ETV Bharat / bharat

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രീമിയം ട്രെയിനുകളിലും എൽടിസി പദ്ധതിപ്രകാരം സൗജന്യ യാത്ര - PREMIUM TRAINS BROUGHT LTC SCHEME

നിലവിലുള്ള രാജധാനി, ജനശതാബ്‌തി, തുരന്തോ എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് പുറമെ, തേജസ് എക്‌സ്പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ്, ഹംസാഫർ എക്‌സ്പ്രസ് ട്രെയിനുകൾ എൽടിസിയുടെ കീഴിൽ ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്.

PREMIUM TRAINS  TO TRAVEL ELIGIBILITY  TEJAS VANDE BHARAT AND HUMSAFAR  ലീവ് ട്രാവൽ കൺസെഷൻ
Representative Image (ETV Bharat)
author img

By

Published : Jan 16, 2025, 10:32 PM IST

ന്യൂഡൽഹി: ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇനി പ്രീമിയം ട്രെയിനുകളായ തേജസ്, വന്ദേ ഭാരത്, ഹംസഫർ എക്‌സ്പ്രസ് എന്നിവയിൽ യാത്ര ചെയ്യാം. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യ പ്രകാരമാണ് പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ് ആൻഡ് പെൻഷൻസ് മന്ത്രാലയം, പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പുകളുടെ തീരുമാനം.

നിലവിലുള്ള രാജധാനി, ജനശതാബ്‌തി, തുരന്തോ എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് പുറമെ, തേജസ് എക്‌സ്പ്രസ്, വന്ദേ ഭാരത് എക്‌സ്പ്രസ്, ഹംസാഫർ എക്‌സ്പ്രസ് ട്രെയിനുകൾ എൽടിസിയുടെ കീഴിൽ ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്.

കേന്ദ്ര സർക്കാർ ഉത്തരവ് സ്വീകാര്യമാണെന്ന് നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശശികാന്ത് ഇടിവി ഭാരതിനോട് പറഞ്ഞു. പുതുക്കിയ നിയമ പ്രകാരം എൽടിസി പ്രയോജനപ്പെടുത്തി യാത്ര ചെയ്യുമ്പോള്‍ ഒരു കുടുംബത്തിലെ എത്ര അംഗങ്ങളെ ഉള്‍പ്പെടുത്താം എന്നതില്‍ ധാരണയില്ല. നിലവിൽ പ്രത്യേക യാത്രാ പാസിൽ രണ്ട് പേർക്ക് യാത്ര ചെയ്യാനാണ് അനുമതി. എന്നാൽ ഭർത്താവ്, ഭാര്യ, രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് യാത്ര ചെയ്യണമെങ്കിൽ ജീവനക്കാർ രണ്ട് പ്രിവിലേജ് പാസുകൾ ഉപയോഗിക്കേണ്ടി വരുമെന്നും ശശികാന്ത് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ പ്രകാരം പ്രീമിയം ട്രെയിനുകളായ രാജധാനി, ജനശതാബ്‌തി, തുരന്തോ എക്‌സ്‌പ്രസ് ട്രെയിനുകളിൽ യാത്ര ചെയ്യാൻ ജീവനക്കാർക്ക് സാധിക്കുമായിരുന്നു. പുതുക്കിയ ഉത്തരവിൽ ലെവൽ അഞ്ചിന് താഴെയുള്ള ജീവനക്കാരെക്കൂടെ ഉള്‍പ്പെടുത്തിയത് സ്വാഗതാർഹമാണ്. തേജസ്, വന്ദേ ഭാരത്, ഹംസാഫർ എക്‌സ്‌പ്രസ് എന്നിവയുടെ എസി കോച്ചുകളും ഇനി എൽടിസി പാസിൽ ഉപയോഗപ്പെടുത്താനാകുമെന്നും ശശികാന്ത് പറഞ്ഞു. ലെവൽ അഞ്ചിന് താഴെയുള്ള ജീവനക്കാരെ പദ്ധതിയിൽ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്.

എന്താണ് എൽടിസി?

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നാല് വർഷം കൂടുമ്പോള്‍ ഇന്ത്യയിലെവിടെ വേണമെങ്കിലും ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ലീവ് ട്രാവൽ കൺസെഷൻ സ്‌കീം അഥവാ എൽടിസി. പുതുക്കിയ ഉത്തരവിൽ ഇത് രണ്ട് വർഷമാണ്. രണ്ട് വർഷം കൂടുമ്പോള്‍ ഹോം ടൗണ്‍ അലവൻസ് പ്രകാരം ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും.

Also Read: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് സന്തോഷവാർത്ത; എട്ടാം ശമ്പള കമ്മിഷന് കേന്ദ്രമന്ത്രിസഭ അനുമതി - 8TH CENTRAL PAY COMMISSION

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.