ദുബായ്: 2025 ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റ് ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയ്‌ക്ക് വൻ തിരിച്ചടി. ബൗളിങ് പരിശീലകൻ മോര്‍ണി മോര്‍ക്കല്‍ നാട്ടിലേക്ക് മടങ്ങി. പിതാവിന്‍റെ മരണത്തെ തുടര്‍ന്നാണ് പരിശീലകൻ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത്. ടൂർണമെന്‍റിനായി ഇന്ത്യൻ ടീം നിലവിൽ ദുബായിലാണ്. മുൻ ദക്ഷിണാഫ്രിക്കൻ താരം കൂടിയായ മോര്‍ണി മോര്‍ക്കല്‍ ഐസിസി അക്കാദമിയിൽ ഇന്ത്യയുടെ ആദ്യ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നു.
എന്നാല്‍, ഇതിനിടെയാണ് പിതാവ് ആല്‍ബര്‍ട്ട് മോര്‍ക്കല്‍ മരണപ്പെട്ട വിവരം കുടുംബം മോര്‍ണി മോര്‍ക്കലിനെ വിളിച്ചറിയിച്ചത്. ഇതിനുപിന്നാലെ പരിശീലകൻ ഉടൻ തന്നെ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. രണ്ടാം പരീശിലന സെഷനില്‍ മോര്‍ക്കല്‍ പങ്കെടുത്തില്ല. ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന്‍റെ ആദ്യ മത്സരം നാളെ (ഫെബ്രുവരി 19) പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ്. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുന്നത് ദുബായിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക