കേരളം

kerala

ETV Bharat / sports

മെസിയേയും സംഘത്തേയും 'നാണം കെടുത്തി' അല്‍ നസ്‌ര്‍ ; സൗദി ക്ലബ് അടിച്ചുകൂട്ടിയത് ആറ് ഗോള്‍ - Aymeric Laporte Goal

സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്‍റര്‍ മയാമിയെ ഗോള്‍ മഴയില്‍ മുക്കി അല്‍ നസ്‌ര്‍

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Feb 2, 2024, 7:41 AM IST

റിയാദ് :ലയണല്‍ മെസിയുടെ (Lionel Messi) ഇന്‍റര്‍ മയാമിക്കെതിരായ (Inter Miami) മത്സരത്തില്‍ വമ്പന്‍ ജയം നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) ഇല്ലാതെ ഇറങ്ങിയ അല്‍ നസ്‌ര്‍ (Al Nassr). റിയാദ് സീസണ്‍ കപ്പിലെ (Riyadh Season Cup) മത്സരത്തില്‍ സന്ദര്‍ശകരായ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമിയെ എതിരില്ലാത്ത ആറ് ഗോളിനാണ് അല്‍ നസ്‌ര്‍ തകര്‍ത്തെറിഞ്ഞത് (Al Nassr vs Inter Miami Results). പരിക്കിനെ തുടര്‍ന്ന് റൊണാള്‍ഡോ കളിക്കാതിരുന്ന മത്സരത്തില്‍ പകരക്കാരനായിട്ടായിരുന്നു മെസി കളിക്കാനിറങ്ങിയത്.

കിങ്‌ഡം അരീനയില്‍ (Kingdom Arena) നടന്ന മത്സരത്തില്‍ ആദ്യ 15 മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഇന്‍റര്‍ മയാമിയുടെ വലയിലേക്ക് മൂന്ന് ഗോളുകള്‍ എത്തിക്കാന്‍ അല്‍ നസ്‌റിനായി. മധ്യനിര താരം ഒറ്റാവിയോ (Otavio) ആണ് സൗദി ക്ലബ്ബിനായി ഗോള്‍വേട്ട തുടങ്ങിയത്. മത്സരത്തിന്‍റെ പത്താം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയിലൂടെ (Anderson Talisca) അല്‍ നസ്‌ര്‍ ലീഡ് ഉയര്‍ത്തി.

പന്ത്രണ്ടാം മിനിറ്റില്‍ അയ്‌മെരിക് ലപോര്‍ടയും (Aymeric Laporte) ഇന്‍റര്‍ മയാമിയെ ഞെട്ടിച്ചു. സ്വന്തം ഹാഫില്‍ നിന്നുള്ള ഫ്രീ കിക്കില്‍ നിന്നായിരുന്നു ലപോര്‍ട്ട പന്ത് വലയിലെത്തിച്ചത്. ആദ്യ പകുതിയില്‍ ഈ മൂന്ന് ഗോളുകളായിരുന്നു പിറന്നത് (Aymeric Laporte Goal Against Inter Miami).

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റിലാണ് അല്‍ നസ്‌ര്‍ നാലാം ഗോള്‍ നേടിയത്. ടലിസ്‌കയായിരുന്നു ഗോള്‍ സ്കോറര്‍. 68-ാം മിനിറ്റില്‍ മുഹമ്മദ് മാരനും (Mohammed Maran) സൗദി ക്ലബ്ബിനായി ലക്ഷ്യം കണ്ടു.

73-ാം മിനിറ്റില്‍ ഹാട്രിക് നേടി ടലിസ്‌ക അല്‍ നസ്‌റിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. പിന്നാലെ, 84-ാം മിനിറ്റിലാണ് ലയണല്‍ മെസി പകരക്കാരനായി കളത്തിലെത്തിയത്. മെസി എത്തിയിട്ടും ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ഇന്‍റര്‍ മയാമിയ്‌ക്ക് സാധിക്കാതെ വരികയായിരുന്നു.

Also Read :വമ്പന്മാരൊക്കെ പുറത്ത്, കരുത്ത് കാട്ടാന്‍ 'കുഞ്ഞന്മാര്‍' ; ഇത് 'സര്‍പ്രൈസുകളുടെ' ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്

സൗദിയില്‍ ഇന്‍റര്‍ മയാമിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്. നേരത്തെ, അല്‍ ഹിലാലിനെതിരായ മത്സരത്തിലും മെസിയും സംഘവും പരാജയപ്പെട്ടിരുന്നു. അന്ന് 4-3 എന്ന സ്കോറിനായിരുന്നു അമേരിക്കന്‍ ക്ലബ്ബിന്‍റെ തോല്‍വി (Al Hilal vs Inter Miami Result). പ്രീ സീസണ്‍ ടൂറിന്‍റെ ഭാഗമായിട്ടായിരുന്നു ഇന്‍റര്‍ മയാമി സൗദിയിലേക്ക് എത്തിയത്.

ABOUT THE AUTHOR

...view details