ഡിസംബര്‍ ആഘോഷങ്ങളുടെ മാസമാണ്. അവസാന ആഴ്‌ചയോടെ എത്തുന്ന ക്രിസ്‌മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കം തുടക്കത്തിലേ ആരംഭിക്കും. വീടൊരുക്കലും വിഭവങ്ങള്‍ തയാറാക്കലും വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കലുമായി തിരക്കോട് തിരക്കാവും. ക്രിസ്‌മസ് ഇങ്ങെത്താറായി. അവസാന വട്ട തയാറെടുപ്പുകള്‍ നടക്കുന്നു. പക്ഷേ ക്രിസ്‌മസ് പാര്‍ട്ടിയില്‍ തിളങ്ങാനുള്ള ഔട്ട്‌ഫിറ്റിന്‍റെ കാര്യത്തില്‍ തീരുമാനമായോ? ഇപ്പോഴും കണ്‍ഫ്യൂഷനിലാണെങ്കില്‍ നിങ്ങള്‍ക്കുള്ള ടിപ്പുകളാണിത്. ഓഫിസ്, ഫാമിലി, ഫ്രണ്ട്‌സ്... ആഘോഷം ആര്‍ക്കൊപ്പവും ആകട്ടെ. പാര്‍ട്ടി ഔട്ട്‌ഫിറ്റുകളില്‍ ഒരു കോംമ്പ്രമൈസും വേണ്ട.
ഓഫിസ് ക്രിസ്‌മസ് പാര്‍ട്ടിയില്‍ അട്രാക്‌ടീവ് ആകാം : നിങ്ങള്‍ നിങ്ങളുടെ കമ്പനിയില്‍ വളരെ കാലമായി ജോലി ചെയ്യുന്നവരാകാം. അല്ലെങ്കില്‍ അടുത്തിടെ സ്ഥാപനത്തിന്‍റെ ഭാഗമായവരാകാം. ഇത്തവണത്തെ ക്രിസ്‌മസ് പാര്‍ട്ടിയുടെ സെന്‍റര്‍ ഓഫ് അട്രാക്ഷന്‍ നിങ്ങളായാലോ? ഡ്രസ് തെരഞ്ഞെടുക്കുമ്പോള്‍ ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ വേറെ ലെവലാകും.
ക്രിസ്‌മസ് പാര്‍ട്ടി ഔട്ട്‌ഫിറ്റ് (ETV Bharat) ഡ്രസ് സെലക്ഷന് മുന്നേ പാര്‍ട്ടിയുടെ ലൊക്കേഷന്‍ മനസിലാക്കണം. ഇന്‍ഡോര്‍ പാര്‍ട്ടിയാണോ അതോ ഔട്ട്‌ഡോര്‍ പാര്‍ട്ടിയാണോ എന്ന് മനസിലാക്കി വേണം ഔട്ട്‌ഫിറ്റ് തെരഞ്ഞെടുക്കാന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാര്‍ട്ടിയുടെ സമയം മറ്റൊരു പ്രധാന ഘടകമാണ്. ഉച്ചയ്‌ക്കാണ് പാര്‍ട്ടി നടക്കുന്നതെങ്കില്‍ അതിന് പ്രത്യേക ഔട്ട്‌ഫിറ്റ് ധരിക്കുകയും നൈറ്റ് പാര്‍ട്ടികളില്‍ അതിന് അനുയോജ്യമായ ഡ്രസുകളും തെരഞ്ഞെടുക്കണം. നൈറ്റ് പാര്‍ട്ടികളില്‍ ബോഡികോണ്‍ ഡ്രസുകളും തിളക്കമുള്ള ജ്വല്ലറികളും തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഡാന്‍സ്, ഡിജെ പോലുള്ള പരിപാടികള്‍ പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ നൃത്തം ചെയ്യാന്‍ സൗകര്യപൂര്‍ണമായ ഔട്ട്‌ഫിറ്റ് തെരഞ്ഞെടുക്കാം.
ക്രിസ്‌മസ് പാര്‍ട്ടി ഔട്ട്‌ഫിറ്റ് (ETV Bharat) ഡ്രസ് തെരഞ്ഞെടുക്കുമ്പോള്‍ മറ്റൊരു പ്രധാന ഘടകമാണ് കാലാവസ്ഥ. പൊതുവില്‍ തണുപ്പുകാലമായതിനാല്‍ അതിന് അനുയോജ്യമായ വസ്‌ത്രങ്ങളും മറ്റ് ആക്‌സസറികളും ഉപയോഗിക്കാം. തുകല്‍ വസ്‌ത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.
പല കമ്പനികളും ആഘോഷങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ഡ്രസ് കോഡ് നേരത്തേകൂട്ടി അറിയിക്കും. അവരുടെ ഡ്രസ് കോഡുമായി ഒത്തുപോകുന്നതും എന്നാല്‍ നമ്മുടെ ഫാഷന്‍ രീതികളോട് നീതിപുലര്‍ത്തുകയും ചെയ്യുന്നതാണെങ്കില്‍ പാര്‍ട്ടിയില്‍ നിങ്ങള്‍ തന്നെ കേമന്‍. പൊതുവെ കമ്പനികള്‍ മുന്നോട്ടുവയ്‌ക്കുന്ന ഡ്രസ് കോഡുകള്‍ ഇവയാണ്...
കാഷ്വല്‍/സ്‌മാര്‍ട്ട്-കാഷ്വല്‍
സെമി-ഫോര്‍മല്‍/കോക്‌ടെയില്‍
ഫോര്‍മല്‍/ബ്ലാക്ക് ടൈ
ക്രിസ്‌മസ് പാര്‍ട്ടി ഔട്ട്‌ഫിറ്റ് (ETV Bharat) കാഷ്വല്‍/സ്‌മാര്‍ട്ട്-കാഷ്വല്‍ :കമ്പനി കാഷ്വല്‍ അല്ലെങ്കില്‍ സ്‌മാര്‍ട്ട് കാഷ്വല്‍ ഔട്ട്‌ഫിറ്റാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഉറപ്പിക്കാം, അതൊരു ഇന്‍സൈഡ് പാര്‍ട്ടിയോ ലഞ്ച് പാര്‍ട്ടിയോ ആണെന്ന്. മിക്കപ്പോഴും ഇത്തരം പാര്‍ട്ടികള്‍ ലക്ഷ്വറി ഹോട്ടലുകളിലോ ബാര്‍ ഹോട്ടലുകളിലോ ആയിരിക്കും നടക്കുക. ഇത്തരം പാര്‍ട്ടികളില്‍ തിളങ്ങാന്‍ ഏറ്റവും അനുയോജ്യമായ വസ്‌ത്രങ്ങള്‍ ഇതാ...
മനോഹരമായൊരു ടോപ്പിനൊപ്പം ജീന്‍സോ ട്രൗസറോ പെയര്‍ ചെയ്യാം. എല്ലാ കാലത്തും ആരാധകരുള്ള ക്ലാസി ലുക്കാണിത്. ഡാര്‍ക്ക് നിറത്തിലുള്ള ജീന്‍സോ ട്രൗസറോ ധരിക്കുമ്പോള്‍ കാമി ടോപ്പോ പാര്‍ട്ടി ടോപ്പോ പെയര്‍ ചെയ്യൂ. അതിനൊപ്പം ഒരു ഹീല്‍സ് കൂടിയാകുമ്പോള്‍ കിടിലന്‍ ലുക്കാകും. പാര്‍ട്ടിയാണല്ലോ, ഒട്ടും കുറയ്‌ക്കണ്ട. അല്‍പ്പം എടുപ്പുള്ള കമ്മലുകള്‍ കൂടി പെയര്‍ ചെയ്‌ത് നിങ്ങളുടെ പാര്‍ട്ടി ലുക്ക് കൂടുതല്‍ മനോഹരമാക്കാം.
ക്രിസ്‌മസ് പാര്‍ട്ടി ഔട്ട്‌ഫിറ്റ് (ETV Bharat) ബ്ലേസേഴ്‌സ് മികച്ചൊരു ഓപ്‌ഷനാണ്. നിങ്ങളെ കൂടുതല്‍ സുന്ദരമാക്കാന്‍ അവയ്‌ക്ക് കഴിയും. നന്നായി ഇണങ്ങുന്ന നിറത്തിലുള്ള ബ്ലേസേഴ്‌സ് തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്.
ജീന്‍സില്‍ നിങ്ങള്‍ക്ക് ആവര്‍ത്തന വിരസത തോന്നുന്നുവെങ്കില്‍ സ്‌കേര്‍ട്ട് മികച്ചൊരു ഓപ്‌ഷനാണ്. ഇറക്കമുള്ള സ്‌കേര്‍ട്ടിനൊപ്പം ക്രോപ്പ് ടോപ്പും ബൂട്ടും തിളക്കമുള്ള കമ്മലുകളും പെയര്‍ ചെയ്യൂ. ഔട്ട്‌ഫിറ്റ് മികച്ചതാകും.
