സെന്‍റ് വിൻസെന്‍റ് (വെസ്റ്റ് ഇൻഡീസ്): ബംഗ്ലാദേശും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ വിന്‍ഡീസിനെ വിസ്മയിപ്പിച്ച ബംഗ്ലാദേശ് 27 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കി. വിജയത്തോടെ 3 മത്സരങ്ങളുടെ ടി20 പരമ്പരയിൽ 2-0 ന് അപരാജിത ലീഡ് നേടി ബംഗ്ലാദേശ് ചരിത്രം സൃഷ്ടിച്ചു. 2018ന് ശേഷം ടി20 ഫോർമാറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ പരമ്പര വിജയമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ മത്സരത്തിലൂടെ വിന്‍ഡീസ് മണ്ണിലെ ആദ്യ ടി20 ജയം ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 129 റണ്‍സ് സ്‌കോര്‍ ചെയ്‌തത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ 102 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസ് ഓള്‍ ഔട്ടായി. ഒരു ഓവറിൽ 2 വിക്കറ്റടക്കം മൂന്ന് വിക്കറ്റ് ഫാസ്റ്റ് ബൗളർ തസ്കിൻ അഹമ്മദ് വീഴ്‌ത്തി.