ചുളിവുകൾ ഇല്ലാത്ത സുന്ദരമായ ചർമ്മം ആഗ്രഹിക്കുന്നവരാണ് മിക്കവരും. പ്രായം കൂടുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചർമ്മത്തിന്‍റെ സൗന്ദര്യം നഷ്‌ടമാകാൻ ഇത് കാരണമാകാറുണ്ട്. എന്നാൽ പല വിധേനയും മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗവും. ചിലർ ബ്യൂട്ടി പാർലറിനെ ആശ്രയിക്കുമ്പോൾ മറ്റു ചിലർ കടകളിൽ നിന്നും ലഭിക്കുന്ന ക്രീമുകൾ വാങ്ങി പരീക്ഷിയ്ക്കുന്നു. എന്നാൽ മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്ന ഫലപ്രധമായ ചില നുറുങ്ങുകൾ ഇതാ.
ജലാംശം നിലനിർത്തുക
ചുളിവുകൾ ഇല്ലാത്ത ചർമ്മത്തിനായി ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ജലാംശം ഉള്ള ചർമ്മത്തിൽ ചുളിവുകൾ വരാനുള്ള സാധ്യത കുറവാണ്. അതിനാൽ നന്നായി വെള്ളം കുടിക്കാൻ ശ്രമിക്കുക. കറ്റാ വാഴ ജെൽ, വെളിച്ചെണ്ണ, ഒലിവ് ഓയിൽ, തുടങ്ങിയ പ്രകൃതിദത്ത മോയ്‌സ്‌ചറൈസറുകളും ഗ്ലിസറിൻ അടങ്ങിയ മോയ്‌സ്‌ചറൈസറുകളും ഉപയോഗിക്കുക.
സൺസ്‌ക്രീൻ ഉപയോഗിക്കുക
പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുക. ഇത് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. എസ്‌പിഎഫ് 40 ഉള്ള സ്പെക്‌ട്രം സൺസ്‌ക്രീൻ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്‍റെ പതിവായുള്ള ഉപയോഗം പ്രായമായാൽ പ്രക്രിയ മെല്ലെയാക്കാൻ സഹായിക്കും.
മസാജ് ചെയ്യുക
മുഖം ഇടയ്ക്കിടെ മസാജ് ചെയ്യുക. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും യുവത്വം നിലനിർത്താനും സഹായിക്കും. കൂടാതെ ചർമ്മത്തിലെ ചുളിവുകൾ, വീക്കം എന്നിവ ഇല്ലാതാക്കാനും നല്ലതാണ്.