ETV Bharat / lifestyle

ക്രിസ്‌മസിന് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാൻ പറ്റിയ നല്ല അടിപൊളി ഗിഫ്‌റ്റുകള്‍ ഇതാ.. - TOP CHRISTMAS GIFT 2024 IDEAS

നമ്മുടെ ബജറ്റില്‍ ഒതുങ്ങിയ ഒരു ഗിഫ്റ്റ് കണ്ടെത്തുക എന്നതും ഒരു പ്രയാസകരമായ കാര്യമാണ്. എന്നാല്‍ ഗിഫ്‌റ്റിനെ കുറിച്ച് മുൻകൂട്ടി തന്നെ ഒരു ധാരണ ഉണ്ടെങ്കില്‍ ഒരു പരിധി വരെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.

TOP CHRISTMAS GIFT 2024 IDEA  HOW TO SELECT BEST CHRISTMAS GIFTS  CHRISTMAS SPECIAL GIFT FOR FRIENDS  ക്രിസ്മസ് ഗിഫ്റ്റ്
Representative Image (Getty)
author img

By ETV Bharat Kerala Team

Published : Dec 22, 2024, 12:16 PM IST

ക്രിസ്‌മസ് അടുത്തിരിക്കെ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സീക്രട്ട് സാന്താ പാർട്ടി. സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമായി ഗിഫ്‌റ്റ് കൈമാറ്റം ചെയ്യാനും മധുരം പങ്കുവയ്ക്കാനും ഓഫിസുകളിലും കോളേജുകളിലുമൊക്കൊ പ്രത്യേകം പരിപാടി സംഘടിപ്പിക്കാറുണ്ട്.

നറുക്കെടുപ്പിലുടെ ക്രിസ്‌മസ് സുഹൃത്തിനെ കണ്ടെത്തുകയും സര്‍പ്രൈസായി ഗിഫ്റ്റ് നല്‍കുന്നതുമാണ് രീതി. എന്നാല്‍, സുഹൃത്തിനും പ്രിയപ്പെട്ടവര്‍ക്കും അനുയോജ്യമായ സമ്മാനം തെരഞ്ഞെടുക്കുന്നത് ചിലപ്പോള്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് അവരെ നന്നായി അറിയില്ലെങ്കിൽ.

TOP CHRISTMAS GIFT 2024 IDEA  HOW TO SELECT BEST CHRISTMAS GIFTS  CHRISTMAS SPECIAL GIFT FOR FRIENDS  ക്രിസ്മസ് ഗിഫ്റ്റ്
Representative Image (Getty)

നമ്മുടെ ബജറ്റില്‍ ഒതുങ്ങിയ ഒരു ഗിഫ്റ്റ് കണ്ടെത്തുക എന്നതും ഒരു പ്രയാസകരമായ കാര്യമാണ്. എന്നാല്‍ ഗിഫ്‌റ്റിനെ കുറിച്ച് മുൻകൂട്ടി തന്നെ ഒരു ധാരണ ഉണ്ടെങ്കില്‍ ഒരു പരിധി വരെ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നല്ലൊരു ഗിഫ്റ്റ് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനും സാധിക്കും. ഗിഫ്‌റ്റിനായുള്ള അവസാനഘട്ട ഓട്ടം ഒഴിവാക്കാൻ പൊതുവെ ഭൂരിഭാഗം പേരും സമ്മാനിക്കുന്ന ചില ഗിഫ്‌റ്റുകളെ നമ്മുക്ക് പരിചയപ്പെടാം.

സൗന്ദര്യ വസ്‌തുക്കള്‍

ഈ ശൈത്യകാലത്ത് പ്രിയപ്പെട്ട സുഹൃത്തുകള്‍ക്ക്, പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക് സമ്മാനിക്കാൻ പറ്റിയ മികച്ചൊരു ഗിഫ്‌റ്റാണ് സൗന്ദര്യ വസ്‌തുക്കള്‍. ലിപ് കെയർ ഉല്‍പ്പന്നങ്ങള്‍, മേക്കപ്പ് സെറ്റ്, ചർമ്മ സൗഹൃദ ഉൽപ്പന്നങ്ങൾ, മുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, പുരുഷന്മാര്‍ക്കാണെങ്കില്‍ ആരോഗ്യ സംരക്ഷണ ഉല്‍പന്നങ്ങള്‍, സ്‌പ്രേ ഉള്‍പ്പെടെയുള്ളവ സമ്മാനിക്കാം. പ്രത്യേകം ഡിസൈൻ ചെയ്‌ത ഇത്തരം സൗന്ദര്യ വസ്‌തുക്കളുടെ സെറ്റുകള്‍ കടകളില്‍ ലഭ്യാണ്, വേണമെങ്കില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം.

