പ്രകൃതിഭംഗി, സാംസ്‌കാരിക സമൃദ്ധി, വൈവിധ്യമാർന്ന അനുഭവങ്ങൾ എന്നിവ തേടുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന ഒരിടമാണ് കേരളം. അതിനാൽ തന്നെ മനോഹരമായ റോഡ് യാത്രകളും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. ഏതൊരു സഞ്ചാരിയും റോഡ് ട്രിപ്പുകൾ നടത്താൻ ഇഷ്‌ടപ്പെടുന്നവരാണ്. വിരസതയിൽ നിന്ന് പുറത്ത് കടക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് റോഡ് യാത്രകൾ. ചിലർ ഏതെങ്കിലും തരത്തിൽ പ്രയാസങ്ങൾ നേരിടുമ്പോൾ നേരെ വണ്ടി സ്റ്റാർട്ട് ചെയ്‌ത റോഡിലൂടെ ഒരു യാത്ര പോയി വരും. കേരളത്തിൻ്റെ ഹൃദയത്തിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് റോഡ് യാത്രകൾ നടത്താൻ ഇഷ്‌ടപ്പെടുന്നവർക്കായി ഏറ്റവും മികച്ചതും, ജനപ്രിയവും മനോഹരവുമായ ചില റോഡ് യാത്രകൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
തേക്കടി - മൂന്നാർ
കണ്ണെത്താ ദൂരത്തോളമുള്ള തേയില തോട്ടങ്ങളും കോടമഞ്ഞും ആസ്വദിച്ച് നടത്താവുന്ന മനോഹരമായ റോഡ് യാത്രയാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഈ റോഡ് കടന്നു പോകുന്നതിനിടയിലാണ് പെരിയാർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. വേണമെങ്കിൽ ഇവിടെയും സന്ദർശിക്കാം.
ആലപ്പുഴ - ചങ്ങനാശ്ശേരി
ആലപ്പുഴയിൽ നിന്നോ ചങ്ങനാശ്ശേരിയിൽ നിന്നോ ആരംഭിക്കാവുന്ന ഏറ്റവും മികച്ച റോഡ് യാത്രകളി ഒന്നാണ് ഇത്. കിലോമീറ്ററുകളോളം പറന്നു കിടക്കുന്ന നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള യാത്ര തീർച്ചയായും നല്ലൊരു അനുഭവം ഞങ്ങൾക്ക് സമ്മാനിക്കും. കുട്ടനാടിന്‍റെ ഭംഗിയും ആസ്വദിക്കാം.
കോഴിക്കോട് - വയനാട്
റോഡ് യാത്ര ആസ്വാദ്യകരമാക്കാൻ കോഴിക്കോട് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പോകാം. ഇടതൂർന്ന വനങ്ങളും തണുത്ത കാലാവസ്ഥയും യാത്ര മനോഹരമാക്കും. അതിരാവിലെ ഇതുവഴിയുള്ള യാത്ര കോടമഞ്ഞിന്‍റെ സൗന്ദര്യം കൂടി നിങ്ങൾക്ക് സമ്മാനിക്കും. ഒരു തവണ ഇതുവഴി യാത്ര ചെയ്‌തിട്ടുള്ളവർ വീണ്ടും വരൻ കൊതിക്കുന്ന ഒരു റോഡ് യാത്രയാണ് ഇത്.