ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അഭിമാനകരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ആര്‍ അശ്വിന്‍ എന്ന ഇതിഹാസം കളം ഒഴിയുകയാണ്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ച് അശ്വിന്‍ ആരാധകരെ ഞെട്ടിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്രിക്കറ്റിന്‍റെ എല്ലാഫോര്‍മാറ്റിലും പന്തിന് പുറമെ ബാറ്റുകൊണ്ടും നിരവധിയായ മാച്ച് വിന്നിങ് പ്രകടനങ്ങളാണ് അശ്വിന്‍ നടത്തിയിട്ടുള്ളത്. മികവാര്‍ന്ന അശ്വിന്‍റെ കരിയറിലെ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നോക്കാം...
1. 7/59 vs ന്യൂസിലാൻഡ് (ഇൻഡോർ, 2016 - ടെസ്റ്റ്)
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റ്, ഫോര്‍മാറ്റിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്‍ഡോറില്‍ അശ്വിന്‍ നടത്തിയത്. ഇന്ത്യന്‍ ഓഫ് സ്‌പിന്നറുടെ കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ കിവീസ് ബാറ്റിങ് തകര്‍ന്നടിഞ്ഞു. രണ്ട് ഇന്നിങ്‌സുകളിലുമായി 140 റണ്‍സ് വഴങ്ങി 13 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിന്‍റെ മികവില്‍ ഇന്ത്യ മത്സരം വിജയിക്കുകയും പരമ്പരയില്‍ കിവീസിനെ വൈറ്റ്‌വാഷ് ചെയ്യുകയും ചെയ്‌തു.
2. 4/8 vs ശ്രീലങ്ക (വിശാഖപട്ടണം, 2016 – ടി20)
ശ്രീലങ്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരമായിരുന്നു വിശാഖപട്ടണത്ത് നടന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം വിജയിച്ച ഇരു ടീമുകളും 1-1ന് സമനിലയിലായിരുന്നു. ഇതോടെ പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന മത്സരം കൂടിയായിരുന്നുവിത്. മിന്നും പ്രകടനവുമായി കളം നിറഞ്ഞ അശ്വിന്‍റെ മികവില്‍ ശ്രീലങ്കയെ 82 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. അനായാസകരമായി ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 2-1ന് പരമ്പര ഉറപ്പിക്കുകയും ചെയ്‌തു.
3. 4/25 vs യുഎഇ (പെർത്ത്, 2015 – ഏകദിനം)
2015ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ യുഎഇക്കെതിരെ വെറും 25 റണ്‍സിന് നാല് വിക്കറ്റുകളാണ് അശ്വിന്‍ എറിഞ്ഞിട്ടത്. ഇതോടെ 102 റൺസില്‍ എതിരാളികളെ പുറത്താക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഓസ്‌ട്രേലിയൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അശ്വിന്‍റെ കഴിവും വൈദഗ്ധ്യവുമായിരുന്നു മത്സരത്തില്‍ കണ്ടത്.
4. 6/41 vs ഓസ്ട്രേലിയ (ചെന്നൈ, 2013 – ടെസ്റ്റ്)
2013-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ്. 41 റണ്‍സിന് ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയ അശ്വിന്‍റെ പ്രകടനം മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചു. ഇന്ത്യ ഇന്നിങ്‌സ് വിജയമാണ് നേടിയത്. പരമ്പരയില്‍ 4-0-ന് ഓസീസിനെ വൈറ്റ്‌വാഷ് ചെയ്‌താണ് ആതിഥേയര്‍ തിരികെ അയച്ചത്.
5. 113 vs വെസ്റ്റ് ഇൻഡീസ് (നോർത്ത് സൗണ്ട്, 2016 - ടെസ്റ്റ്)
ട്രിക്കിപിച്ചില്‍ അശ്വിന്‍ തന്‍റെ ബാറ്റിങ് മികവ് പ്രകടിപ്പിച്ച മത്സരമായിരുന്നുവിത്. നിർണായക ഘട്ടത്തിൽ വിരാട് കോലിയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ താരത്തിന്‍റെ പ്രകടനം ഇന്ത്യയുടെ ഇന്നിങ്‌സ് വിജയത്തില്‍ നിര്‍ണായകമായി.
6. 12/131 vs വെസ്റ്റ് ഇൻഡീസ് (റോസോ, 2023 - ടെസ്റ്റ്)
മത്സരത്തില്‍ 131 റൺസിന് 12 വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍റെ അസാധാരണ ബോളിങ് വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ, രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകള്‍ നേടുകയായിരുന്നു. ഇതോടെ വെസ്റ്റ് ഇന്‍ഡീസില്‍ രണ്ട് ഇന്നിങ്സുകളിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യ ഇന്ത്യന്‍ ബോളറെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.
7. 7/83 vs ദക്ഷിണാഫ്രിക്ക (നാഗ്‌പൂർ, 2015 - ടെസ്റ്റ്)
മൂന്നാം ടെസ്റ്റിൽ അശ്വിന്‍ നടത്തിയ ഏഴ് വിക്കറ്റ് പ്രകടനം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പര സ്വന്തമാക്കുന്നതില്‍ ഇന്ത്യക്ക് ഏറെ നിര്‍ണായകമായി. പ്രോട്ടീസ് ബാറ്റര്‍മാരെ അശ്വിന്‍ ഏറെ വെള്ളം കുടിപ്പിച്ച മത്സരമായിരുന്നുവിത്. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനും അശ്വിനായിരുന്നു.
8. 4/11 vs ഓസ്ട്രേലിയ (മിർപൂർ, 2014 - ഐസിസി വേൾഡ് ടി20)
ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനലിൽ മാജിക്കല്‍ സ്‌പെല്ലാണ് അശ്വിന്‍ എറിഞ്ഞത്. നാല് ഓവറില്‍ വെറും 11 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ്. അശ്വിന്‍റെ മികവില്‍ മത്സരം പിടിച്ച ഇന്ത്യ ഫൈനലിലേക്ക് കടക്കുകയും ചെയ്‌തു.
9. 124 vs വെസ്റ്റ് ഇൻഡീസ് (മുംബൈ, 2011 - ടെസ്റ്റ്)
ടെസ്റ്റില്‍ അശ്വിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്. താരത്തിന്‍റെ മൂന്നാമത്തെ മാത്രം ടെസ്റ്റ്. 15 ബൗണ്ടറികളും 2 സിക്‌സറുകളും ഉൾപ്പെടെ 124 റൺസെടുത്ത അശ്വിന്‍ ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നെടുന്തൂണായി. ഒരു യഥാർഥ ഓൾറൗണ്ടർ എന്ന നിലയിലുള്ള താരത്തിന്‍റെ കഴിവ് ഉയര്‍ത്തിക്കാട്ടിയ മത്സരമായിരുന്നുവിത്. മാൻ ഓഫ് ദ മാച്ച് അവാർഡും അശ്വിന്‍ സ്വന്തമാക്കി.
10. 4/11 vs ഓസ്ട്രേലിയ (പൂനെ, 2012 – ഏകദിനം)
11 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍റെ മികവ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായി. താരത്തിന്‍റെ സ്പെൽ ഓസ്‌ട്രേലിയയുടെ മധ്യനിരയെ തകർത്തു. വ്യത്യസ്‌ത ഫോർമാറ്റുകളില്‍ പരിധികളില്ലാതെ പൊരുത്തപ്പെടാനുള്ള കഴിവായിരുന്നു മത്സരത്തില്‍ അശ്വിന്‍ പ്രകടിപ്പിച്ചത്.