ETV Bharat / state

ഉപ്പിലിട്ട മാങ്ങ കഴിച്ചു; 9 വയസുകാരി ചികിത്സയില്‍; കട അടപ്പിച്ചു - Child Food Poisoned in kozhikode - CHILD FOOD POISONED IN KOZHIKODE

കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി കട അടപ്പിച്ചു.

കോഴിക്കോട് കുട്ടിക്ക് ഭക്ഷ്യവിഷബാധ  കോഴിക്കോട് ബീച്ച് ഉപ്പിലിട്ട മാങ്ങ  SALTED MANGO FOOD POISON KOZHIKODE  Kozhikode Beach Salted Mango Shop
. (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 19, 2024, 6:11 PM IST

കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. എളേറ്റില്‍ വട്ടോളി സ്വദേശിനിയായ ഫാത്തിമയ്‌ക്കാണ് (9) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ബീച്ചിലെത്തി പരിശോധന നടത്തി തട്ടുകട അടപ്പിച്ചു. ചൊവ്വാഴ്‌ച (സെപ്‌റ്റംബർ 17) വൈകിട്ടാണ് സംഭവം. കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ചതിന് ശേഷമാണ് ഫാത്തിമ്മക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ആദ്യം ചുണ്ടിന്‍റെ നിറം മാറി വന്നു. തുടർന്ന് വീട്ടിലെത്തിയതോടെ നിർത്താതെയുള്ള ഛര്‍ദിയും തുടങ്ങി. അവശനിലയിലായതോടെ കുട്ടിയെ ആദ്യം എളേറ്റില്‍ വട്ടോളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുഹമ്മദ് അഷ്റഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം തട്ടുകടയിൽ നിന്നും ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക്‌ അയച്ചിട്ടുണ്ട്. ഭക്ഷ്യ വസ്‌തുക്കള്‍ ഉപ്പിലിടാന്‍ ഉപയോഗിച്ച ലായനിയിലെ ഗാഢത കൂടിയതോ മായം ചേര്‍ന്നതോ ആകാം ആരോഗ്യ പ്രശ്‌നത്തിന് കാരണമായതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

ലൈസന്‍സ് എടുത്ത ആളിന് പകരം ഇതര സംസ്ഥാന തൊഴിലാളികളാണ് തട്ടുകട നടത്തിയിരുന്നതെന്ന് കോര്‍പറേഷന്‍ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത് നിയമവിരുദ്ധമായതിനാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും കോര്‍പറേഷൻ അറിയിച്ചു. കൂടാതെ കർശന പരിശോധന നടത്തുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

Also Read: സമൂസ വില്ലനായി?; ഭക്ഷ്യവിഷബാധയേറ്റ് അനാഥാലയത്തിലെ മൂന്ന് കുട്ടികള്‍ മരിച്ചു; മാനേജര്‍ക്ക് എതിരെ കൊലപാതകത്തിന് കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.