കേരളം

kerala

ETV Bharat / opinion

ചുട്ടുപൊള്ളുന്ന ചൂടിലും മേക്കപ്പ് ഇളകാതെ നിലനിര്‍ത്താം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി - How To Hold Your Makeup In Heat - HOW TO HOLD YOUR MAKEUP IN HEAT

വേനല്‍ക്കാലത്ത് ചർമ്മ സംരക്ഷണവും മേക്കപ്പും എങ്ങനെ സുരക്ഷിതമാക്കണമെന്നറിയാം. എലമെൻ്റ്‌സ് ഓഫ് ഏയ്‌സ്‌തറ്റിക്‌സിൻ്റെ സ്ഥാപകയായ ഡോ സ്‌തുതി ഖരെ ശുക്ല വിശദീകരിക്കുന്നു.

HOW TO SECURE YOUR SKINCARE  SKINCARE REGIMEN AND MAKEUP  MAKEUP IN SUMMER  ചൂടിലും മേക്കപ്പ് നിലനിര്‍ത്താം
HOW TO HOLD YOUR MAKEUP IN HEAT

By ETV Bharat Kerala Team

Published : Apr 29, 2024, 10:51 PM IST

വേനൽക്കാലത്ത് ചൂടുകൂടുമ്പോൾ ചർമ്മസംരക്ഷണവും സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ ഉപയോഗവും ബുദ്ധിമുട്ടാണ്. ചൂട്, ഈർപ്പം, സൂര്യപ്രകാശം എന്നിവ കാരണം ഇവ ഉരുകുന്നത് അവയുടെ ഫലപ്രാപ്‌തി കുറയുന്നതിന് കാരണമാകും. എന്നാൽ ചുട്ടുപൊള്ളുന്ന വേനൽച്ചൂടിലും നിങ്ങളുടെ മേക്കപ്പ് പോകാതെ നിലനിർത്താന്‍ സാധിക്കും. ഇതിനുള്ള ചില നുറുങ്ങു വിദ്യകളാണ് ഡെർമറ്റോളജിസ്റ്റായ ഡോ. സ്‌തുതി ഖരെ ശുക്ല വിശദീകരിക്കുന്നത്.

