ETV Bharat / state

പത്തനംതിട്ട പീഡനം; ഒരാഴ്‌ചയ്‌ക്കുള്ളിൽ 30 കേസുകളിലായി 52 അറസ്‌റ്റ്: മൂന്ന് പേരൊഴികെ എല്ലാവരെയും പിടികൂടി - ILAVUMTHITTA POCSO CASE

വിദേശത്ത് കഴിയുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമ നടപടികൾ പൊലീസ് തുടരുകയാണ്. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ കൂടുതലും യുവാക്കളും ഒപ്പം പഠിച്ചവരുമാണ്.

accused arrested Ilavumthitta POCSO  ഇലവുംതിട്ട കേസ്  പീഡന കേസ്  rape case ilavumthitta
- (ETV Bharat)
author img

By

Published : Jan 16, 2025, 10:55 PM IST

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും വലിയ പോക്‌സോ കേസായി മാറിയ ഇലവുംതിട്ട കേസിൽ മൂന്ന് പ്രതികളൊഴികെ എല്ലാവരെയും അഴികൾക്കുള്ളിലാക്കി പൊലീസ്. ഏറ്റവുമൊടുവിൽ ഇലവുംതിട്ട പൊലീസ് നാല് പ്രതികളെ കൂടി അറസ്‌റ്റ് ചെയ്‌തതോടെ ഒരാഴ്‌ചക്കുള്ളിൽ ബഹു ഭൂരിപക്ഷം പ്രതികളെയും ജയിലിലാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു. ആകെയുള്ള 59 പ്രതികളിൽ 56 പേരും അറസ്‌റ്റിലായതായി ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.

അഖിൽ (27), ബിജിത്ത് (23), സൂരജ് (20), രാഹുൽ രാജു (25) എന്നിവരാണ് പുതുതായി അറസ്‌റ്റിലായത്. പത്തനംതിട്ട സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്‌റ്റ് ചെയ്യുന്നതിനുള്ള നിയമ നടപടികൾ പൊലീസ് തുടരുകയാണ്.

ജില്ലയിലെ നാല് സ്‌റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാർഥിനിയുടെ മൊഴി പ്രകാരം രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1എന്നിങ്ങനെയാണ് കണക്ക്. ഇതിൽ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു.

മലയാലപ്പുഴ പൊലീസ് സംഘം രണ്ട് ദിവസം ചെന്നൈയിൽ തങ്ങി, സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തിൽ ഇന്നലെ നാല് പേരെകൂടി കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ കൂടുതലും യുവാക്കളും ചെറിയ പ്രായപൂർത്തിയാകാത്തവരുമാണ്. ഒപ്പം പഠിച്ചവരും അതേ സ്‌കൂളിലുള്ളവരും കേസിൽ പ്രതികളാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രതികളിൽ പ്രായം കൂടിയയാൾ 44 കാരൻ മാത്രമാണ്. ഇപ്പോൾ 19 ഉം 20 ഉം വയസുള്ളവർ സംഭവം നടക്കുമ്പോൾ വിദ്യാർഥികളായിരുന്നു എന്നതാണ് ശ്രദ്ധേയം. നിലവിൽ അറസ്റ്റിലായവരിൽ 5 പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളിൽ 30 ശതമാനം പേരും ചെറുപ്രായക്കാരാണ്, 30 വയസ് കഴിഞ്ഞവർ രണ്ടുപേരും. 18 നും 25നുമിടയിൽ പ്രായമുള്ളവരാണ് അധികവും.

പത്തനംതിട്ട സ്വകാര്യ ബസ് സ്‌റ്റാൻഡ് കേന്ദ്രീകരിച്ചാണ് പീഡന സംഭവങ്ങൾ തുടങ്ങുന്നതെന്നും സവിശേഷമാണ്. ഇൻസ്‌റ്റാഗ്രാം ബന്ധമാണ് പീഡന സംഭവങ്ങളുടെ തുടക്കമായത്. ഇതിലൂടെയുള്ള സന്ദേശങ്ങൾ കുറ്റകൃത്യത്തിൻ്റെ എണ്ണം നീളാൻ കാരണമായി.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശുചിമുറിയിൽ വച്ചും മറ്റുചില സന്ദർഭങ്ങളിലും വിദ്യാർഥിനി കൂട്ട ബലാൽസംഗത്തിന് വിധേയയായിട്ടുണ്ട്. നഗ്നദൃശ്യങ്ങൾ കാണുകയും, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്‌തവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ശക്തമായ ഡിജിറ്റൽ തെളിവുകളുടെ പിൻബലത്തിൽ അന്വേഷണം മികച്ച നിലയിൽ മുന്നേറുമെന്നും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Also Read: ബോബി ചെമ്മണ്ണൂരിനെതിരെ വിവാദ പരാമർശവുമായി അഖില്‍ മാരാര്‍; വീഡിയോ വൈറൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.