ഇടിക്കൂട്ടിലെ സിംഹം ഇതിഹാസ ബോക്‌സര്‍ മൈക്ക് ടൈസണ്‍ വീണ്ടും റിങ്ങില്‍. 19 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സൂപ്പര്‍ താരം പ്രൊഫഷനല്‍ ബോക്‌സിങ് റിങ്ങിലേക്ക് എത്തുന്നത്. പ്രോബ്ലം ചൈല്‍ഡ് എന്ന അപരനാമമുള്ള ജേക്ക് പോളുമായുള്ള പോരാട്ടം ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ആറ് മണിക്ക് ടെക്‌സസ് എടി ആന്‍ഡ് ടി സ്‌റ്റേഡിയത്തിൽ നടക്കും. എന്നാല്‍ മത്സരത്തിന്‍റെ മുന്‍പേ തന്നെ ടൈസണിന്‍റെ പ്രവൃത്തി വിവാദത്തിലായി.
പ്രീ മാച്ച് പ്രസന്‍റേഷനിൽ ടൈസണ്‍ ജേക്ക് പോളിന്‍റെ മുഖത്ത് അടിച്ചതാണ് ആരാധരെ ഞെട്ടിച്ചത്. അടി വീണതോടെ ഇരുവരും കൊമ്പുകോര്‍ക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ ചേർന്ന് ഇരുവരെയും ഉടനെ പിടിച്ചുമാറ്റിയതിനാല്‍ പ്രശ്‌നം ശാന്തമാവുകയായിരുന്നു. അടിയിൽ തനിക്ക് ഒന്നും പറ്റിയില്ലെന്നും യഥാർഥ അടിയും ഇടിയും റിങ്ങിൽ കാണാമെന്നും ജേക്ക് പോൾ പറഞ്ഞു.
മൈക്ക് ടൈസൺ കോപാകുലനായ ഒരു കൊച്ചുകുട്ടിയാണെന്നാണ് പോള്‍ പറഞ്ഞു. അതിനിടെ പോരാട്ടത്തിന് മുന്നോടിയായി, ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിന് താൻ തയ്യാറാണെന്ന് ടൈസൺ പറഞ്ഞു.58-ാം വയസ്സിലാണ് ടൈസണ്‍ തന്‍റെ പകുതി പ്രായമുള്ള പോളിനെതിരേ ഇറങ്ങുന്നത്. 228.4 പൗണ്ടാണ് ഇപ്പോഴത്തെ ടൈസന്‍റെ ശരീരഭാരമെങ്കില്‍ 227.2 പൗണ്ടാണ് പോളിന്‍റെ ഭാരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2005ലായിരുന്നു ടൈസന്‍റെ അവസാന പ്രൊഫഷണല്‍ പേരാട്ടം. പിന്നീട് പലപ്പോഴായി റിങ്ങിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് റിങ്ങിലേക്കുള്ള മടക്കം അനശ്ചിതത്തിലായിരുന്നു.
തിരിച്ചുവരവിനുള്ള പോരാട്ടത്തില്‍ ടൈസന് 20 മില്യൺ ഡോളറും ജേക്കിന് ഏതാണ്ട് അറുപത് മില്ല്യണ്‍ ഡോളറും സമ്മാനത്തുകയായി ലഭിക്കും. താന്‍ പണത്തിനുവേണ്ടിയല്ല, ടൈസനെ നേരിടാന്‍ തയ്യാറായതെന്നാണ് ജേക്ക് പറയുന്നത്. ടൈസനെ പോലൊരാളെ ഇതുവരെ നേരിട്ടിട്ടില്ല താരം വ്യക്തമാക്കി. കളിക്ക് 60,000 ഓളം കാണികള്‍ വരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഇടിപ്പോര് നെറ്റ്ഫ്‌ളിക്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യും.
എന്നാല്‍ തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള ആളുമായി മത്സരിക്കാനുള്ള തീരുമാനത്തില്‍ പോളിനെതിരേ വലിയ വിമര്‍ശനമാണ് വരുന്നത്. പോരാട്ടത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. ടൈസണിന്‍റെ പ്രായവും ആരോഗ്യവും തന്നെയാണ് ആശങ്കയുടെ പ്രധാന അടിസ്ഥാനം.
ബോക്‌സിങ് രംഗത്തെ എക്കാലത്തെയും മികച്ച താരവുമായി പോരാടാനുള്ള അവസരം താന്‍ നഷ്ടപ്പെടുത്തില്ലെന്നും മത്സരത്തെ പ്രൊഫഷണലായാണ് കാണുന്നതെന്നും ജേക്ക് പോള്‍ ചൂണ്ടിക്കാട്ടി.
Also Read:മെസ്സി നയിച്ചിട്ടും അര്‍ജന്‍റീന വീണു; ബ്രസീലിനെ സമനിലയില്‍ കുരുക്കി വെനസ്വല