  • വൃത്തിയാക്കിയെന്ന്‌ ഉറപ്പുവരുത്തുക: ഏതെങ്കിലും ചർമ്മസംരക്ഷണമോ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്നതിന് മുമ്പ് മുഖം വൃത്തിയാക്കുക എന്നത്‌ പ്രധാനമാണ്. എണ്ണയോ അഴുക്കോ നീക്കം ചെയ്‌ത് നിങ്ങളുടെ മുഖം ശരിയായി വൃത്തിയാക്കാൻ വീര്യം കുറഞ്ഞ ഒരു ക്ലെൻസർ ഉപയോഗിക്കുക.
  • പ്രൈമർ ഉപയോഗിക്കുക: മേക്കപ്പ് ധരിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചർമ്മത്തെ പ്രൈം ചെയ്യുക എന്നത് പ്രധാനമാണ്, ഈ കാലാവസ്ഥയില്‍ പ്രത്യേകിച്ച്. നിങ്ങൾക്ക് എണ്ണമയമുള്ളതോ വരണ്ടതോ, ഇവ രണ്ടും കൂടിയതോ ആയ ചർമ്മമാണെങ്കിലും, നിങ്ങൾളുടെ ചർമ്മത്തിനായി പ്രത്യേകം നിർമ്മിച്ച ഒരു പ്രൈമർ തെരഞ്ഞെടുക്കുക. പ്രൈമർ നിങ്ങളുടെ മേക്കപ്പിനെ കൂടുതല്‍ സമയം നിലനിര്‍ത്തുകയും, ചര്‍മ്മത്തിലെ എണ്ണ ഉൽപ്പാദനം നിയന്ത്രിക്കാൻ സഹായിക്കുകയും, മേക്കപ്പ് ഇടാന്‍ ചര്‍മ്മത്തെ പ്രാപ്‌തമാക്കുകയും ചെയ്യുന്നു.
  • ലോങ്-വെയർ ഫോർമുലകൾ തെരഞ്ഞെടുക്കുക: വേനൽക്കാലത്ത് സൗന്ദര്യവർദ്ധകവസ്‌തുക്കൾ തെരഞ്ഞെടുക്കുമ്പോൾ ചൂടും ഈർപ്പവും പ്രതിരോധിക്കാൻ ഉതകും വിധം നിർമ്മിച്ച ലോങ്-വെയർ ഫോർമുലകൾക്ക് മുൻഗണന നൽകുക. മസ്‌കാര, ഐലൈനർ, ഫൗണ്ടേഷൻ, കൺസീലർ തുടങ്ങിയവ വാങ്ങുമ്പോൾ, വാട്ടർപ്രൂഫ് അല്ലെങ്കിൽ വാട്ടർ റെസിസ്റ്റന്‍റ്‌ ആയവ നോക്കുക. ഇത്‌ ഉരുകാനോ പടരാനോ ഉള്ള സാധ്യത കുറയ്‌ക്കുന്നതിനാല്‍, മേക്കപ്പ് ദിവസം മുഴുവൻ നിലനിൽക്കും.
  • മേക്കപ്പ് സെറ്റ്‌ ചെയുക: മേക്കപ്പിന്‌ ശേഷം ട്രാന്‍സ്‌പേരന്‍റ് പൗഡര്‍/ലൂസ്‌ പൗഡര്‍ അല്ലെങ്കിൽ സെറ്റിഞ്ങ് സ്പ്രേ ഉപയോഗിക്കുക. സെറ്റിങ് സ്പ്രേകൾ മേക്കപ്പ് നിലനിർത്താനും, ദിവസം മുഴുവൻ പടരുകയോ മങ്ങുകയോ ചെയ്യുന്നത് തടയാനും സഹായിക്കുന്നു. മുഖത്ത്‌ ഉല്‍പാദിപ്പിക്കുന്ന അധിക എണ്ണമയത്തെ ആഗിരണം ചെയ്യാന്‍ ട്രാന്‍സ്‌പേരന്‍റ് പൗഡര്‍ ഉപയോഗിക്കാം.
  • അധിക എണ്ണ നീക്കം ചെയ്യുക: ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ നിങ്ങളുടെ ചർമ്മം ദിവസം മുഴുവൻ അധിക എണ്ണ ഉണ്ടാക്കിയേക്കാം, ഇത് നിങ്ങളുടെ മേക്കപ്പ് മോശമാകാൻ ഇടയാക്കും. മേക്കപ്പിനെ ബാധിക്കാതെ എണ്ണമയം വേഗത്തിൽ നീക്കം ചെയ്യാൻ, എണ്ണ ആഗിരണം ചെയ്യുന്ന ബ്ലോട്ടിങ് പേപ്പറുകളോ ഷീറ്റുകളോ കയ്യിൽ സൂക്ഷിക്കുക.
  • ലൈറ്റ്‌ വെയ്റ്റ് ഫോർമുലകൾ തെരഞ്ഞെടുക്കുക: വേനൽക്കാലത്ത്, ചർമ്മ സംരക്ഷണത്തിനും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കുമായി ലൈറ്റ്‌ വെയ്റ്റ് ഫോർമുലകൾ ഉപയോഗിക്കുക. കട്ടിയുള്ള ഫൗണ്ടേഷനുകളും ക്രീമുകളും ചൂടിൽ കൂടുതൽ എളുപ്പത്തിൽ ഉരുകുകയും ഇതു മൂലം ചർമ്മത്തിൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയുന്നു. പകരം, ചർമ്മത്തെ ഭാരപ്പെടുത്താതെ കവറേജും ജലാംശവും നൽകുന്ന നേർത്ത, എണ്ണമയമില്ലാത്ത മോയ്‌സചറൈസറുകൾ, സെറം, ഫൗണ്ടേഷനുകൾ എന്നിവ തെരഞ്ഞെടുക്കുക.
  • നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുക: സൗന്ദര്യവർദ്ധക വസ്‌തുക്കൾ മുഖത്തെ കൂടുതൽ ആകർഷകമാക്കുമെങ്കിലും, ചർമ്മസംരക്ഷണത്തിനാകണം പ്രഥമ പരിഗണന, പ്രത്യേകിച്ച് വേനൽക്കാലത്ത്. എസ്‌പിഎഫ്‌ ഉള്ള മേക്കപ്പാണെങ്കിലും 30 അല്ലെങ്കിൽ അതിൽ കൂടുതല്‍ എസ്‌പിഎഫ്‌ ഉള്ള സൺസ്‌ക്രീൻ എപ്പോഴും ഉപയോഗിക്കുക. അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും അകാല വാർദ്ധക്യം, സൂര്യതാപം എന്നിവയുടെ ലക്ഷണങ്ങൾ വൈകിപ്പിക്കാനും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ഫലപ്രാപ്‌തി നിലനിർത്താനും സൺസ്ക്രീൻ സഹായിക്കുന്നു.

വേനൽക്കാല മേക്കപ്പും സംരക്ഷണവും ബുദ്ധിമുട്ടുള്ള കാര്യമല്ല. ഈ മാർഗനിർദ്ദേശങ്ങൾ പാലിച്ചാല്‍ ചൂടും ഈർപ്പവും ഉണ്ടായാലും മേക്കപ്പിന്‍റെ പുതുമയും ചർമ്മത്തിന്‍റെ തിളക്കവും നിലനിർത്താനാകും.

ABOUT THE AUTHOR

...view details