തുടര്‍ച്ചയായ തോല്‍വിയും സമനിലയും ഏറ്റുവാങ്ങി കഷ്‌ടകാലത്തിലൂടെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയും പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയും കടന്നുപോകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം ഇന്നലെ ഡച്ച് ക്ലബ് ഫെയ്‌നൂര്‍ദുമായി നടന്ന പോരാട്ടം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് വണ്ണായിരുന്നു സിറ്റി തോൽവികളോടെ ലീഗിൽ രണ്ടാമതായി. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂളുമായി എട്ട് പോയിന്‍റിന്‍റെ വ്യത്യാസത്തിലുമായി.
എന്നാല്‍ ഇന്നലെ മത്സരശേഷം സിറ്റിയുടെ പരിശീലകന്‍ പെപിന്‍റെ മുഖത്ത് കണ്ട പാടുകളായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. മൂക്കില്‍ ആഴത്തിലുള്ള മുറിവും, തലയില്‍ നിരവധി ചുവന്ന പാടുകളുമായാണ് പെപ് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഇത് മുഖത്ത് സ്വയം മുറിവേൽപ്പിച്ചതാണെന്ന് പെപ് തന്നെ പിന്നീട് വ്യക്തമാക്കി. മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖത്തേറ്റ മുറിവുകളുടെ കാരണം ചോദിച്ച മാധ്യമപ്രവർത്തകരോട്- 'ആ സമയത്ത് ഞാൻ എന്നെ മുറിവേൽപ്പിക്കാൻ ആഗ്രഹിച്ചു, എല്ലാം തന്‍റെ വിരലിലെ നഖം കൊണ്ട് തന്നെ സംഭവിച്ചതാണ്, ഇത്തരം തിരിച്ചടികളില്‍ നിന്ന് ആരും ഇത് ചെയ്‌തുപോകുമെന്നും പെപ് ഗ്വാര്‍ഡിയോള കൂട്ടിച്ചേർത്തു.
ഫെയ്‌നൂര്‍ദുമായി നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്‍റെ ഇരട്ടഗോളുമുണ്ടായിട്ടും ടീമിന് ജയം കണ്ടെത്തായില്ല. ഇൽകെ ഗുണ്ടോഗനിന്‍റെ ഗോളും പിറന്നതോടെ 3-0ന് ലീഡില്‍ വിജയപ്രതീക്ഷയിലായിരുന്നു സിറ്റി. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ഫെയ്‌നൂര്‍ദ് തിരിച്ചടിക്കാന്‍ തുടങ്ങി. ഹാജ് മൂസയിലൂടെ ആദ്യ ഗോള്‍ തിരിച്ചടിച്ചു. പിന്നാലെ സാന്തിയാഗോ ജിമെനെസും ഡേവിഡ് ഹാന്‍കോയും ലക്ഷ്യം കണ്ടതോടെ സിറ്റി തകരുന്ന കാഴ്‌ചയായിരുന്നു. ഇനി ആന്‍ഫീല്‍ഡില്‍ കരുത്തരായ ലിവര്‍പൂളിനെതിരേയാണ് സിറ്റിയുടെ അടുത്ത പോരാട്ടം.
Also Read: ഐപിഎൽ ലേലത്തിലെ 27 കോടിയില്‍ നികുതി കഴിഞ്ഞ് റിഷഭ് പന്തിന് എത്രരൂപ കിട്ടും? ആസ്‌തിയറിയാം