കേരളം

kerala

ETV Bharat / lifestyle

നൂറു കറിയുടെ ഗുണം; ഇതൊരിത്തി മതി പ്ലേറ്റ് കാലിയാക്കാൻ; റെസിപ്പി

നാടൻ രീതിയിൽ രുചികരമായ പുളിയിഞ്ചി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. റെസിപ്പി ഇതാ

HOW TO MAKE PULI INJI  പുളിയിഞ്ചി റെസിപ്പി  INJI PULI RECIPE  PULI INJI RECIPE
Representative Image (ETV Bharat)

By ETV Bharat Lifestyle Team

Published : Nov 29, 2024, 6:35 PM IST

ദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് പുളിയിഞ്ചി അഥവാ ഇഞ്ചിപ്പുളി. പുളിയും മധുരവും എരിവും എല്ലാ കൂടി കലർന്ന ഒരു കിടിലൻ ഐറ്റമാണിത്. ഏത് പ്രായക്കാർക്കും ഒരേ പോലെ ഇഷ്‌ടപെടുന്ന ഈ വിഭവത്തെ ഇഞ്ചിക്കറിയെന്നും വിളിക്കാറുണ്ട്. നൂറു കറിയുടെ ഗുണം ചെയ്യുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. രുചികരമായ നല്ല നാടൻ പുളിയിഞ്ചി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • വാളൻ പുളി - 250 ഗ്രാം
  • ശർക്കര - 750 ഗ്രാം
  • ഇഞ്ചി - 100 ഗ്രാം
  • പച്ചമുളക് - 5 എണ്ണം
  • ചെറിയുള്ളി - 10 എണ്ണം
  • കറിവേപ്പില - 5 തണ്ട്
  • കായ പൊടി - ഒരു നുള്ള്
  • മഞ്ഞൾ പൊടി - 1 ടീസ്‌പൂൺ
  • മുളക് പൊടി - 1 ടീസ്‌പൂൺ
  • അരി പൊടി - 3 ടേബിൾ സ്‌പൂൺ
  • വെളിച്ചെണ്ണ - 4 - 5 ടേബിൾസ്‌പൂൺ
  • ഉലുവ പൊടി- 1 ടീസ്‌പൂൺ
  • കടുക് - അര ടീസ്‌പൂൺ
  • വറ്റൽമുളക് - നാല് എണ്ണം
  • ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ഉരുളിയോ അടി കട്ടിയുള്ള പാത്രമോ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയുള്ളി എന്നിവയും വറ്റൽ മുളകും ചേർത്ത് വഴറ്റിയെടുക്കാം. ഇവ മൂത്ത് വരുമ്പോൾ കറിവേപ്പില ചേർക്കുക. ശേഷം വാളൻ പുളി കുതിർത്തുവച്ച വെള്ളം പിഴിഞ്ഞൊഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കുക. പൊടിച്ച് വച്ചിരിക്കുന്ന ശർക്കര കൂടി ചേർക്കാം. ഇടക്കിടെ ഇളക്കാൻ മറക്കരുത്. തിളച്ചു കഴിഞ്ഞാൽ വറുത്തു പൊടിച്ച അരിപൊടി ചേർക്കുക. ശേഷം ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, കായ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും തിളച്ചതിന് ശേഷം അടുപ്പിൽ നിന്നും ഇറക്കി വയ്ക്കാം. രുചികരമായ പുളിയിഞ്ചി തയ്യാർ.

Also Read : ഊണ് കെങ്കേമമാക്കാൻ ഇതാ മലബാർ സ്റ്റൈൽ വറുത്തരച്ച സാമ്പാർ; റെസിപ്പി

ABOUT THE AUTHOR

...view details