ഹൈദരാബാദ്: ടി20 ക്രിക്കറ്റ് ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ദിനേശ് കാർത്തിക് ചരിത്രമെഴുതി. മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ ഇതിഹാസ താരം എംഎസ് ധോണിയെ മറികടന്നാണ് ദിനേശ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ ടി20 ഫ്രാഞ്ചൈസി ലീഗായ എസ്എ20യിലാണ് താരത്തിന്റെ പ്രകടനം.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡേവിഡ് മില്ലർ നയിക്കുന്ന പാൾ റോയൽസിനായാണ് താരം കളിക്കുന്നത്. ഡർബൻ സൂപ്പർ ജയന്റ്സുമായുള്ള പോരാട്ടത്തില്‍ 15 പന്തിൽ 21 റൺസ് നേടിയ ദിനേശ് ഒരു പന്ത് മാത്രം ബാക്കി നിൽക്കെ 6 വിക്കറ്റിന് ആതിഥേയരെ വിജയത്തിലെത്തിച്ചു. 21 റൺസെടുത്തപ്പോൾ, കാർത്തിക് എംഎസ് ധോണിയുടെ 7,432 റൺസ് (342 ഇന്നിംഗ്സ്) മറികടക്കുകയും ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പറായി മാറി. 361 ഇന്നിംഗ്സുകളിൽ (409 മത്സരങ്ങൾ) 26.99 ശരാശരിയിൽ 136.84 സ്ട്രൈക്കിൽ 7,451 റൺസാണ് കാർത്തികിന്റെ സമ്പാദ്യം.