കേരളം

kerala

ഡയമണ്ട് ലീഗ് ഫൈനലിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; ട്രോഫി നഷ്‌ടമായത് 0.01 വ്യത്യാസത്തില്‍ - Diamond League 2024 Neeraj Chopra

By ETV Bharat Sports Team

Published : Sep 15, 2024, 8:02 AM IST

ഡയമണ്ട് ലീഗ് ഫൈനലിൽ നീരജ് ചോപ്ര രണ്ടാമത്. 87.86 മീറ്റർ എറിഞ്ഞാണ് രണ്ടാം സ്ഥാനത്തെത്തിയത്. 87.87 മീറ്റര്‍ എറിഞ്ഞ ആൻഡേഴ്‌സൺ പീറ്റേഴ്‌സാണ് മത്സരത്തിലെ ഒന്നാമന്‍.

NEERAJ CHOPRA Diamond League  DIAMOND LEAGUE 2024 JAVELIN THROW  Diamond League Final Result 2024  നീരജ് ചോപ്ര രണ്ടാം സ്ഥാനം
India's Neeraj Chopra and Pakistan's Arshad Nadeem (IANS)

ബ്രസൽസിൽ നടന്ന ഡയമണ്ട് ലീഗ് 2024 ഫൈനൽ കിരീടത്തിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 87.86 മീറ്റർ ദൂരത്തില്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്രയുടെ നേട്ടം. പാരിസ് ഒളിമ്പിക്‌സില്‍ വെങ്കല മെഡൽ ജേതാവായ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ആണ് 87.87 മീറ്റര്‍ എറിഞ്ഞ് മത്സരത്തിൽ ഒന്നാമതെത്തിയത്. 0.01 മീറ്റര്‍ വ്യത്യാസത്തിലാണ് നീരജ് ചോപ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്‌ടമായത്.

2024ലെ പാരിസ് ഒളിമ്പിക്‌സിലും നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടിയിരുന്നു. ജർമൻ താരം ജൂലിയൻ വെബറാണ് ഡയമണ്ട് ലീഗില്‍ മൂന്നാമത്തെതിയത്. 85.97 എന്ന മികച്ച ത്രോയുമായാണ് വെബര്‍ മൂന്നാം സ്ഥാനത്തെത്തിയത്. 82.79 മീറ്റര്‍ ദുരത്തില്‍ ജാവലിന്‍ എറിഞ്ഞ ആൻഡ്രിയൻ മർദാരെയാണ് നാലാമതായി ഫിനിഷ് ചെയ്‌തത്.

ഡയമണ്ട് ലീഗ് 2024 ഫലങ്ങൾ ഇങ്ങനെ (പുരുഷന്മാരുടെ ജാവലിൻ ത്രോ)

  1. ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (ഗ്രെനഡ) - 87.87 മീ (ഒന്നാം ശ്രമം)
  2. നീരജ് ചോപ്ര (ഇന്ത്യ) - 87.86 മീറ്റർ (മൂന്നാം ശ്രമം)
  3. ജൂലിയൻ വെബർ (ജർമനി) - 85.97 മീ (ഒന്നാം ശ്രമം)
  4. ആൻഡ്രിയൻ മർദാരെ (മോൾഡോവ) - 82.79 മീറ്റർ (ഒന്നാം ശ്രമം)
  5. ജെങ്കി ഡീൻ റോഡറിക് (ജപ്പാൻ) - 80.37 മീ (നാലാം ശ്രമം)
  6. ആർതർ ഫെൽഫ്‌നർ (യുക്രെയ്ൻ) - 79.86 മീ (അഞ്ചാമത്തെ ശ്രമം)
  7. തിമോത്തി ഹെർമൻ (ജർമനി) - 76.46 മീറ്റർ (ആറാം ശ്രമം)

Also Read:1 കോടി..! വിനേഷ് ഫോഗട്ടിന്‍റെ ബ്രാൻഡ് മൂല്യം കുതിച്ചുയര്‍ന്നു; നീരജ്, മനു ഭാക്കറിന് എത്രയെന്ന് അറിയുക ?

ABOUT THE AUTHOR

...view details