ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ഗ്രാൻഡ്‌മാസ്‌റ്റര്‍ ഡി ഗുകേഷ്. ആവശേപ്പാരാട്ടത്തില്‍ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് കിരീടം ചൂടിയത്. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കിരീട ജേതാവാണ് ഗുകേഷ്.
റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവ് 1985-ൽ അനറ്റോലി കാർപോവിനെ തോല്‍പ്പിച്ച് 22-ാം വയസിൽ കിരീടം ചൂടിയിരുന്നു, ഇത് തിരുത്തി കുറിച്ചാണ് ഇന്ത്യയുടെ അഭിമാന താരം ഡി ഗുകേഷ് പുതിയ നേട്ടം കൊയ്‌തത്.
വെറും 18 വയസ് മാത്രമാണ് ഗുകേഷിന്‍റെ പ്രായം. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനാണ് ഗുകേഷ്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ് എന്ന പ്രത്യേകതയുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
14 ഗെയിമുകളിൽ 7.5-6.5 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരം കിരീടം നേടിയത്. മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു, എന്നാൽ നിലവിലെ ചാമ്പ്യൻ തൻ്റെ 55ാമത്തെ നീക്കത്തിൽ വരുത്തിയ പിഴവ് മുതലാക്കിയാണ് ഗുകേഷ് മത്സരം വിജയിച്ചത്.
'കുട്ടിക്കാലത്തെ സ്വപ്‌നം നിറവേറ്റി'
ഈ കിരീട നേട്ടത്തോടെ തന്‍റെ കുട്ടിക്കാലത്തെ സ്വപ്‌നം സഫലമായെന്ന് ഗുകേഷ് പ്രതികരിച്ചു. കുട്ടിക്കാലം മുതൽ താൻ ഈ നിമിഷത്തെക്കുറിച്ച് സ്വപ്‌നം കാണുകയായിരുന്നുവെന്നും ഇപ്പോൾ തൻ്റെ സ്വപ്‌നം സഫലമായെന്നും ഗുകേഷ് പറഞ്ഞു. 'എനിക്ക് 6 അല്ലെങ്കിൽ 7 വയസ് മുതൽ ഉള്ളപ്പോള്‍ തന്നെ ഒരു ലോക ചെസ് ചാമ്പ്യൻ ആകുമെന്ന് സ്വപ്‌നം കണ്ടിരുന്നു.
ഓരോ ചെസ് കളിക്കാരനും ഈ നിമിഷം സന്തോഷിക്കാൻ ആഗ്രഹിക്കുന്നു - അവരിൽ ഒരാളാകുക എന്നതാണ്. ഞാൻ എൻ്റെ സ്വപ്‌നത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. എന്നെ പിന്തുണച്ചവര്‍ക്കും ദൈവത്തിനും നന്ദി' എന്ന് താരം പ്രതികരിച്ചു.
10 വർഷം മുമ്പ് താൻ ഈ നിമിഷത്തെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്നുവെന്ന് ഗുകേഷ് പറഞ്ഞു. വിശ്വനാഥൻ അഞ്ച് തവണ (2000, 2007, 2008, 2010, 2012) കിരീടം നേടിയിരുന്നു. 'എൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ എനിക്ക് കഴിഞ്ഞു. 10 വർഷത്തെ സ്വപ്‌നം എനിക്കുണ്ടായിരുന്നു. കിരീടം തിരികെ രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിച്ചു, ഇതിലും മികച്ചതായി ഒന്നുമില്ല' എന്നും ഗുകേഷ് കൂട്ടിച്ചേർത്തു.
Read Also:ചാമ്പ്യൻസ് ട്രോഫിയില്‍ 'പുതിയ ട്വിസ്റ്റ്'; ടൂര്‍ണമെന്‍റ് അടിമുടി മാറിയേക്കും, റിപ്പോര്‍ട്ട് പുറത്ത്