ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനോട് ആരാധന തോന്നാത്തവര്‍ വളരെ കുറവായിരിക്കും. താരത്തിന്‍റെ അഭിനയം മാത്രമല്ല കിങ് ഖാന്‍റെ സ്‌റ്റൈലിഷ് ഔട്ട്ഫിറ്റുകളും ആരാധകര്‍ക്ക് ഏറെ ഇഷ്‌ടമാണ്. മാത്രമല്ല ആഢംബര ബ്രാന്‍ഡുകളുടെ കാര്യത്തിലും മറ്റ് താരങ്ങളേക്കാള്‍ മുന്നിലാണ് കിങ് ഖാന്‍. ഇപ്പോഴിതാ താരത്തിന്‍റെ ഒരു ജോഡി ചെളിപുരണ്ടതുപോലെയുള്ള സ്‌നീക്കേഴ്‌സിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിന്‍റെ വിലയാവട്ടെ 70,000 രൂപയും.
ഇറ്റാലിയന്‍ ബ്രാന്‍ഡായ ഗോള്‍ഡന്‍ ഗൂസിന്‍റെ സ്‌നീക്കേഴ്‌സാണിത്. പുത്തന്‍ സ്‌നീക്കേഴ്‌സ് ആണെങ്കില്‍ പോലും ഉപയോഗിച്ച് പഴകിയത് പോലെയാണ് ഇത് കാണപ്പെടുന്നത്. കണ്ടന്‍റ് ക്രിയേറ്ററായ ഹര്‍നൂര്‍ സിദാനയാണ് ചെളിപുരണ്ടത് പോലെയുള്ള ഒരു ജോഡി സ്‌നീക്കേഴ്‌സിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റിപ്പ്ഡ് ജീന്‍സിനോടാണ് സിദാന ഈ സ്‌നീക്കേഴ്‌സിനെ താരതമ്യപ്പെടുത്തിയത്. പ്രത്യേക ആവശ്യപ്രകാരം കസ്‌റ്റം- ഡിസൈന്‍ഡ് ഷൂവും ഗോള്‍ഡന്‍ ഗൂസ് നിര്‍മിച്ചു നല്‍കാറുണ്ട്. ബ്രാന്‍ഡ് തിരിച്ചറിയുന്നതിനായി ഷൂസിലുള്ള സ്‌റ്റാര്‍ ലോഗോ നോക്കേണ്ടതുണ്ടെന്ന് സിദാന പറയുന്നു.
ഷൂസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കളുടെ നിലവാരമാണ് ഇതിന്‍റെ ഉയര്‍ന്ന വിലക്ക് കാരണം. ടെയ്‌ലര്‍ സ്വിഫ്റ്റ്, ജസ്ററിന്‍ ബീബര്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ ഈ ബ്രാന്‍ഡ് ഉപയോഗിക്കാറുണ്ടെന്ന് സിദാന പറയുന്നു.
എസ്‌ആര്‍കെയുടെ സ്‌നീക്കേഴ്‌സ് ഗോള്‍ഡന്‍ ഗൂസ് ഇതുവരെ ഗോള്‍ഡന്‍ ഗൂസ് കാണുകയോ ഉപയോഗിക്കുകയോ ചെയ്‌തിട്ടുണ്ടോയെന്നതാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
Also Read:നമ്പര്‍ 1 ബോളിവുഡ് ചിത്രം; കിംഗ് ഖാന്‍ ചിത്രത്തെയും വെട്ടി സ്‌ത്രീ 2