലോറൻസ് മരണപ്പെട്ടത്. സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് മൃതദേഹം കൊച്ചി മെഡിക്കൽ കോളജിൽ എംബാം ചെയ്‌തു സൂക്ഷിച്ചിരിക്കുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിധിയില്‍ പ്രതികരിച്ച് ആശാ ലോറൻസ്

അതേസമയം, ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മകൾ ആശാ ലോറൻസ് രംഗത്തെത്തി. നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും ആശാ ലോറൻസ് പറഞ്ഞു. നീതി നടപ്പാക്കാൻ കോടതികൾ ബാധ്യതസ്ഥരാണ്. നീതിക്കുവേണ്ടി പോരാടാനാണ് തീരുമാനം. പിതാവ് മൂത്തമകൾ സുജാതയോട് സെമിത്തേരിയിൽ അടക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞിരുന്നു.

കോടതിയിൽ ഹാജരാക്കിയ സാക്ഷികൾ പിതാവിനെ പരിചരിച്ചിരുന്നവരല്ല, ഇവർ കള്ളസാക്ഷികളാണ്. പൊതു സ്ഥലത്തും സ്വകാര്യ സംഭാഷണത്തിലും പുസ്‌തകത്തിലും മെഡിക്കൽ കോളജിന് വിട്ടുനൽകണമെന്ന് പറഞ്ഞിട്ടില്ലെന്നും അമ്മയെയും സഹോദരനേയും അടക്കിയത് പള്ളിയിലാണെന്നും മൂത്തമകളോട് സെമിത്തേരിയിൽ അടക്കണമെന്ന് അച്‌ഛൻ പറഞ്ഞിരുന്നതായും മകൾ പറഞ്ഞു.

നേരത്തെ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ മകന്‍ എം എല്‍ സജീവനോട്, ലോറന്‍സ് പറഞ്ഞതായുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയിൽ സംസ്‌കരിക്കാനായി വിട്ടു നല്‍കണമെന്നാണ് പെൺമക്കളുടെ അപ്പീലിലെ ആവശ്യം. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറിയിരിക്കുകയാണ്.

നാടകീയ സംഭവ വികാസങ്ങള്‍ക്കാണ് എം എം ലോറന്‍സിന്‍റെ അന്ത്യദിനം സാക്ഷ്യം വഹിച്ചത്. മൃതദേഹത്തിന് അടുത്തെത്തിയ മകള്‍ ആശയും മകനും മൃതദേഹം വിട്ടു കൊടുക്കില്ലെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചു.

സെപ്റ്റംബര്‍ 23ന് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ഹര്‍ജിക്കാരിയുടെ വാദങ്ങള്‍ ഉള്‍പ്പെടെ കേട്ടശേഷം നടപടി കൈക്കൊണ്ടാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു.

മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുന്നതിന് എം എം ലോറന്‍സ് സമ്മതപത്രം നല്‍കിയിരുന്നോയെന്നും കോടതി ചോദിച്ചിരുന്നു. ആശയുടെ പരാതി പരിശോധിക്കാന്‍ മെഡിക്കല്‍ കോളജിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അനാട്ടമി നിയമപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

ലോറന്‍സ് സമ്മതപത്രം നല്‍കിയതിന് രേഖകളില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ലോറന്‍സിന്‍റെ ഭാര്യയുടെ മൃതദേഹം സംസ്‌കരിച്ചത് പള്ളിയിലാണെന്നും ആശ ചൂണ്ടിക്കാട്ടി. ലോറന്‍സ് പാര്‍ട്ടി നേതാവായിരിക്കാം. എന്നാല്‍ ഭൗതിക ശരീരം രാഷ്‌ട്രീയത്തിന്‍റെ ഭാഗമല്ലെന്നും ആശ കോടതിയില്‍ പറഞ്ഞു. കത്രിക്കടവ് പള്ളിയില്‍ സംസ്‌കാരം നടത്താന്‍ പൊലീസ് സംരക്ഷണവും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.

നേരത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ തെളിവെടുപ്പിലടക്കം രണ്ട് സാക്ഷികളെയും ഹാജരാക്കിയിരുന്നു. ഈ സാക്ഷിമൊഴികൾ അവിശ്വസിക്കേണ്ടതില്ലെന്ന് കണ്ടെത്തിയാണ് ആശാ ലോറൻസിന്‍റെ ഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.

പാര്‍ട്ടി ശത്രുക്കള്‍ പിന്നില്‍ നിന്ന് ആശയെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതാണെന്ന ആരോപണവുമായി എം എം ലോറന്‍സിന്‍റെ മകന്‍ എം എല്‍ സജീവന്‍ രംഗത്ത് എത്തിയിരുന്നു. വര്‍ഷങ്ങളായി സഹോദരിയുമായി അകന്ന് കഴിയുകയാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്‌ടിക്കാന്‍ മനഃപൂര്‍വം ഇവര്‍ രംഗത്ത് എത്തിയിരിക്കുകയാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി.

2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എം എം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

Also Read: മരണ ശേഷവും വിട്ടൊഴിയാത്ത വിവാദം, മൃതദേഹത്തിന് മുന്നില്‍ പോരടിച്ച 'മത, രാഷ്‌ട്രീയങ്ങള്‍'; പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മുതല്‍ സിപിഎം നേതാവ് എംഎം ലോറന്‍സ് വരെ

Last Updated : 1 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.