കേരളം

kerala

ETV Bharat / sports

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന് ജയം; ആ ഗോള്‍ അച്ഛന് വേണ്ടി, വികാരാധീനനായി ക്രിസ്റ്റ്യാനോ - AFC Champions League - AFC CHAMPIONS LEAGUE

ഖത്തർ ക്ലബ്ബായ അല്‍ റയ്യാനെതിരെ ഗോളടിച്ച് ലീഗില്‍ തന്‍റെ വരവറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ഖത്തർ ക്ലബ്ബായ അല്‍ റയ്യാൻ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  അൽ നസര്‍  എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ്
ഫയൽ ഫോട്ടോ: ക്രിസ്റ്റ്യാനോ റൊണാൾഡോ (AP)

By ETV Bharat Sports Team

Published : Oct 1, 2024, 4:23 PM IST

റിയാദ്: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ-റയ്യാനെതിരെ അൽ നസറിന് ജയം. മത്സരത്തില്‍ ഖത്തർ ക്ലബ്ബായ അല്‍ റയ്യാനെതിരെ ഗോളടിച്ച് ലീഗില്‍ തന്‍റെ വരവറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോള്‍ ആ ഗോള്‍ തന്‍റെ പിതാവിന് സമര്‍പ്പിക്കുകയാണെന്ന് പറയുകയാണ് ഇതിഹാസതാരം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് റോണോ ടീമിന്‍റെ ജയം.

അല്‍ നസറിന് വേണ്ടി 45 ാം മിനിറ്റിൽ സാദിയോ മാനെ ലീഡ് നൽകിയത്. പിന്നീട് 76-ാം മിനിറ്റിൽ റൊണാൾഡോ തന്‍റെ ടീമിന്‍റെ നേട്ടം ഇരട്ടിയാക്കി. കോർണർ പതാകയിലേക്ക് ഓടിയെത്തിയ താരം ഇരു കൈകളും മുകളിലേക്ക് ഉയർത്തി ആകാശത്തേക്ക് നോക്കി. തന്‍റെ ആഘോഷം പിതാവിന് സമർപ്പിക്കുന്നുവെന്ന് മത്സരത്തിന് ശേഷം റൊണാൾഡോ വെളിപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്നത്തെ ഗോളിന് മറ്റൊരു പ്രത്യേകതയുണ്ട്. ആ ഗോള്‍ ഞാന്‍ എന്‍റെ പിതാവിന് വേണ്ടി സമര്‍പ്പിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണ്. താരം അഭിപ്രായപ്പെട്ടു. 2005 ലാണ് ക്രിസ്റ്റ്യാനോയുടെ പിതാവ് ജോസ് അവീറോ അന്തരിച്ചത്.

സൗദി പ്രോ ലീഗിന്‍റെ നിലവിൽ അൽ-നാസർ ഇതുവരെ അഞ്ച് മത്സരങ്ങളാണ് കളിച്ചത്. പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

Also Read:വനിതാ ടി20 ലോകകപ്പിന് ഒക്‌ടോബര്‍ മൂന്നിന് യുഎഇയില്‍ തുടക്കമാകും - Womens T20 World Cup

ABOUT THE AUTHOR

...view details