ന്യൂഡൽഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ലിൻ്റെ ചർച്ചക്കായി രൂപീകരിച്ച സംയുക്ത പാർലമെൻ്ററി സമിതിയിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാർ. മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത്, രൺദീപ് സിംഗ് സുർജേവാല എന്നിവർ ഉൾപ്പെടെ 4 പേർ സമിതിയിൽ ഉണ്ടായിരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരേസമയം നടത്താൻ നിർദേശിക്കുന്ന ബിൽ ആണിത്.
കഴിഞ്ഞയാഴ്‌ച മന്ത്രിസഭാ യോഗം അംഗീകരിച്ച ബിൽ ചൊവ്വാഴ്‌ചയാണ് പാർലമെന്‍റിൽ അവതരിപ്പിച്ചത്. 269 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 196 പേർ എതിർത്തു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിൽ അനാവശ്യ സ്വാധീനം ചെലുത്തുമെന്നും പ്രാദേശിക പാർട്ടികളുടെ സ്വയംഭരണാവകാശത്തെ ഇത് തകർക്കുമെന്നും ആണ് പ്രതിപക്ഷ വാദം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത് പ്രാദേശിക തെരഞ്ഞെടുപ്പുകളെ ഉള്‍പ്പെടെ ഭരണപക്ഷത്തിന് അനുകൂലമാക്കി മാറ്റാനുള്ള ബിജെപി അജണ്ട ആണെന്നും ആരോപണമുണ്ട്. അതേസമയം, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിക്കുന്ന ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം ഭേദഗതി) ബിൽ, 2024, കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമങ്ങൾ (ഭേദഗതി) ബിൽ, 2024 എന്നിവ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍ ഇന്ന് അധോസഭയിൽ അവതരിപ്പിച്ചു.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ മന്ത്രിസഭയുടെ അംഗീകാരത്തിനായി പരിഗണിച്ചപ്പോൾ, വിശദമായ ചർച്ചയ്ക്ക് ജെപിസിക്ക് അയക്കണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
Also Read:എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