ന്യൂഡൽഹി:ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര കംഗാരുക്കൾ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരത്തിൽ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയക്ക് 49 റണ്‍സ് ജയം. ഇതോടെ 5 മത്സര പരമ്പര ഓസീസ് 3–2ന് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 310 റൺസിന്റെ കൂറ്റൻ സ്കോർ നേടി. മറുപടിയായി ഇറങ്ങിയ ഓസ്ട്രേലിയ വെറും 20.4 ഓവറിൽ 165 റൺസില്‍ നില്‍ക്കെ മഴ പെയ്തു. പിന്നാലെയാണ് മഴനിയമപ്രകാരം ഓസീസിനെ വിജയികളായി പ്രഖ്യാപിച്ചത്. ആദ്യം ബാറ്റ് ചെയ് ഹാരി ബ്രൂക്ക് 52 പന്തിൽ 6 സിക്സറോടെ 72 റണ്‍സ് നേടി. സാമ്പയ്ക്കെതിരെ വെറും 13 പന്തിൽ 6 സിക്സും ഒരു ബൗണ്ടറിയുമാണ് താരം പറത്തിയത്. നേരത്തെ ബെൻ ഡക്കറ്റ് 91 പന്തിൽ 107 റൺസ് നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.2 ഓവറിൽ 309 റൺസെടുത്തു.