സെമി-ഫോര്‍മല്‍/കോക്‌ടെയില്‍ : സ്ഥിരം ഔട്ട്‌ഫിറ്റില്‍ നിന്ന് മാറാന്‍ ഇതൊരു പറ്റിയ അവസരമാണ്. ഈ സ്റ്റൈലിലെ പ്രധാന ഘടകമാണ് കറുത്ത ചെറിയ വസ്‌ത്രം. ഏത് ശരീര പ്രകൃതിയുള്ളവര്‍ക്കും ഏത് സ്‌കിന്‍ കളറിനോടും ഇണങ്ങുന്നതാണ് കറുത്ത വസ്‌ത്രങ്ങള്‍. കോക്‌ടെയില്‍ എന്നതില്‍ മുട്ടോളം ഇറക്കമുള്ള, ഒഴുകി കിടക്കുന്നതോ ശരീരത്തോട് ഒട്ടിനില്‍ക്കുന്നതോ ആയ വസ്‌ത്രങ്ങളാണ് ഉണ്ടാകുക. വള്ളികളുള്ള ഹീല്‍സ് ഈ ഔട്ട്‌ഫിറ്റിനൊപ്പം പെയര്‍ ചെയ്യാം. ചെറിയൊരു ബാഗും കൂടിയാകുമ്പോള്‍ സംഗതി കിടുക്കും.
ക്രിസ്‌മസ് പാര്‍ട്ടി ഔട്ട്‌ഫിറ്റ് (ETV Bharat) ജംപ്സ്യൂട്ട് ഇത്തരമൊരു പാര്‍ട്ടിക്ക് മികച്ച ഡ്രസ് കോഡാണ്. സമീപകാലത്തായി കൂടുതല്‍ സ്‌ത്രീകളുടെയും ഓപ്‌ഷനാണ് ജംപ്‌സ്യൂട്ട്. മികച്ചൊരു ജംപ്‌സ്യൂട്ടിനൊപ്പം ഹീല്‍സും മനോഹരമായ കമ്മലുകളും പെയര്‍ ചെയ്യൂ.
സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ തിളങ്ങാന്‍ പറ്റുന്ന വസ്‌ത്രമാണ് പവര്‍ സ്യൂട്ട് അല്ലെങ്കില്‍ ബ്ലേസേഴ്‌സ്. ഒരു സെക്‌സി ലുക്കിനായി ഇത്തരമൊരു വസ്‌ത്രം തെരഞ്ഞെടുക്കാം.
ഫോര്‍മല്‍/ബ്ലാക്ക് ടൈ :ക്രിസ്‌മസ് പാര്‍ട്ടികള്‍ക്ക് മാത്രമല്ല, അവാര്‍ഡ് സെറിമണികള്‍ക്കും അണിയാന്‍ പറ്റിയ വസ്‌ത്രങ്ങളാണ് ഇവ. ബ്ലാക്ക് ടൈ എന്നാല്‍ നീളം കൂടിയ ഔട്ട്‌ഫിറ്റുകളെ സൂചിപ്പിക്കുന്നു. വളരെ മികച്ച രീതിയില്‍ ഡ്രസ് ചെയ്‌തുകൊണ്ട് സുന്ദരമായ നിങ്ങളെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിക്കാന്‍ ഈയൊരു രീതി മതിയാകും. വലിയുന്ന രീതിയിലുള്ള (സ്‌ട്രെച്ചബിള്‍) വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുക. ചെറിയൊരു ബാഗും കൂടിയാകുമ്പോള്‍ ലുക്ക് അടിപൊളിയാകും. വെല്‍വെറ്റ് വസ്‌ത്രങ്ങളാണ് ഉത്തമം. ലേസ് പോലുള്ള വസ്‌തുക്കള്‍ തുന്നിച്ചേര്‍ത്തവയാണെങ്കില്‍ പിന്നൊന്നും നോക്കാനില്ല.
ക്രിസ്‌മസ് പാര്‍ട്ടി ഔട്ട്‌ഫിറ്റ് (ETV Bharat) Also Read: പാര്‍ട്ടിയില്‍ തിളങ്ങാം! മേക്കപ്പ് ഇനി ഇങ്ങനെയാക്കാം; ട്രെന്‍ഡിങ് ലുക്കുകള്‍ ഇതാ... - TRENDING MAKE UP AND BEAUTY TIPS