കേരളം

kerala

ETV Bharat / sports

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ കിരീടം തേടി രോഹന്‍ ബൊപ്പണ്ണ, പുരുഷ ഡബിള്‍സ് ഫൈനല്‍ ഇന്ന്; വനിത സിംഗിള്‍സ് ചാമ്പ്യനെയും ഇന്നറിയാം - രോഹന്‍ ബൊപ്പണ്ണ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഇന്ന് പുരുഷ ഡബിള്‍സ്, വനിത സിംഗിള്‍സ് ഫൈനല്‍ പോരാട്ടങ്ങള്‍.

Australian Open 2024  Rohan Bopanna AO 2024 Final  രോഹന്‍ ബൊപ്പണ്ണ  Aryna Sabalenka vs Qinwen Zheng
Australian Open 2024

By ETV Bharat Kerala Team

Published : Jan 27, 2024, 10:33 AM IST

സിഡ്‌നി:ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ (Rohan Bopanna) ഇന്ന് കോര്‍ട്ടിലിറങ്ങും. ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്‌ഡനൊപ്പം (Mathew Ebden) പുരുഷ ഡബിള്‍സ് ഫൈനലിലാണ് ബൊപ്പണ്ണ പോരിനിറങ്ങുന്നത് (Australian Open Men's Doubles Final). റോഡ് ലാവര്‍ അരീനയില്‍ ഇന്ത്യന്‍ സമയം വൈരുന്നേരം 3:15ന് ആരംഭിക്കുന്ന മത്സരത്തില്‍ ഇറ്റാലിയന്‍ താരങ്ങളായ സിമോണ്‍ ബോലെല്ലി (Simone Bolelli), ആൻഡ്രിയ വാവസോറി (Andrea Vavassori) എന്നിവരെയാണ് ബൊപ്പണ്ണ എബ്‌ഡന്‍ സഖ്യം നേരിടുന്നത്.

ചൈനയുടെ ചാങ് ചിചാന്‍ (Zhang Zhizhen),ചെക്ക് റിപ്പബ്ലിക് താരം തോമസ് മഹാച് (Tomas Machac) എന്നിവരെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ എബ്‌ഡന്‍ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ കടന്നത്. അടുത്തിടെ ഡബിള്‍സ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്‍റ് ക്വാര്‍ട്ടര്‍ ഫൈനല്‍ ജയത്തിന് പിന്നാലെയാണ് ഈ നേട്ടത്തിലേക്ക് 43 കാരനായ ഇന്ത്യന്‍ താരം എത്തിയത്.

വനിത ചാമ്പ്യനെ ഇന്നറിയാം: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനല്‍ പോരാട്ടവും ഇന്നാണ് നടക്കുന്നത്. ലോക രണ്ടാം നമ്പര്‍ അര്യാന സബലെങ്ക (Aryna Sabalenka) 15-ാം റാങ്കിലുള്ള ചൈനീസ് താരം ചിന്‍വെന്‍ ത്സൗങ്ങിനെയാണ് (Qinwen Zheng) നേരിടുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

2023 യുഎസ്‌ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇരു താരങ്ങളും ഇതിന് മുന്‍പ് ഏറ്റുമുട്ടിയത്. അന്ന്, 23-ാം സീഡായിരുന്ന ചിന്‍വെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലേങ്ക പരാജയപ്പെടുത്തിയത്. ഇതേ പ്രകടനം, ഇത്തവണയും ആവര്‍ത്തിക്കാനുമെന്ന പ്രതീക്ഷയിലാണ് ബെലാറസിയന്‍ താരം.

മത്സരം ലൈവായി കാണാന്‍ :ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വനിത സിംഗിള്‍സ് ഫൈനല്‍ മത്സരമാണ് ഇന്ന് ആദ്യം ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഈ പോരാട്ടം തുടങ്ങുന്നത്. തുടര്‍ന്ന് വൈകുന്നേരം 3:15ന് പുരുഷ ഡബിള്‍സ് ഫൈനല്‍ നടക്കും. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് ഈ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെയും മത്സരം കാണാം.

Also Read :ജോക്കോയുടെ 'ജൈത്രയാത്ര'യ്‌ക്ക് വിരാമം ; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യനെ ഞെട്ടിച്ച് യാനിക് സിനര്‍

ABOUT THE AUTHOR

...view details