കേരളം

kerala

ETV Bharat / photos

കലോത്സവ താരങ്ങൾ; മത്സരാർത്ഥികളെ അടുത്തറിയാം.. - SCHOOL KALOLSAVAM CONTESTANTS

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63 -ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും ചിത്രങ്ങളിലൂടെ. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർമാർ പകർത്തിയ മത്സരാർത്ഥികളുടെ ചിത്രങ്ങൾ കാണാം. (ETV Bharat)

By ETV Bharat Kerala Team

Published : Jan 4, 2025, 4:29 PM IST

ഹൈസ്‌കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ മത്സരിക്കുന്ന കോഴിക്കോട് സെന്‍റ് മൈക്കിൾസ് സ്‌കൂൾ വിദ്യാർത്ഥിനി അവനി. പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ആദ്യമായി കലോത്സവത്തിൽ പങ്കെടുക്കുന്നു. അച്ഛൻ- അഭിലാഷ്, അമ്മ- വിദ്യ. (ETV Bharat)
അറബന മുട്ട് മത്സരത്തിൽ പങ്കെടുക്കുന്ന പാലക്കാട് ചലവറ ഹയർ സെക്കന്ററി സ്‌കൂളിലെ മത്സരാർത്ഥികൾ. ഈയിനത്തിൽ തുടർച്ചയായി ഒമ്പതാം തവണ പങ്കെടുക്കുന്ന വിദ്യാലയമാണ്. (ETV Bharat)
ചിത്രത്തിലുള്ളത്- മുഹമ്മദ്‌ അസ്‌നബ്, മുഹമ്മദ്‌ ഉബൈദ്, അബ്ദുൾ ഷഹീർ, മുഹമ്മദ് സാബിത്ത്, അഷ്ഫാക്ക്, അൻസിൽ, സ്വാലിഹ്, സ്വാലിഹ്, അദ്നാൻ, ജവ്ഫൽ, ശാമിൽ (ETV Bharat)
മംഗലം കളിയിൽ പങ്കെടുക്കുന്ന അഭിൻ കൃഷ്‌ണ. വയനാട് കൽപ്പറ്റ SKMJHSS ലെ 9-ാം ക്ലാസ് വിദ്യാർഥിയാണ്. നടൻ പാട്ടിലും മത്സരിക്കുന്നുണ്ട്. അച്ഛൻ ശ്രീഷ്, അമ്മ ഷൈബ. (ETV Bharat)
മംഗലം കളിയിൽ പങ്കെടുക്കുന്ന അഭിമന്യു കെ രമേശ്‌. വയനാട് കൽപ്പറ്റ SKMJHSS ലെ 8-ാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛൻ രമേശ്‌, അമ്മ മിനി. (ETV Bharat)

ABOUT THE AUTHOR

...view details