കോഴിക്കോട്: അന്തരിച്ച എഴുത്തുകാരൻ എംടി വാസുദേവൻ നായരെ ഒരുനോക്ക് കാണാൻ ഓടിയെത്തി കുട്ട്യേടത്തി വിലാസിനി. എംടി മരിക്കാതിരിക്കാന്‍ പളളിയില്‍ നേര്‍ച്ച നേര്‍ന്നു. നൂറ് വര്‍ഷമെങ്കിലും ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് വിതുമ്പലടക്കി അവര്‍ പറഞ്ഞൊപ്പിച്ചു.
ലോകം മുഴുവന്‍ എന്നെ കുട്ട്യേടത്തിയായി അറിയാന്‍ കാരണം എംടിയാണ്. അതുകൊണ്ട് അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും ആരാധനയുമാണ്. വാസുവേട്ടന്റെ ശരിക്കുളള കഥയാണ് കുട്ട്യേടത്തി. അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും കുട്ട്യേടത്തി വിലാസിനി പറഞ്ഞു.
നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും അതുല്യമായ നിരവധി സംഭാവന ചെയ്ത എഴുത്തുകാരന് അദ്ദേഹത്തിന്റെ ദീര്‍ഘദൂര യാത്ര അവസാനിപ്പിച്ചു എന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. ജയിക്കാന്‍ വേണ്ടി മാത്രം യാത്ര ചെയ്ത ഒരാളാണ് എംടി. ആദ്യ ചെറുകഥയില്‍ തന്നെ ആഗോള പുരസ്കാരം നേടിയാണ് അദ്ദേഹം സാഹിത്യത്തിന്റെയും സാംസ്കാരിക ജീവിതത്തിന്റെയും എഴുത്തിന്റെയും വഴികള്‍ ആരംഭിച്ചത്. അത് ജ്ഞാനപീഠ പുരസ്കാരത്തിലെത്തുകയും അവിടുന്ന് വളരുകയും വികസിക്കുകയും ചെയ്തു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നമ്മുടെ നാട് അദ്ദേഹത്തോടുളള സ്നേഹം, ആദരവ്, കടപ്പാട് എല്ലാം പ്രകടിപ്പിക്കുന്ന വേളയാണിത്. അദ്ദേഹത്തിന്റെ ജീവിതം അതിസമ്പന്നവും സമ്പൂര്‍ണവുമായിരുന്നു. കൈവച്ച മേഖലയിലെല്ലാം വിജയിച്ച അത്ഭുത പ്രതിഭാസം. അദ്ദേഹത്തിന്റെ സാഹിത്യം, എഴുത്ത്, സിനിമ എന്നിവയിലും ഔദ്യോഗിക പദവിയിലും പത്രപ്രവര്‍ത്തകനെന്ന നിലകളിലുമെല്ലാം അതുല്യമായ നേട്ടം കൈവരിച്ചു എന്നും സാറാ ജോസഫ് പറഞ്ഞു.
Also Read: 'വിട പറയാന്‍ മനസില്ല സാറേ, ക്ഷമിക്കുക...': വികാരാധീനനായി കമല്‍ ഹാസന്