ഏറെ ജനപ്രിയമായ ഇന്‍ഡോര്‍ പ്ലാന്‍റാണ് ലക്കി ബാംബൂ. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്‌ത് ഓക്‌സിജൻ പുറത്തുവിടുന്നതിലൂടെ ലക്കി ബാംബൂ വായു ശുദ്ധീകരിക്കാൻ സഹായിക്കുതാണ്. ഭംഗിയ്‌ക്ക് പുറമെ വീട്ടിലോ ഓഫിസിലോ ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ വയ്‌ക്കുന്നത് സമ്മര്‍ദം കുറയ്‌ക്കാന്‍ ഉപകരിക്കും.
അധികം പരിചരണം ആവശ്യമില്ലെന്നത് ലക്കി ബാംബൂവിന്‍റെ ജനപ്രിയതയ്‌ക്ക് കാരണമാണ്. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ലാത്ത ഇവ, പരോക്ഷമായ വെളിച്ചത്തിലും വളരും. മണ്ണിലും വെള്ളത്തിലുമായും ലക്കി ബാംബു വളര്‍ത്താം. സാംസ്‌കാരികമായും പ്രാധാന്യമുള്ള ലക്കി ബാംബൂ പല വിശ്വാസങ്ങളുടെയും ഭാഗമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ചൈനീസ് പ്രാചീന ശാസ്‌ത്രമായ ഫെങ് ഷൂയി പ്രകാരം ലക്കി ബാംബൂ ഭാഗ്യത്തിന്‍റെയും സമൃദ്ധിയുടെയും പോസിറ്റീവ് എനർജിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇവ വീടുകളിലും മറ്റും നട്ടുവയ്‌ക്കുന്നത് ഐക്യം, സമാധാനം, ഭാഗ്യം എന്നിവ കൊണ്ടുവരുമെന്നുമാണ് വിശ്വാസം. ഇതു പ്രകാരമാണ് പലരും തങ്ങളുടെ വീടുകളില്‍ ലക്കി ബാംബൂ വയ്‌ക്കുന്നത്. എന്നാല്‍ ഒരു പാത്രത്തില്‍ നട്ടുവളര്‍ത്തുന്ന തണ്ടുകളുടെ എണ്ണവും പ്രധാനമാണെന്നാണ് ഫെങ് ഷൂയിയില്‍ പറയുന്നത്.
1 തണ്ട് - ഐക്യം, ശ്രദ്ധ, ഒരു പുതിയ തുടക്കം എന്നിവയെ പ്രതിനിധീകരിക്കുന്നു.
2 തണ്ടുകൾ - സ്നേഹത്തെ പ്രതിനിധീകരിക്കുന്നു. (രണ്ട് ആളുകൾ തമ്മിലുള്ള ഐക്യത്തെയും പ്രതീകപ്പെടുത്തുന്നു)
3 തണ്ടുകൾ - സന്തോഷം, സമ്പത്ത്, ദീർഘായുസ്സ് എന്നിവയെ പ്രതിനിധീകരിക്കുന്നു.
5 തണ്ടുകൾ - സന്തുലിതാവസ്ഥ, സമാധാനം, ഐക്യം, ശക്തി എന്നിവയെ പ്രതിനിധീകരിക്കുന്നു.
6 തണ്ടുകൾ - അനുഗ്രഹം, വിജയം, ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു.
7 തണ്ടുകൾ – ഒരുമ, സ്നേഹം, പ്രണയം എന്നിവയെ പ്രതിനിധീകരിക്കുന്നു.
8 തണ്ടുകൾ – വളർച്ചയെ പ്രതിനിധീകരിക്കുന്നു. (സാമ്പത്തികമായും വ്യക്തിപരമായുമുള്ള വളർച്ച)