കേരളം

kerala

ETV Bharat / opinion

ഉപവാസത്തിന് കാന്‍സറിനെ പ്രതിരോധിക്കാനാകും; പഠനം പറയുന്നതിങ്ങനെ - fasting can help to fight cancer - FASTING CAN HELP TO FIGHT CANCER

ഉപവസിക്കുന്നത് കില്ലര്‍ കോശങ്ങളുടെ മെറ്റബോളിസത്തെ പുനക്രമീകരിക്കുകയും അതുവഴി കാൻസർ കോശങ്ങളെ കൂടുതല്‍ ശക്തമായി പ്രതിരോധിക്കാന്‍ പ്രാപ്‌തമാക്കുകയും ചെയ്യുമെന്ന് പുതിയ പഠനം.

FASTING BENEFITS  FASTING FIGHT CANCER  ഉപവാസത്തിന്‍റെ ഗുണങ്ങള്‍  ജോസഫ് സൺ
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 8:42 PM IST

പവാസത്തിന് അസംഖ്യം ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ കാന്‍സറിനെ പ്രതിരോധിക്കാനുളള കഴിവ് പോലും ഉപവാസത്തിനുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍. ഉപവാസം കില്ലര്‍ കോശങ്ങളുടെ മെറ്റബോളിസത്തെ പുനക്രമീകരിക്കുമെന്നാണ് ഒരു കൂട്ടം ഗവേഷകർ അവകാശപ്പെടുന്നത്. ഉപവാസം കില്ലര്‍ കോശങ്ങളെ, ട്യൂമറുകൾ പോലുള്ള കഠിനമായ അന്തരീക്ഷത്തിൽ അതിജീവിക്കാൻ സഹായിക്കുകയും കാൻസർ കോശങ്ങളെ പ്രതിരോധിക്കാനുളള ശക്തി കൂട്ടുകയും ചെയ്യുമെന്നാണ് പുതിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൺ കെറ്ററിങ് കാൻസർ സെൻ്ററിലെ ഗവേഷകർ എലികളിൽ നടത്തിയ പഠനത്തിലൂടെയാണ് ഉപവാസം കാൻസർ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്ത സാഹചര്യം സൃഷ്‌ടിക്കുകയും അതുവഴി ശരീരത്തെ കാൻസറിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും കണ്ടെത്തിയത്. ഈ പഠനത്തിനായി, കാൻസർ ബാധിച്ച എലികൾക്ക് ആഴ്‌ചയിൽ രണ്ടുതവണ 24 മണിക്കൂർ ഭക്ഷണം നിഷേധിക്കുകയും ഈ ഉപവാസത്തിന് ശേഷം ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുമാണ് ചെയ്‌തത്. മനുഷ്യരെപ്പോലെ, എലികളും അവയുടെ ഗ്ലൂക്കോസിൻ്റെ അളവ് കുറയുകയും ഫ്രീ ഫാറ്റി ആസിഡുകളുടെ വർദ്ധനവ് കാണുകയും ചെയ്‌തു.

ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഗ്ലൂക്കോസ് ട്യൂമറുകൾ പെട്ടന്ന് വലിച്ചെടുക്കുകയും രോഗപ്രതിരോധ കോശങ്ങൾക്ക് ഹാനികരമായ ലിപിഡുകള്‍ പുറന്തളളുകയും ചെയ്യും. ഇത് രോഗപ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ ഉപവാസിക്കുന്ന സമയത്ത് ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയുകയും ഫ്രീ ഫാറ്റി ആസിഡുകള്‍ കൂടുകയും ചെയ്യും. ഫ്രീ ഫാറ്റി ആസിഡുകള്‍ എന്നത് കൊഴുപ്പ് കോശങ്ങൾ പുറത്തുവിടുന്ന ലിപിഡുകളാണ്. ഇവ മറ്റ് പോഷകങ്ങൾ ഇല്ലാത്തപ്പോൾ ബദൽ ഊർജ്ജ സ്രോതസായി പ്രവര്‍ത്തിക്കുന്നു.

ഉപവാസത്തിനിടയില്‍ കില്ലര്‍ കോശങ്ങള്‍ ഈ ഫാറ്റി ആസിഡുകൾ ഗ്ലൂക്കോസിന് പകരമുള്ള ഇന്ധന സ്രോതസായി ഉപയോഗിക്കാനാരംഭിക്കും. അതുവഴി ട്യൂമറുകൾക്ക് ആവശ്യമായ ഊര്‍ജം ലഭിക്കാതാവുകയും അവയെ ഊര്‍ജമുളള കില്ലര്‍ കോശങ്ങള്‍ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുമെന്നാണ് മുതിർന്ന ഇമ്മ്യൂണോളജിസ്‌റ്റ് ജോസഫ് സൺ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ കൂടുതൽ ഗവേഷണം ആവശ്യമാണെങ്കിലും, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂട്ടാന്‍ ഉപവാസം സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.

Also Read:വീഡിയോ കോളില്‍ ഇനി കൂടുതല്‍ പേര്‍, ഒന്നിച്ച് സിനിമയും കാണാം പാട്ടും കേള്‍ക്കാം; പുതിയ അപ്‌ഡേറ്റുകളുമായി വാട്‌സ്‌ആപ്പ്

ABOUT THE AUTHOR

...view details