ചെടികൾ നട്ടു വളർത്താൻ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. അതിൽ ഇൻഡോർ പ്ലാന്‍റുകളോടാണ് ചിലർക്ക് കൂടുതൽ പ്രിയം. വീടിനകത്ത് ചില ചെടികൾ നട്ടു വളർത്തുന്നത് സൗഭാഗ്യം വന്നെത്താൻ സഹായിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. എന്നാൽ ഓരോരുത്തരുടെയും രാശിക്ക് അനുസരിച്ചായിരിക്കണം ചെടികൾ തെരഞ്ഞെടുക്കാൻ. ഭാഗ്യം തേടിയെത്താനും ഐശ്വര്യവും സമ്പത്തും കുമിഞ്ഞ് കൂടാനും ഓരോ രാശിക്കാരും വളർത്തണ്ട ചെടികൾ ഏതൊക്കെയെന്ന് നോക്കാം.
ബ്രോമെലിയാഡ്
ജ്യോതിശാസ്ത്ര പ്രകാരം ചിങ്ങം രാശിയിൽ പിറന്നവർക്ക് ഭാഗ്യം കൊണ്ടെത്തിക്കുന്ന ചെടിയാണ് ബ്രോമെലിയാഡ്. ഏതൊരാളെയും ആകർഷിക്കുന്ന ഈ ചെടിയ്ക്ക് കുറഞ്ഞ പരിപാലനം മാത്രമേ ആവശ്യമുള്ളൂ.
റബ്ബർ പ്ലാന്‍റ്
വലിയ ഇലകളുള്ള റബർ പ്ലാന്‍റ് വളർത്തുന്നതിലൂടെ കന്നി രാശിക്കാരെ തേടി ഭാഗ്യമെത്തുമെന്നാണ് ജ്യോതിശാസ്ത്ര പ്രകാരമുള്ള വിശ്വാസം. വീടിനകത്ത് വളർത്താൻ അനുയോജ്യമായ ചെടിയാണിത്.
മോൺസ്റ്റെറ
മനോഹരമായ ഒരു ഇല ചെടിയാണ് മോൺസ്റ്റെറ. ഇൻഡോർ പ്ലാന്‍റായ ഈ ചെടി വായു ശുദ്ധീകരിക്കാനും പോസിറ്റീവ് എനർജി നൽകാനും സഹായിക്കും. തുലാം രാശിയിൽ പിറന്നവർക്ക് ഈ ചെടിയുടെ സന്നീധ്യം നല്ലതാണെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്.
സ്നേക്ക് പ്ലാന്‍റ്
പരിപാലിക്കാൻ വളരെ എളുപ്പമുള്ള ഒരു ചെടിയാണ് സ്നേക്ക് പ്ലാന്‍റ്. വൃശ്ചികം രാശിയിൽ ജനിച്ചവർ ഈ ചെടി വീടിനകത്ത് വളർത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിശ്വാസം.
മാരാന്ത