ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ അർജന്‍റീനയ്‌ക്ക് ജയം.ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മെസിയും സംഘവും പെറുവിനെ തകര്‍ത്തത്. 55–ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റില്‍ ലൊതാരോ മാർട്ടിനസാണ് അർജന്‍റീനയുടെ വിജയ ഗോൾ നേടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ലൗട്ടാരോ അര്‍ജന്‍റീനയ്ക്കായി ഗോള്‍ സ്വന്തമാക്കുന്നത്.
അര്‍ജന്‍റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു. യോഗ്യതാ മത്സരങ്ങളിൽ അർജന്‍റീനയുടെ എട്ടാം വിജയമാണിത്.ജയത്തോടെ പോയിന്‍റ പട്ടികയില്‍ ടീം ഒന്നാംസ്ഥാനം നിലനിര്‍ത്തി. 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജന്‍റീനയ്‌ക്ക് 25 പോയന്‍റാണുള്ളത്.
അതേസമയം ഉറുഗ്വെ- ബ്രസീല്‍ മത്സരം സമനിലയില്‍ കലാശിച്ചു. വീണ്ടും സമനില വഴങ്ങിയതോടെ കാനറികള്‍ സമ്മര്‍ദ്ദത്തിലായിവിജയവഴിയില്‍ തിരിച്ചെത്താമെന്ന ടീമിന്‍റെ മോഹം പൊലിഞ്ഞു. കളിയുടെ ആദ്യപകുതി ഗോള്‍ പിറക്കാതെ പിരിഞ്ഞപ്പോള്‍ 55–ാം മിനുറ്റില്‍ ഫെഡറിക്കോ വാല്‍വര്‍ദെയിലൂടെ ഉറുഗ്വെയാണ് കളിയില്‍ ആദ്യം ഗോളടിച്ച് മുന്നിട്ടുനിന്നത്.