പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ കൊഴുപ്പ്. മുഖത്തിന്‍റെ വണ്ണം കൂടുന്നത് മുഖ സൗന്ദര്യം നഷ്‌ടമാകാൻ കാരണമാകാറുണ്ട്. പലരുടെയും ആത്മവിശ്വാസം തകർക്കുന്ന തടിച്ച കവിളുകൾ അത്ര എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്ന ഒന്നല്ല. മുഖത്ത് അമിതമായി അടിഞ്ഞു കൂടിയ കൊഴുപ്പ് മാത്രം കുറയ്ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മൊത്തം ശരീരഭാരം കുറയ്ക്കുന്നതിലൂടെ മുഖത്തെ വണ്ണവും കൊഴുപ്പും കുറയ്ക്കാൻ സാധിയ്ക്കും. ഇതിന് പുറമെ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടത് മുഖത്തെ തടി കുറയ്ക്കാൻ പ്രധാനമാണ്. അവ എന്തൊക്കെയെന്ന് അറിയാം
സമീകൃത ആഹാരം കഴിക്കുക
മുഖത്തെ തടിയും കൊഴുപ്പും കുറയ്ക്കുന്നതിനായി സമീകൃത ആഹാരശൈലി പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ ഡയറ്റിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താം. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീനുകൾ അടങ്ങിയ ആഹാരങ്ങൾ ഉൾപ്പെടുത്തുക. പഞ്ചസാര, ഉപ്പ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക.
ജലാംശം നിലനിർത്തുക
വെള്ളം ധാരാളം കുടിക്കേണ്ടത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താനും പഞ്ചസാരയുടെ അളവ് പരിമിതപ്പെടുത്താനും സഹായിക്കും. വിശപ്പ് കുറയ്ക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് മുഖത്തെ കൊഴുപ്പ് ഇല്ലാതാക്കാൻ ഗുണം ചെയ്യും.
ഉറക്കം
ദിവസേന കുറഞ്ഞത് 8 മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക. ഉറക്കം കുറയുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ ഉത്പാദനം നടക്കും. ഇത് മുഖത്ത് കൊഴുപ്പ് വർദ്ധിയ്ക്കാൻ കാരണമാകും.
സമ്മർദ്ദം