കരൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നത് കരളാണ്. ദഹനത്തെ പിന്തുണയ്ക്കുക, പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് കരളാണ്. അതിനാൽ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
ഇന്ന് സമൂഹത്തിൽ കരൾ രോഗികളുടെ എണ്ണം ഗണ്യമായി വധിച്ചു വരികയാണ്. ലോകത്തുടനീളം ഉണ്ടാകുന്ന മരണങ്ങളുടെ അഞ്ചാമത്തെ കാരണം കരൾ രോഗങ്ങളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമക്കുറവ്, മദ്യപാനം എന്നിവ കരളിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതിനിന് പുറമെ ചില പാനീയങ്ങളുടെ ഉപയോഗവും കരളിന്‍റെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു. അത്തരത്തിൽ കരളിനെ ബാധിക്കുന്ന 4 പാനീയങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
സോഡ
കരളിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് സോഡ. പതിവായി സോഡ ഉൾപ്പെടെയുള്ള ശീതളപാനീയങ്ങൾ കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുമെന്ന് കനേഡിയൻ ജേണൽ ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്നറിയപ്പെടുന്ന ഈ രോഗം കരളിന്‍റെ പ്രവർത്തനത്തെ തകരാറിലാക്കുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യും.
എനർജി ഡ്രിങ്ക്സ്
എനർജി ഡ്രിങ്കുകളുടെ ഉപയോഗം ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. അമിതമായി എനർജി ഡ്രിങ്ക് കുടിക്കുന്നത് കരളിന് ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്ന് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഉയർന്ന അളവിലെ ടോറിൻ, കഫീൻ, മറ്റ് ഉത്തേജകങ്ങൾ എന്നിവ ദഹിപ്പിക്കുന്നതിനായി കരൾ കഠിനമായി പ്രവർത്തിക്കേണ്ടി വരും. ഇത് കരളിന്‍റെ ആരോഗ്യത്തെ ബാധിക്കും. എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം കരൾ പ്രവർത്തനരഹിതമാകാനും ഇടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വരെ ആവശ്യമായി വന്നേക്കും.