മുംബൈ:ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിന് മുന്നേ ഇരട്ട പ്രഹരം. രവിന്ദ്ര ജഡേജയ്ക്ക് പിന്നാലെ മധ്യനിര ബാറ്റർ ലോകേഷ് രാഹുലും പരിക്കേറ്റ് ടീമിന് പുറത്തായി. ഇതോടെ ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ഇരുവരും ഉണ്ടാകില്ലെന്ന് ഉറപ്പായി(The Board of Control for Cricket in India Reshuffle Test Team ). ഇരുവർക്കും തുടയ്ക്കേറ്റ പരിക്കാണ് വില്ലനായത്. പകരക്കാരായി മധ്യനിര ബാറ്റർ സർഫറാസ് ഖാൻ, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, സ്പിന്നർ സൗരഭ് കുമാർ എന്നിവരെ ടീമില്‍ ഉൾപ്പെടുത്തി.
ജഡേജ മാത്രമല്ല, രാഹുലും പുറത്ത്...സർഫറാസിന് ടെസ്റ്റ് ടീമിലേക്ക് വിളി... - IND VS ENG Second Test
ഇന്ത്യന്‍ ടീമിനെ പരിക്ക് പിടിമുറുക്കുന്നു. രവിന്ദ്ര ജഡേജയ്ക്ക് പിന്നാലെ മധ്യനിര ബാറ്റർ ലോകേഷ് രാഹുലും പരിക്കേറ്റ് ടീമിന് പുറത്തായി. ഇതോടെ ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ഇരുവരും ഉണ്ടാകില്ലെന്ന് ഉറപ്പായി.
Published : Jan 29, 2024, 5:53 PM IST
ഇതോടെ ദീർഘനാളായി ഇന്ത്യൻ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്ന സർഫറാസ് ഖാന് ഇന്ത്യൻ ടീമില്‍ അരങ്ങേറാനുള്ള അവസരമായി ഈ പരമ്പര മാറുമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്. നേരത്തെ ആദ്യ ടെസ്റ്റുകളില്‍ നിന്ന് ഒഴിവായ സൂപ്പർ ബാറ്റർ വിരാട് കോലിക്ക് പകരം രജത് പടിദാറിനെ ഇന്ത്യൻ ടീമില്‍ ഉൾപ്പെടുത്തിയിരുന്നു. രജത് പടിദാറും സർഫറാസ് ഖാനും ഇന്ത്യ എ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ സ്ക്വാഡ്: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), രജത് പട്ടീദാർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ.