കേരളം

kerala

ETV Bharat / lifestyle

പ്രണയം പങ്കിടാം ആലിംഗനത്തിലൂടെ; ഹാപ്പി ഹഗ് ഡേ - FEBRUARY 12 HUG DAY

പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തി പുണരുന്നത് പ്രണയത്തിന്‍റെ ഭാഗമാണ്.

HUG DAY 2025  HEALTH BENEFITS OF HUG  VALENTINES WEEK 2025  ഹഗ് ഡേ
Representative Image (Getty Image)

By ETV Bharat Kerala Team

Published : Feb 12, 2025, 10:41 AM IST

രോ വ്യക്തിയുടേയും ജീവിതത്തിൽ നല്ല ഓർമകൾ സമ്മാനിക്കുന്ന ഒന്നാണ് പ്രണയം. ഓരോ നിമിഷവും പ്രണയിച്ച് കൊണ്ടിരിക്കുന്നവരാണ് അധിക ആളുകളും. തിരക്കുപിടിച്ച ഈ ലോകത്ത് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കാത്തവരുണ്ടാകില്ല. അങ്ങനെ പരസ്‌പരം പ്രണയിക്കുന്നവർക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ് വാലന്‍റൈൻസ് വീക്കിലെ ഹഗ് ഡേ.

Representative Image (Getty Image)

പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തി പുണരുന്നത് പ്രണയത്തിന്‍റെ ഭാഗമാണ്. ഓരോ ആലിംഗനവും അതിന്‍റെ രീതികള്‍കൊണ്ടും വ്യാപ്‌തി കൊണ്ടും വ്യത്യസ്‌തമാണ്. പ്രണയത്തെ അതിന്‍റെ എല്ലാ അര്‍ഥത്തിലും ആഴത്തിലും പ്രകടിപ്പിക്കുന്നതാണ് ഗാഢമായ ആലിംഗനങ്ങള്‍. തന്‍റെ പങ്കാളിയെ കാണുമ്പോൾ ഗാഢമായി ആലിംഗനം ചെയ്യാൻ തോന്നാത്തവരുണ്ടാകില്ല. ഹഗിലൂടെ അവരോടുള്ള പ്രണയം പ്രകടിപ്പിക്കാനാകും.

Representative Image (Getty Image)

ഹഗുകൾ പലതരത്തില്‍, ഏതൊക്കെയെന്ന് നോക്കാം:

  • ബിയര്‍ ഹഗ്:വളരെ ഗാഢമായ ആലിംഗനമാണിത്. ആളുകളുടെ ഉള്ളിലുള്ള സ്‌നേഹം ഒരു തരിമ്പും കുറവില്ലാതെ പ്രകടമാകുന്ന, അത്ര എളുപ്പത്തിലൊന്നും ലഭിക്കാത്ത ഈ ബിയര്‍ ഹഗ് ഏറെ അനര്‍ഘമായതാണ്. പ്രണയിക്കുന്നവരെ മാത്രമല്ല നമ്മുടെ സുഹൃത്തുക്കളേയും മാതാപിതാക്കളെയും സഹോദരങ്ങളെയും ഇങ്ങനെ ഹഗ് ചെയ്യാം.
  • പൊളൈറ്റ് ഹഗ്:ഇത് നിങ്ങള്‍ സര്‍വസാധാരണമായി പരിചയക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം നല്‍കുന്നതാണ്. ബിയര്‍ ഹഗ് പോലെ പരസ്‌പരം ചേര്‍ന്ന് പുണരില്ല. കൈകളും ഷോള്‍ഡറും ചേര്‍ന്നുള്ള ഒരു സൈഡ് ഹഗ് ആണിത്. ഇതില്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗം മാത്രമേ സ്‌പര്‍ശിക്കുകയുള്ളൂ.
  • വണ്‍-വേ ഹഗ്:നിങ്ങള്‍ എല്ലാ ഇഷ്‌ടത്തോടുകൂടി ഒരാളെ പുണരാന്‍ ശ്രമിച്ചുവെന്ന് കരുതുക, അയാള്‍ പക്ഷേ തിരിച്ച് കൈകൊണ്ട് നിങ്ങളെ ഒന്ന് തൊടുക പോലും ചെയ്യാതെ നില്‍ക്കുന്നതിനെയാണ് വണ്‍-വേ ഹഗ് എന്ന് പറയുന്നത്. തിരിച്ച് ഹഗ് ചെയ്യാത്തതിലൂടെ നിങ്ങള്‍ പുണരാന്‍ ശ്രമിച്ചയാള്‍ക്ക് നിങ്ങളോട് യാതൊരു അഭിനിവേശവും ഇല്ലെന്ന് മനസിലാക്കാം.
  • ഇന്‍റിമേറ്റ് ഹഗ്:വളരെ ദൃഢമായി പരസ്‌പരം ആശ്ലേഷിക്കുന്നതാണിത്. പങ്കാളികള്‍ ആലിംഗനബന്ധരായിരിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ രണ്ടും കഥ പറയുന്നുണ്ടായിരിക്കും. ഇത് ശാരീരികമായിട്ടുള്ള സ്‌പര്‍ശത്തേക്കാള്‍ മാനസികമായ ആശയവിനിമയത്തിനാണ് പ്രാധാന്യം നല്‍കുന്നത്.
  • ബഡ്ഡി ഹഗ്:ഇതും സൈഡ്‌വേ ഹഗ് ആണ്. രണ്ടുപേരും ഒരു സൈഡില്‍ നിന്ന് മാത്രം പരസ്‌പരം ഷോള്‍ഡറുകള്‍ ചേര്‍ത്താണ് ഹഗ് ചെയ്യുക. വളരെ സുഖപ്രദവും ആശ്വാസകരവുമായ ഒന്നാണിത്. നിങ്ങള്‍ വെറും കപ്പിള്‍സ് മാത്രമല്ല, ഏറെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണെന്ന് ഈ ബഡ്ഡി ഹഗ് പറയാതെ പറയുന്നു. വെറുതെ നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ഇത്തരത്തില്‍ കെട്ടിപ്പിടിക്കാനാകും. ഇങ്ങനെ സദാസമയവും കെട്ടിപ്പിടിക്കാന്‍ കഴിയുന്നെങ്കില്‍ നിങ്ങളുടെ ബന്ധം എന്നും നിലനില്‍ക്കുമെന്നും കരുതാം.
  • ബാക്ക് ഹഗ്:ഇത് ഇന്‍റിമേറ്റ് ഹഗിന്‍റെ വേറൊരു തലമാണ്. വിശ്വാസത്തിന്‍റെയും സംരക്ഷണത്തിന്‍റെയുമെല്ലാം ഒരു തെളിവാണിത്. ഇത്തരത്തിലൊരു ആലിംഗനം നിങ്ങള്‍ക്ക് അനുഭവിക്കാനാകുന്നുണ്ടെങ്കില്‍ അക്ഷരാര്‍ഥത്തില്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലാക്കാം.
Representative Image (Getty Image)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആലിംഗനത്തിന്‍റെ ഗുണങ്ങൾ:ഹഗ് ഇഷ്‌ടപ്പെടാത്തവരുണ്ടാകില്ല. ഈ ആലിംഗനങ്ങൾ നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും മനസിന് വളരെയധികം സമാധാനം നൽകാനും സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? ആലിംഗനം ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങളാണുള്ളത്. അത്തരത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്താണെന്ന് നോക്കാം.

  • മാനസികാവസ്ഥ മെച്ചപ്പെടുത്തും:ആലിംഗനങ്ങൾ തത്‌ക്ഷണ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. നിങ്ങൾ ഒരാളെ കെട്ടിപ്പിടിക്കുമ്പോൾ, നമ്മുടെ ശരീരം ഓക്‌സിടോസിൻ പുറപ്പെടുവിക്കുന്നു. ഇതിനെ 'ലവ് ഹോർമോൺ' എന്നാണ് പറയപ്പെടുന്നത്. ഈ ഹോർമോൺ സമ്മർദ്ദവും ഉത്കണ്‌ഠയും കുറയ്ക്കാൻ സഹായിക്കുന്നു. എപ്പോഴെങ്കിലും ക്ഷീണം തോന്നുകയാണെങ്കിൽ ഒന്ന് കെട്ടിപ്പിടിക്കുന്നത് വളരെ നല്ലതായിരിക്കും.
  • രോഗപ്രതിരോധം: ആലിംഗനം നിങ്ങളെ ആരോഗ്യവാന്മാരാക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിൽ ഇത് ചെലുത്തുന്ന പോസിറ്റീവ് സ്വാധീനം വളരെ വലുതാണ്. ആലിംഗന സമയത്ത് പുറത്തുവരുന്ന ഓക്‌സിടോസിൻ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും രോഗങ്ങളെ ചെറുക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ലളിതമായ ഒരു ആലിംഗനം നിങ്ങളെ ആരോഗ്യവാനാക്കും.
  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ആലിംഗനങ്ങൾ ഹൃദയത്തിനും ഗുണം ചെയ്യുന്നു. ആലിംഗനം രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കുമെന്ന് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു. ആലിംഗനത്തിന്‍റെ ആശ്വാസകരവും ശാന്തവുമായ ഫലം മികച്ച ഹൃദയാരോഗ്യത്തിന് കാരണമായേക്കാം. ഒരു ഹൃദയവും മറ്റൊരു ഹൃദയവും തമ്മിലുള്ള ബന്ധവുമാവാം ഇതിന് കാരണം.
  • വീക്കം കുറയ്ക്കുക:ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാവുന്ന വീക്കത്തിനെതിരെ പോരാടാൻ ആലിംഗനങ്ങൾ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു.
  • മെച്ചപ്പെട്ട ഉറക്കം:കോർട്ടിസോളിന്‍റെ അളവ് കുറയ്ക്കുന്നതിലൂടെ ആലിംഗനങ്ങൾ നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തുന്നു.
  • ബന്ധങ്ങൾ ശക്തമാക്കും:നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ ബന്ധം നിലനിർത്താൻ ആലിംഗനങ്ങൾ നിങ്ങളെ സഹായിക്കും.
Representative Image (Getty Image)
Representative Image (Getty Image)
Representative Image (Getty Image)

Also Read:ഇനി പ്രണയം പൂക്കുന്ന ദിനങ്ങള്‍; പ്രിയപ്പെട്ടവര്‍ക്ക് നേരാൻ ആശംസകള്‍ ഇതാ...

ABOUT THE AUTHOR

...view details