ETV Bharat / bharat

പൂജ, ദീപാവലി അവധികൾ; കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് - Railway Extend Train Services

കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടുമെന്ന് ദക്ഷിണ റെയിൽവേ. സര്‍വീസ് പൂജ, ദീപാവലി അവധികൾ കണക്കിലെടുത്ത്.

PUJA HOLIDAY TRAIN SERCICE  കൊച്ചുവേളി എസ്എംവിടി ബെംഗളൂരു  SPECIAL TRAIN SERVICE TO BENGALURU  KOCHUVELI BENGALURU TRAIN
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 19, 2024, 5:47 PM IST

ബെംഗളൂരു: പൂജ, ദീപാവലി അവധികൾ കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസുകള്‍ ഉണ്ടാകുമെന്ന് ദക്ഷിണ റെയിവേ. പ്രതിവാര സ്‌പെഷ്യൽ ട്രെയിനായ കൊച്ചുവേളി - എസ്എംവിടി ബെംഗളൂരു (ട്രെയിൻ നമ്പർ 06083) ചൊവ്വാഴ്‌ചകളിൽ വൈകിട്ട് 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്‌ച രാവിലെ 10.55ന് എസ്എംവിടി ബെംഗളൂരുവിലെത്തും. കൊച്ചുവേളിക്ക് ഒക്‌ടോബർ 1, 8, 15, 22, 29, നവംബർ 5 എന്നിങ്ങനെ ആറ് സർവീസുകൾ ഉണ്ടാകും.

അതേസമയം എസ്എംവിടി ബംഗളൂരു-കൊച്ചുവേളി (ട്രെയിൻ നമ്പർ 06084) പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ എസ്എംവിടിയിൽ നിന്ന് ബുധനാഴ്‌ചകളിൽ ഉച്ചയ്‌ക്ക് 12.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45ന് കൊച്ചുവേളിയിൽ എത്തും. ഒക്‌ടോബർ 2, 9, 16, 23, 30, നവംബർ 6 എന്നിങ്ങിനെ ആറ് സർവീസുകൾ ഉണ്ടാകും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ട്രെയിനിന്‍റെ സമയം, ബോഗികളുടെ എണ്ണം, സ്‌റ്റോപ്പുകൾ എന്നിവയിൽ മാറ്റമുണ്ടാകില്ല. പ്രതിവാര സ്‌പെഷ്യലുകൾക്കുള്ള മുൻകൂർ റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ പ്രസ്‌താവനയിലൂടെ അറിയിച്ചു.

Also Read: യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മംഗളൂരു-രാമേശ്വരം പ്രതിവാര എക്‌സ്‌പ്രസ് ഒക്‌ടോബറിൽ സർവീസ് ആരംഭിക്കുന്നു, സമയക്രമവും സ്റ്റോപ്പുകളും ഇങ്ങനെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.