ന്യൂഡൽഹി: ക്രിക്കറ്റ് മൈതാനത്തോ പുറത്തോ ഒരു ക്യാച്ച് കിട്ടുന്നത് വളരെ സാധാരണമാണ്. എന്നാൽ ഒരേയൊരു ക്യാച്ച് ഒരാളെ സമ്പന്നനാക്കുമോ.! അതും ഒരു ക്യാച്ചെടുത്തതിന് ലഭിക്കുന്നത് 90 ലക്ഷം രൂപ. ദക്ഷിണാഫ്രിക്ക ടി20 ലീഗിലാണ് രസകരമായ സംഭവം. ലീഗിൽ ഡർബൻ സൂപ്പർ ജയന്‍റ്‌സും പ്രിട്ടോറിയ ക്യാപിറ്റൽസും തമ്മിലാണ് മത്സരം. കെയ്ൻ വില്യംസ് ഡർബന് വേണ്ടി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തി. 40 പന്തിൽ മൂന്നു ഫോറും രണ്ട് സിക്‌സറും സഹിതം 60 റൺസുമായി താരം പുറത്താകാതെ നിന്നു.
17 -ാം ഓവറിൽ പ്രിട്ടോറിയ ക്യാപ്പിറ്റൽസ് ഫാസ്റ്റ് ബൗളർ എതാൻ ബോഷിന്‍റെ സ്ലോ ഡെലിവറിയിൽ വില്ല്യംസൺ ഒരു ഫുൾ ഷോട്ട് പറത്തുകയായിരുന്നു. പന്ത് മൈതാനത്തിന് പുറത്തേക്ക് പോയി. ഇതിനിടയിൽ സ്റ്റാൻഡിലുണ്ടായിരുന്ന ഒരു ആരാധകൻ ഒറ്റക്കൈകൊണ്ട് ഒരു ഉജ്ജ്വല ക്യാച്ച് നടത്തി. ഈ ക്യാച്ച് ആരാധകന്‍റെ ജീവിതം മാറ്റിമറിച്ച നിമിഷമായി മാറി.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ടൂർണമെന്‍റിലെ സ്പോൺസർമാരുടെ 'ക്യാച്ച് എ മില്യൺ' പ്രൊമോഷന്‍റെ ഭാഗമായി മൈതാനത്തിന് പുറത്ത് ഏതെങ്കിലും കാണി ഒരു കൈകൊണ്ട് ക്യാച്ചെടുത്താൽ അയാൾക്ക് സമ്മാനത്തുക നൽകും. 90 ലക്ഷം രൂപയാണ് (2 ദശലക്ഷം, ദക്ഷിണാഫ്രിക്കൻ റാൻഡ്) നൽകുന്നത്.
ടൂര്‍ണമെന്‍റിന്‍റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, 18 വയസ്സിന് മുകളിലുള്ള ഏതൊരു കാണിക്കും ഒരു കൈകൊണ്ട് സിക്‌സ് പിടിക്കുന്നവർക്ക് സമ്മാനത്തുക നൽകും. ക്യാച്ചെടുക്കുന്ന കാണി മത്സരത്തിന് മുമ്പ് ടൈറ്റിൽ സ്പോൺസറുടെ ക്ലയന്‍റാണെങ്കില്‍ സമ്മാനത്തുക ഇരട്ടിയാകും.
'ഇയാൾ ക്രിക്കറ്റ് കളിക്കുമോ? എന്നാണ് വില്യംസന്‍റെ ക്യാച്ച് എടുത്തപ്പോൾ കമന്‍റേറ്റർ മാർക്ക് നിക്കോളാസ് രസകരമായി പറഞ്ഞത്. മത്സരത്തിൽ ആദ്യം കളിച്ച ഡർബൻ സൂപ്പർ ജയന്‍റ് 20 ഓവറിൽ 209 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ പ്രിട്ടോറിയ ക്യാപിറ്റൽസിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
Also Read:രവീന്ദ്ര ജഡേജ ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നുവോ..! വൈറലായി ഇന്‍സ്റ്റഗ്രാം സ്റ്റോറി - RAVINDRA JADEJA RETIREMENT