MakeUp (Getty)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇൻഡോര്‍ പ്ലാന്‍റ്‌സ് (ചെടികള്‍)

ക്രിസ്‌മസ് സുഹൃത്തിന് സമ്മാനിക്കാൻ പറ്റിയ നല്ലൊരു ഗിഫ്‌റ്റ് ആണ് വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍. ചെടികൾ ഏത് സ്ഥലത്തിനും ഒരു പ്രത്യേക സൗന്ദര്യം നല്‍കുന്നു. സന്തോഷം, സമാധാനം ഉള്‍പ്പെടെ ചില ചെടികള്‍ പ്രതീകാത്മക അർഥങ്ങൾ നല്‍കുന്നു. റൂമുകളില്‍ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാക്കാനും ഇത്തരം ഇൻഡോര്‍ പ്ലാന്‍റുകള്‍ക്ക് സാധിക്കും. 500 രൂപ വരെ മുടക്കിയാല്‍ തന്നെ ഓണ്‍ലൈനായോ, കടകളില്‍ ചെന്നോ, നല്ല ഇൻഡോര്‍ ചെടികള്‍ വാങ്ങാനും സാധിക്കും. ഇക്കാലത്തെ ഒരു ട്രെൻഡിങ് ഗിഫ്‌റ്റ് കൂടിയാണ് ഇൻഡോര്‍ പ്ലാന്‍റ്.

indoor Plants (Getty)

വാച്ച്, ഹെഡ്സെറ്റ്, സ്‌പീക്കര്‍

നിത്യേന ജീവിതത്തില്‍ ഉപകാരപ്പെടുന്ന ഒരു ഗിഫ്‌റ്റ് സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കാൻ പദ്ധതിയുണ്ടെങ്കില്‍, വാച്ച്, ഹെഡ്സെറ്റ്, സ്‌പീക്കര്‍ ഉള്‍പ്പെടെയുള്ളവ മികച്ചൊരു ഒപ്‌ഷനാണ്. ഒരു നല്ല അടിപൊളി ബ്രാൻഡ് നോക്കി ഇഷ്‌ടപ്പെട്ടത് തെരഞ്ഞെടുക്കാം. ഇന്‍റര്‍നെറ്റ് യുഗത്തില്‍ മികച്ച ഓഫറില്‍ ഇത്തരം ഉപകരണങ്ങള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. സ്‌ത്രീ-പുരുഷ സുഹൃത്തുക്കള്‍ക്കും ഒരു പോലെ നല്‍കാൻ പറ്റിയ ഗിഫ്‌റ്റ് കൂടിയാണിത്.

Headset (Getty)

വസ്‌ത്രം

പാന്‍റ്, ഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്‌ത്രങ്ങളും ഗിഫ്‌റ്റായി നല്‍കുന്നവര്‍ ഏറെയാണ്, പക്ഷേ ഗിഫ്‌റ്റ് വാങ്ങുന്ന ആളെകുറിച്ച് ഒരു ധാരണ ഉണ്ടാകുകയെന്നത് പ്രധാനമാണ്. വസ്‌ത്രങ്ങളുടെ വലിപ്പം ഉള്‍പ്പെടെ ശരിയായ രീതിയില്‍ തെരഞ്ഞെടുക്കാൻ ശ്രമിക്കണം. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴിയോ, നേരിട്ട് തുണിക്കടകള്‍ സന്ദര്‍ശിച്ചോ ഇഷ്‌ടമുള്ള ഡിസൈനില്‍ വസ്‌ത്രം തെരഞ്ഞെടുക്കാം.

ചോക്ലേറ്റ്

ക്രിസ്‌മസിന് ചോക്ലേറ്റ്‌സും മറ്റ് മധുര പലഹാരങ്ങളും ഗിഫ്‌റ്റായി കൊടുക്കുന്നത് പതിവാണ്. സ്നേഹം, സന്തോഷകരമായ ജീവിതം ഉള്‍പ്പെടെ നിരവധി പ്രതീകാത്മക അർഥവും ഇതിനുണ്ട്. 500 രൂപ മുതല്‍ 700 രൂപ വരെ ചെലവഴിച്ചാല്‍ പ്രിയപ്പെട്ടവര്‍ക്ക് നല്ലൊരു ചോക്ലേറ്റ് ഗിഫ്റ്റ് ബോക്‌സ് സമ്മാനിക്കാം. പ്രത്യേകമായി പാക്കുകളിലും വ്യത്യസ്‌ത ഡിസൈനിലും ഇത്തരം ചോക്ലേറ്റ്‌സ് ഗിഫ്‌റ്റുകള്‍ ലഭ്യമാണ്.

Chocolates (Getty)

ഫോട്ടോ ബുക്കുകൾ

മനോഹരമായി രൂപകൽപ്പന ചെയ്‌ത ഫോട്ടോ ബുക്ക് ഉപയോഗിച്ച് പ്രിയപ്പെട്ട ഓർമ്മകളെ പുനരുജ്ജീവിപ്പിക്കാം.

Photo Book (Getty)

ഹൃദയസ്‌പര്‍ശിയായ അനുഭവങ്ങള്‍ ഉള്‍പ്പെടെ ഫോട്ടോ ഫ്രെയിം ചെയ്‌ത് നല്‍കാവുന്നതാണ്. കുടുംബാംഗങ്ങൾക്കോ ​​സുഹൃത്തുക്കൾക്കോ ​​അനുയോജ്യമാണ് ഇത്തരം ഗിഫ്‌റ്റുകള്‍.

Read Also: എല്ലാ കണ്ണുകളും നിങ്ങളിലേക്ക്...! ക്രിസ്‌മസ് പാര്‍ട്ടിയ്‌ക്ക് ഇങ്ങനൊന്ന് പോയിനോക്കൂ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.