കേരളം

kerala

ETV Bharat / sports

ക്രിക്കറ്റ് ലോകം ജിദ്ദയിലേക്ക്; ഐപിഎൽ മെഗാതാരലേലം ഇന്ന്, 577 കളിക്കാർ, 641.5 കോടി രൂപ - IPL AUCTION 2025 TIMINGS AND SLOTS

ഉച്ചയ്ക്ക് 2.30 മുതൽ സ്റ്റാർ സ്പോർട്‌സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും മെഗാലേലം തത്സമയം വീക്ഷിക്കാം.

2025 ഐപിഎൽ മെഗാ താരലേലം  IPL MEGA AUCTION 2025  IPL AUCTION 2025 LIVE STREAMING  IPL AUCTION 2025 ALL DETAILS
ഐപിഎൽ മെഗാതാരലേലം ഇന്ന് (Etv Bharat)

By ETV Bharat Sports Team

Published : Nov 24, 2024, 1:58 PM IST

ജിദ്ദ:2025 ഐപിഎൽ മെഗാ താരലേലം ഇന്നും നാളെയുമായി ജിദ്ദയിൽ നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ സ്റ്റാർ സ്പോർട്‌സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും മെഗാലേലം തത്സമയം വീക്ഷിക്കാം. 577 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 367 പേര്‍ ഇന്ത്യന്‍ താരങ്ങളും 210 പേര്‍ വിദേശതാരങ്ങളുമാണ്. നിരവധി സൂപ്പര്‍ താരങ്ങളും മലയാളി താരങ്ങളും മെഗാലേലത്തിന്‍റെ മുഖ്യ ആകര്‍ഷണമാണ്. പത്ത് ഫ്രാഞ്ചൈസികള്‍ക്കായി 641.5 കോടി രൂപയാണ് ലേലത്തില്‍ വിനിയോഗിക്കാന്‍ ബാക്കിയുള്ളത്.

ഏറ്റവും വിലയേറിയ താരം ആരാകുമെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് താരലേലത്തില്‍ സൂപ്പര്‍ താരമാകുമെന്നാണ് സൂചന. താരത്തിനായി 25 മുതൽ 30 കോടി രൂപ വരെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ താരങ്ങളായ സാം കറെന്‍, ജോസ് ബട്ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ലിയാം ലിവിങ്സ്റ്റന്‍ എന്നിവരെല്ലാം മിന്നിക്കാന്‍ സാധ്യതയുള്ളവരാണ്.രണ്ട് കോടി രൂപയാണ് ഉയര്‍ന്ന അടിസ്ഥാനവില.

12 മാര്‍ക്വീ താരങ്ങള്‍ ഉള്‍പ്പെടെ 81 പേരാണ് രണ്ട് കോടി പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. മാര്‍ക്വീ താരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളിലൂടെയാണ് ലേലം തുടങ്ങുന്നത്.ആദ്യം ക്യാപ്‌ഡ് താരങ്ങളുടെയും പിന്നീട് അണ്‍ക്യാപ്‌ഡ് താരങ്ങളുടെയും ലേലമാണ് നടക്കുക. തുടര്‍ന്നാണ് ടീമുകള്‍ ആവശ്യപ്പെടുന്ന താരങ്ങളെ ലേലത്തില്‍ വിളിക്കുക.

ആദ്യം നടക്കുന്ന മാര്‍ക്വീ താരങ്ങളുടെ സെറ്റ് ഒന്നില്‍ ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജോസ് ബട്‌ലര്‍, അര്‍ഷ്ദീപ് സിങ്, കഗിസോ റബാഡ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും രണ്ടാം സെറ്റില്‍ യുസ്‌വേന്ദ്ര ചഹാല്‍, കെ എല്‍ രാഹുല്‍, ലിയാം ലിവിങ്സ്റ്റന്‍, ഡേവിഡ് മില്ലര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, എന്നിവരാണ്.

ഫ്രാഞ്ചൈസികള്‍ നിലനിർത്തിയ കളിക്കാരുടെ പട്ടിക -

ചെന്നൈ സൂപ്പർ കിങ്സ്

റുതുരാജ് ഗെയ്‌ക്‌വാദ്, മതിഷ പതിരണ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി

സ്ലോട്ട് ഒഴിവ് - 20

ഡല്‍ഹി ക്യാപിറ്റല്‍സ്

അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ

സ്ലോട്ട് ഒഴിവ് - 21

ഗുജറാത്ത് ടൈറ്റൻസ്

റാഷിദ് ഖാൻ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, രാഹുൽ ടെവാതിയ, ഷാരൂഖ് ഖാൻ

സ്ലോട്ട് ഒഴിവ് - 20

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

റിങ്കു സിംഗ്, വരുൺ ചക്രവർത്തി, സുനിൽ നാരായൺ, ആന്ദ്രെ റസൽ, ഹർഷിത് റാണ, രമൺദീപ് സിംഗ്

സ്ലോട്ട് ഒഴിവ് - 18

ലഖ്‌നൗ സൂപ്പർ ജയന്‍റ്സ്

നിക്കോളാസ് പൂരൻ, രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആയുഷ് ബഡോണി

സ്ലോട്ട് ഒഴിവ് - 20

മുംബൈ ഇന്ത്യൻസ്

ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, തിലക് വർമ

സ്ലോട്ട് ഒഴിവ് - 20

പഞ്ചാബ് കിങ്‌സ്

ശശാങ്ക് സിംഗ്, പ്രഭ്സിമ്രാൻ സിംഗ്

സ്ലോട്ട് ഒഴിവ് - 23

രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ്മ

സ്ലോട്ട് ഒഴിവ് - 18

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

വിരാട് കോലി, രജത് പാട്ടിദാർ, യാഷ് ദയാൽ

സ്ലോട്ട് ഒഴിവ് - 22

സൺറൈസേഴ്‌സ് ഹൈദരാബാദ്

പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ്

സ്ലോട്ട് ഒഴിവ് - 20

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ടീമുകൾക്ക് ബാക്കിയുള്ള തുക-പഞ്ചാബ് കിങ്സ് -110.5 കോടി. റോയൽ ചാലഞ്ചേഴ്‌സ് - 83 കോടി. ഡൽഹി ക്യാപിറ്റൽസ് - 73 കോടി. ഗുജറാത്ത് ടൈറ്റൻസ് - 69 കോടി. ലക്‌നൗ സൂപ്പർ ജയന്‍റ്സ് - 69 കോടി. ചെന്നൈ സൂപ്പർ കിങ്സ് - 55 കോടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - 51 കോടി. മുംബൈ ഇന്ത്യൻസ് - 45 കോടി. സൺറൈസേഴ്‌സ് ഹൈദരാബാദ് - 45 കോടി. രാജസ്ഥാൻ റോയൽസ് - 41 കോടി.

Also Read:മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും നാണംകെട്ട തോല്‍വി,സീസണിലെ തുടര്‍ച്ചയായ അഞ്ചാം പരാജയം

ABOUT THE AUTHOR

...view details