നമ്മുടെ രാജ്യത്ത് 2021ല്‍ നടക്കേണ്ട ജനസംഖ്യ കണക്കെടുപ്പ് ഇതിനകം തന്നെ രണ്ട് കൊല്ലത്തോലം വൈകിയിരിക്കുന്നു. കോവിഡ് 19 മഹാമാരിയാണ് ഇതിന് കാരണമായത്. എന്നാല്‍ കോവിഡ് മഹാമാരിക്കപ്പുറം ചില കാരണങ്ങള്‍ കൂടി ഇതിന് പിന്നിലുണ്ട്. നിരവധി രാജ്യങ്ങള്‍ കോവിഡ് മഹാമാരിക്ക് ശേഷം ജനസംഖ്യ കണക്കെടുപ്പ് നടത്തി. ഇവയൊന്നും ഇന്ത്യന്‍ കാനേഷുമാരിയെ പോലെ ബൃഹത്തോ സങ്കീര്‍ണമോ അല്ല.
2021 ലെ കാനേഷുമാരിക്ക് തയാറെടുക്കുന്ന വേളയില്‍ തന്നെ, വീടുകളുടെ വിവര ശേഖരണത്തിനിടെ എന്‍പിആറും ശേഖരിച്ച് വിവരങ്ങള്‍ പുതുക്കണമെന്ന് ധാരണയായിരുന്നു. ദേശീയ പൗരത്വ പട്ടിക(എന്‍ആര്‍സി) തയാറാക്കണമെന്ന് പൗരത്വ നിയമം നിഷ്‌കര്‍ഷിച്ചിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു. അസമിലെ എന്‍ആര്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങളും പൗരത്വ നിയമത്തിലെ പുത്തന്‍ ഭേദഗതികളും എന്‍പിആറില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. എന്‍പിആര്‍ തയാറാക്കുന്നതില്‍ കേന്ദ്രവുമായി സഹകരിക്കില്ലെന്ന് ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കുകയുമുണ്ടായി. ജനസംഖ്യ കണക്കെടുപ്പിലെ വീടുകളില്‍ നിന്നുള്ള വിവര ശേഖരണവും എന്‍പിആര്‍ വിവര ശേഖരണവും വേര്‍തിരിക്കുക വഴി ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിക്കാനും ഇവയാണ് ജനസംഖ്യ കണക്കെടുപ്പ് വൈകലിന് കാരണമെന്ന ആശങ്കയകറ്റാനും സാധിക്കും.
വൈകലിന്‍റെ കാരണങ്ങള്‍
- നിരവധി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വിവരങ്ങള്‍ കാലഹരണപ്പെട്ടത്
ഗ്രാമങ്ങളും പട്ടണങ്ങളും പോലെ ഏറ്റവും ചെറുഘടകങ്ങളിലെ പോലും ജനങ്ങളുടെ വിവരങ്ങള്‍ അറിയാനുള്ള ഏക മാര്‍ഗം കാനേഷുമാരിയാണ്. രാജ്യത്ത് നിരവധി നഗരസഭകള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. പലതിന്‍റെയും അതിര്‍ത്തികള്‍ മാറി മറിഞ്ഞിട്ടുമുണ്ട്. നഗര കേന്ദ്രങ്ങള്‍ കുടിയേറ്റക്കാരെ വന്‍തോതില്‍ ആകര്‍ഷിക്കുന്നതിനാല്‍ ഓരോ നഗരത്തിന്‍റെയും ജനസംഖ്യ പ്രവചിക്കുക എളുപ്പമല്ല. അത് കൊണ്ട് തന്നെ 2011ലെ കാനേഷുമാരി അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. നഗരമേഖലകളിലെ നിയോജകണ്ഡലങ്ങളും പ്രാദേശിക ഭരണകൂടങ്ങളും പഞ്ചായത്തുകളും പുനര്‍നിര്‍ണയിക്കുന്നതിനും ഇത്തരം രേഖകള്‍ ഉപയോഗിക്കാം.
രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പുതുക്കിയ പട്ടിക ഇപ്പോള്‍ ലഭ്യമല്ല. കാരണം ജനസംഖ്യ കണക്കെടുപ്പ് വേളയില്‍ മാത്രമാണ് ഇവ പുതുക്കാനുള്ള കേന്ദ്രീകൃത സംവിധാനമുള്ളത്. രാജ്യത്ത് നിരന്തരം പുതിയ പട്ടണങ്ങള്‍ സൃഷ്‌ടിക്കപ്പെടുകയും നിലവിലുള്ളവയുടെ അതിരുകള്‍ മാറി മറിയുകയും ചെയ്യുന്നു.
- ഭക്ഷ്യ സബ്‌സിഡിയില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍
ദേശീയ ഭക്ഷ്യ സുരക്ഷ നിയമ(എന്‍എഫ്എസ്‌എ) പ്രകാരം ഭക്ഷ്യ സബ്സിഡിയുടെ ഗുണഭോക്താക്കളെ ജനസംഖ്യ കണക്കെടുപ്പിന്‍റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. കണക്കെടുപ്പ് വൈകുന്നത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ പദ്ധതിയില്‍ നിന്ന് പുറത്താകുന്നതിന് കാരണമാകുന്നു. ഇതിന്‍റെയെല്ലാം പൂര്‍ണമായ ഉത്തരവാദിത്തം ജനസംഖ്യ കണക്കെടുപ്പ് വൈകലിന്‍റെ തലയില്‍ വയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജനസംഖ്യ കണക്കെടുപ്പിന് ശേഷം രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ നഗര-ഗ്രാമ മേഖലകളിലെ ജനങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ എന്‍എഫ്എസ്‌എയ്ക്കാകണം. ഇത് ഗുണഭോക്താക്കളുടെ എണ്ണം പുതുക്കാന്‍ കൂടുതല്‍ സഹായകമാകുന്നു.
- പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണം
കഴിഞ്ഞ ജനസംഖ്യ കണക്കെടുപ്പിന് ശേഷം പട്ടികജാതി-വര്‍ഗ പട്ടിക നിരവധി പുതുക്കലുകള്‍ക്ക് വിധേയമായി. ഈ പട്ടികയിലേക്ക് പുതുതായി ചേര്‍ത്ത സമുദായങ്ങളുടെ കണക്കുകള്‍ പക്ഷേ ലഭ്യമല്ല. 2011ലെ കണക്കുകള്‍ പോലും ഇല്ല. പുതിയ പട്ടികജാതി പട്ടികവര്‍ഗ കണക്കുകള്‍ ലഭ്യമല്ലാത്തത് കൊണ്ട് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിലും തെരഞ്ഞെടുപ്പ് നിയോജകമണ്ഡലങ്ങളിലു അവര്‍ക്കായി നീക്കി വച്ചിരിക്കുന്ന സീറ്റുകളിലും കൃത്യതയില്ലായ്‌മയുണ്ട്. അത് കൊണ്ട് തന്നെ അവര്‍ക്ക് ചില നേട്ടങ്ങള്‍ നഷ്‌ടമാകുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതിന്‍റെ എണ്ണം ചിലപ്പോള്‍ കുറവായിരിക്കും. എന്നാല്‍ തൊഴിലില്‍ ഈ സംഖ്യ ചിലപ്പോള്‍ വളരെ വലുതാകാന്‍ സാധ്യതയുണ്ട്.
- കാലഹരണപ്പെട്ട സാമ്പിളുകള്‍
എന്‍എസ്‌എസ്, എസ്‌ആര്‍എസ്, എന്‍എഫ്എച്ച്എസ് എന്നിവയുടെ സര്‍വേകള്‍ക്കായി ഉപയോഗിക്കുന്ന സാമ്പിളിങ് ഫ്രെയിമുകള്‍ 2011ലെ ജനസംഖ്യ കണക്കെടുപ്പ് അനുസരിച്ചാണ്. ഇവയാകട്ടെ വളരെയധികം കാലഹരണപ്പെട്ടതുമാണ്. അത് കൊണ്ട് തന്നെ ഈ സര്‍വേകളുടെ ഫലങ്ങള്‍ കൃത്യമാകണമെന്നുമില്ല. ഇത് ഗ്രാമീണമേഖലയെക്കാള്‍ നഗരമേഖലകളിലാണ് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നത്. ചില സര്‍വേകളില്‍ നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും പുതുക്കിയ സാമ്പിളുകള്‍ സര്‍വേയ്ക്കായി ഉപയോഗിക്കാനാകും. അപ്പോഴും പക്ഷേ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള ശരിയായ ഫലം ഉണ്ടാക്കുക അസാധ്യം തന്നെയാണ്.
- അടുത്ത ജനസംഖ്യ കണക്കെടുപ്പ് എപ്പോള്‍ സാധ്യമാകും?
2020ല്‍ തന്നെ ജനസംഖ്യ കണക്കെടുപ്പ് അധികൃതര്‍ ഇതിന്‍റെ ആദ്യഘട്ടമായ വീടുകളുടെ പട്ടിക തയാറാക്കല്‍ ആരംഭിച്ചിരുന്നു. ഈ ഘട്ടം വളരെ നിര്‍ബന്ധമാണ്. ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഈ മേല്‍വിലാസങ്ങളല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.
രാജ്യമെമ്പാടും ഒന്നിച്ച് ഇത് നടപ്പാക്കാനാകില്ല. മിക്ക സംസ്ഥാനങ്ങളും മെയ് മാസത്തില്‍ ഇത് പൂര്‍ത്തിയാക്കി. അതായത് ജനസംഖ്യ കണക്കെടുപ്പിന് പത്ത് മാസം ബാക്കിയുള്ളപ്പോള്‍ തന്നെ ഇവര്‍ അത് ചെയ്‌തു. ചില സംസ്ഥാനങ്ങളാകട്ടെ മഴക്കാലത്തിന് ശേഷമാണ് ഈ ജോലികള്‍ ചെയ്‌തത്. വീടുകളുടെ പട്ടിക തയാറാക്കല്‍ മഴക്കാലത്തിന് ശേഷമാണ് എല്ലാ സംസ്ഥാനങ്ങളും ചെയ്‌തതെങ്കില്‍ രാജ്യമെമ്പാടും ഇത് പൂര്‍ത്തിയാക്കാന്‍ ഒന്നോ രണ്ടോ മാസം മതിയാകും.
2026ന് മുമ്പ് ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് പല കാരണങ്ങള്‍ കൊണ്ടും പ്രായോഗികമാകില്ല. പല ഒരുക്കങ്ങളും ആവര്‍ത്തിക്കേണ്ടതുണ്ട്. ഭരണതലത്തിലെ പല അതിരുകള്‍ നിശ്‌ചയിക്കല്‍, വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യ കണക്കെടുപ്പ് മേധാവിമാരടക്കമുള്ള
ജനസംഖ്യ കണക്കെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കല്‍, കണക്കെടുക്കുന്നവരെ നിയമിക്കലും പരിശീലനവും തുടങ്ങിയവ സമയമെടുക്കുന്ന പ്രവൃത്തികളാണ്. ജനസംഖ്യ കണക്കെടുപ്പ് ഇപ്പോള്‍ നിശ്ചയിക്കുകയാണെങ്കില്‍ 2025ല്‍ വീടുകളുടെ പട്ടിക തയാറാക്കലും 2026ഓടെ ജനസംഖ്യ കണക്കെടുപ്പും നടത്താനാകും.