ന്യൂഡൽഹി:പാകിസ്ഥാൻ കായിക മേഖല സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്കായി ടീമിന് ലോണെടുത്ത് പോകേണ്ട അവസ്ഥ ഏറെ ഞെട്ടലോടെയാണ് കായികലോകം കണ്ടത്.
2025 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലേക്കാവശ്യമായ ലെെറ്റുകളും ജനറേറ്ററുകളും പിസിബി വാടകയ്‌ക്കെടുക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പല കളിക്കാരും കോടീശ്വരന്മാരും ആഡംബര ജീവിതം നയിക്കുന്നവരുമാണ്. ലോക ക്രിക്കറ്റിൽ പാക്കിസ്ഥാനെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍ക്ക് പ്രതിഫലമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൻ തുകയാണ് നൽകുന്നത്. പിസിബി പ്രഖ്യാപിച്ച 3 വർഷത്തേക്കുള്ള പുരുഷന്മാരുടെ സെൻട്രൽ കരാറുകളുടെ ലിസ്റ്റ് അനുസരിച്ച് താരങ്ങളെ 4 തരം കേന്ദ്ര കരാറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വിഭാഗം എ, രണ്ടാം കാറ്റഗറി ബി, മൂന്നാം വിഭാഗം സി, നാലാം വിഭാഗം ഡി.
സെൻട്രൽ കരാറിൽ എ മുതൽ ഡി വരെയുള്ള വിഭാഗം:-
- വിഭാഗം എ: ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി.
- വിഭാഗം ബി:ഫഖർ സമാൻ, ഹാരിസ് റൗഫ്, ഇമാം ഉൾ ഹഖ്, മുഹമ്മദ് നവാസ്, നസീം ഷാ, ഷദാബ് ഖാൻ.
- വിഭാഗം സി:ഇമാദ് വസീം, അബ്ദുല്ല ഷഫീഖ്
- വിഭാഗം ഡി: ഫഹീം അഷ്‌റഫ്, ഹസൻ അലി, ഇഫ്തിഖർ അഹമ്മദ്, ഇഹ്‌സാനുള്ള, മുഹമ്മദ് ഹാരിസ്, മുഹമ്മദ് വാസിം ജൂനിയർ, സാം അയൂബ്, സൽമാൻ അലി ആഗ, സർഫറാസ് അഹമ്മദ്, സൗദ് ഷക്കീൽ, ഷാനവാസ് ദഹാനി, ഷാൻ മസൂദ്, ഉസാമ മിർ, സമാൻ ഖാൻ.