ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയെ സെൽറ്റവിഗോ സമനിലയിൽ കുരുക്കി. 2-2 എന്ന സ്‌കോറിനായിരുന്നു മത്സരം പൂര്‍ത്തിയായത്. കളിയുടെ 60 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ബാഴ്‌സക്ക് അവസാന നിമിഷം വരേ വിജയ ഗോള്‍ നേടാനായില്ല.82-ാം മിനിറ്റില്‍ മാർക്കസ് കസാഡോക്ക് ലഭിച്ച ചുവപ്പ് കാർഡ് കാറ്റാലൻമാർക്ക് തിരിച്ചടിയായി.
കളിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സലോണയായിരുന്നു മുന്നിട്ടുനിന്നത്. 15-ാം മിനിറ്റില്‍ സൂപ്പര്‍ താരം റഫീഞ്ഞയിലൂടെ ബാഴ്‌സയുടെ ആദ്യഗോള്‍ പിറന്നു.എന്നാല്‍ ആദ്യപകുതി അവസാനിക്കും വരേ പിന്നീട് ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതി വരേ മുന്നേറിയ ബാഴ്‌സയില്‍ നിന്ന് 61-ാം മിനിറ്റില്‍ രണ്ടാം ഗോളും വന്നു. റോബർട്ട് ലെവൻഡോസ്‌കിയായിരുന്നു രണ്ടാം ഗോൾ നേടിയത്.
എന്നാല്‍ ബാഴ്‌സക്ക് തിരിച്ചടിയായി സെൽറ്റവിഗോ ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവന്നു. 84-ാം മിനിറ്റിലായിരുന്നു സെൽറ്റയ്‌ക്കായി ഗോൾസാലസ് ഗോള്‍ മടക്കിയത്. കസാഡോയ്‌ക്ക് ലഭിച്ച ചുവപ്പ് കാര്‍ഡിനെ തുടര്‍ന്ന് 82-ാം മിനിറ്റിനു ശേഷം ബാഴ്‌സലോണ പത്തു പേരുമായിട്ടായിരുന്നു മത്സരം പൂർത്തിയാക്കിയത്. പിന്നാലെ അപ്രതീക്ഷിതമായി സെൽറ്റ 86-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി സമനില ബാഴ്‌സയെ സമനിലയില്‍ പിടിച്ചു. ഹ്യൂഗോ ആൽവസായിരുന്നു സെൽറ്റയുടെ രണ്ടാം ഗോൾ സ്വന്തമാക്കിയത്.