അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലൊന്നാണ് കുക്കര്‍. ദിവസവും കുറഞ്ഞത് ഒന്നോ രണ്ടോ തവണയെങ്കിലും കുക്കര്‍ ഉപയോഗിക്കാത്തവരും ചുരുക്കമായിരിക്കും. ഇത്തരത്തിലുള്ള ഉപയോഗം കാരണം തന്നെ കുക്കറിന് അകത്തെല്ലാം ചെറിയ രീതിയില്‍ കളര്‍ മാറ്റവും കറയും കാണാറുണ്ട്. ശക്തമായി തേച്ചു കഴുകിയാലും ഏറെ നാളായി ഉണ്ടായിട്ടുള്ള ഈ നിറം മാറി കിട്ടില്ല. എന്നാല്‍ കുക്കറിന്‍റെ കറ അകറ്റാനുള്ള ഏതാനും വിദ്യകളുണ്ട്. വീട്ടില്‍ നിന്നും ലഭിക്കുന്ന വസ്‌തുക്കള്‍ കൊണ്ട് തന്നെ കുക്കര്‍ കഴുകി കറയെല്ലാം നീക്കാം. അതിനുള്ള ഏതാനും നുറുങ്ങ് വിദ്യകളിതാ...
വിനാഗിരിയും വെള്ളവും: അടുക്കളയിലെ ജോലികളെല്ലാം തീര്‍ന്നതിന് ശേഷം കറ പിടിച്ച കുക്കറിനുള്ളിലേക്ക് 1 ഗ്ലാസ് വിനാഗിരി ഒഴിക്കുക. അതിലേക്ക് കുക്കര്‍ നിറയെ വെള്ളവും ഒഴിക്കുക. ഏതാനും മണിക്കൂറുകള്‍ കുക്കര്‍ അടച്ചുവയ്‌ക്കാം. ഒരു രാത്രി മുഴുവന്‍ ഇത്തരത്തില്‍ വെള്ളം ഒഴിച്ച് വയ്‌ക്കാനായാല്‍ നല്ലത്. രാവിലെ കുക്കറിലെ വെള്ളം നീക്കി അതിലേക്ക് അല്‍പം ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ച് സ്‌ക്രബ് കൊണ്ട് നന്നായൊന്ന് ഉരച്ച് വൃത്തിയാക്കുക. ഇതോടെ കുക്കറിലെ കറ നീക്കാനാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക